പ്രാര്‍ത്ഥന: ജീവന്റെ പദയാത്ര

ആത്മസാക്ഷ്യം

പ്രാര്‍ത്ഥന: ജീവന്റെ പദയാത്ര

ഒറ്റപ്പെട്ടതുപോലെ… എങ്ങോട്ടെങ്കിലും പോയാലോ എന്ന ചിന്ത എന്നെ മഥിച്ചുകൊണ്ടിരുന്നു. രോഗം എന്നെ സഹജീവികളില്‍ നിന്നും ഏതാണ്ട് അകറ്റിക്കഴിഞ്ഞു, കുത്തുവാക്കുകളും നൊമ്പരപ്പെടുത്തുന്ന സമസ്യകളും എനിക്കു ചുറ്റും പറന്നു കളിച്ചുകൊണ്ടിരുന്നു. ചങ്ങാതിക്കൂട്ടവും മറന്നുതുടങ്ങി. അവരകന്നു നില്‍ക്കാന്‍ ആഗ്രഹിച്ചപ്പോള്‍….ഞാനടുക്കാതിരിക്കാന്‍ ശ്രമിച്ചുപോന്നു.

കടത്തുവള്ളം കരവിട്ടകലുംതോറും അത് മറുകരയിലേക്കടുത്തുകൊണ്ടിരിക്കും. കൗതുകത്തോടെ ഞാനതു കണ്ടിരുന്നു. കടത്തുകാരന്‍ ഉപേക്ഷിച്ചുപോയ പാദരേഖകളില്‍ കണ്ണുറപ്പിച്ച് മറുകരയിലേക്ക് ഞാന്‍ ഊളിയിട്ടു നോക്കി. അക്കരെ എന്നെ സ്വാംശീകരിച്ചെടുത്ത 18 വര്‍ഷങ്ങള്‍ മരവിച്ചു നില്‍ക്കുന്നു.

അച്ഛനമ്മമാര്‍ക്ക് മൂന്നു മക്കള്‍, മൂത്തചേച്ചി കഴിഞ്ഞാല്‍ ഞാന്‍ മൂത്ത മകന്‍. ഒരു സാധാരണ കര്‍ഷക കുടുംബത്തിന്‍റെ നുകം പേറുന്ന അച്ഛന്‍, കൃഷികാര്യങ്ങളില്‍ അച്ഛനെ സഹായിക്കുന്ന അമ്മ. ചേച്ചിക്കെന്നും വല്യമ്മച്ചിക്കൊപ്പം നില്‍ക്കാനായിരുന്നു ഇഷ്ടം. ഞങ്ങളാണ്‍കുട്ടികള്‍ വീട്ടു കാവല്‍ക്കാരായി. ഉണ്ടും ഉണ്ണാതെയും ഉടുത്തും ഉടുക്കാതെയും ജീവിതത്തിന്‍റെ അര്‍ത്ഥതലങ്ങള്‍ അറിഞ്ഞ്, സഹജരെ സ്നേഹിക്കാനും, സഹായിക്കാനും, ചുറ്റുപാടുകളില്‍ നിന്നു ഞാന്‍ പഠിച്ചു.

പ്രകടിപ്പിക്കാനോ പ്രയോഗിക്കാനോ കഴിഞ്ഞില്ലെങ്കിലും ദയാവായ്പും കാരുണ്യവും മനസ്സില്‍ നിറഞ്ഞ പ്രകാശമായി നിന്നിരുന്നു. സന്തോഷത്തില്‍ നാം എല്ലാം മറക്കും, ദുഃഖത്തില്‍ ഓര്‍മ്മകള്‍ തിരിച്ചു കിട്ടും- അത് നമുക്ക് സ്വന്തമാകും. 

അന്നും ഞാന്‍ കാലത്തു തന്നെ ഉണര്‍ന്നു. വൃശ്ചികതത്തണുപ്പിന്‍റെ കാഠിന്യമൊന്നും എന്നെ ഭരിക്കാറില്ല. കുളിച്ച് ആമാശയപുഷ്ടി വരുത്തി. ഇനി ജോലിക്ക്, ചെറുപ്പത്തിന്‍റെ കുസൃതികളിലേക്ക്, കുരുത്തക്കേടുകളിലേക്ക്, ഊര്‍ജ്ജത്തിലേക്ക് പടര്‍ന്നു പടര്‍ന്നു കയറാനുള്ള വ്യഗ്രതയാണ്. വേഗം തുണിമാറി. തലചീകാനായി എടുത്ത വട്ടച്ചീര്‍പ്പ് വിരലുകളില്‍ ഉടക്കി. ചീര്‍പ്പ് വിരലുകളില്‍ ഇരിക്കുന്നില്ല- അതോ വിരലുകള്‍ക്ക് ചീര്‍പ്പില്‍ ബലമായി പിടിക്കാന്‍ കഴിയാത്തതോ? 

ചെറുപ്പത്തിന്‍റെ ഊര്‍ജ്ജം കൊണ്ട് ഞാന്‍ നടന്നു. ചങ്ങാതിമാര്‍… കുട്ടികള്‍… വയല്‍വരമ്പും കടന്ന് ബന്ധുവീട്ടിലേക്ക്. “നിന്‍റെ ശരീരമെന്താ പട്ടുപോലെ ചുമന്നിരിക്കുന്നല്ലോ” ചോദ്യമുയര്‍ന്നു. ആ അറിവും പുതുതായിരുന്നു. അപ്പച്ചി, അയല്‍ക്കാരെയും അച്ഛനമ്മമാരെയും വിളിച്ചു വരുത്തി. അവരുടെ നിര്‍ബന്ധബുദ്ധി ജയിച്ചു. 

അന്ന് ഡിസംബര്‍ 11, ഒരു ശനി. പതിവില്ലാത്ത ഹരിപ്പാട് ഗവ. ആശുപത്രിയുടെ പടികള്‍ ഞാന്‍ ചവിട്ടിക്കയറി. ഒ.പി. യില്‍ എന്‍റെ ഊഴവും കാത്തുനില്‍ക്കെ ഞാനതാ താഴെ. തകര്‍ന്നു തരിപ്പണമായി. ആരൊക്കെയോ വാരിയെടുത്തെന്നെ കിടക്കയിലെത്തിച്ചു. ദേഹപരിശോധനയ്ക്ക് ഡോക്ടറെത്തി. അതു പിന്നെ ഒരു കൂട്ടം ഡോക്ടര്‍മാരായി. രക്തപരിശോധനയ്ക്ക് ഓര്‍ഡര്‍ ആയി. പത്തോളജിവാസികള്‍ എന്‍റെ ശരീരം കുത്തിക്കിഴിച്ചു കൊണ്ടിരുന്നു. സിറിഞ്ചില്‍ രക്തം മാത്രം കയറിയില്ല. പുറത്തു നിന്ന് പത്തോളജിസ്റ്റിനെ വരുത്തി. അവരുടെ പരാക്രമം ഒടുവില്‍ ഫലം കണ്ടു. സിറിഞ്ചിലേക്ക് “കാരിരുമ്പിന്‍കരി “രക്തം അതും ഏതാനും തുള്ളികള്‍ മാത്രം. കറുത്ത രക്തം- അതും എനിക്കൊരു പുതുമയായി.

നട്ടെല്ലില്‍ മുഴയാണെന്ന ഡോക്ടര്‍മാരുടെ സംശയവുമായി ഞങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വിശദപരിശോധനയ്ക്കെത്തി. എന്‍റെ സ്വഭാവം മാറിക്കൊണ്ടിരുന്നു. അസ്വസ്ഥതകള്‍ എന്നെത്തഴുകാന്‍ തുടങ്ങി. വയറു വീര്‍ത്തു വന്നു, സന്ധ്യയായപ്പോഴേക്കും വയറൊരു പൂര്‍ണ്ണ കുംഭം കണക്കെ വളര്‍ന്നിരുന്നു. മരണത്തിന്‍റെ മണം അവിടവിടെ തങ്ങിനില്‍ക്കുന്നതു ഞാനറിഞ്ഞു. കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. തേങ്ങലായി, അലമുറയിട്ട കരച്ചിലായി. ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. രണ്ടു ദിവസം നോക്കിയിട്ട് മരുന്നും ചികിത്സയുമാവാം എന്നായിരുന്നു വിദഗ്ദ്ധോപദേശം. അതിനുള്ളില്‍ ഞാന്‍ മരിക്കും. ഞാന്‍ തീര്‍ച്ചപ്പെടുത്തി. ആരുടേയും മുഖം ഞാന്‍ കണ്ടില്ല. കണ്ണുനീര്‍ കരിമ്പടം പോലെ തെളിഞ്ഞു നിന്നു.

കിടക്കുമ്പോള്‍ പിടലിക്കു താഴെ ശക്തമായ വേദന അനുഭവപ്പെട്ടിരുന്നു. വീണ്ടും ഉപദേശമെത്തി എം.ആര്‍.ഐ സ്കാന്‍. അതിന് കൊച്ചിയിലുള്ള രസാലാ ഹോസ്പിറ്റലിലേക്ക് ഞങ്ങള്‍ യാത്രയായി.

അപ്പോഴേക്കും വയര്‍വീര്‍പ്പുമാറി പകരം വയറേയില്ലാതായിരിക്കുന്നു. നട്ടെല്ലില്‍ ഒട്ടിപ്പിടിച്ചതുപോലെ? ശരീരം കഴുത്തിനു താഴെ പൂര്‍ണ്ണമായി തളര്‍ന്നു പോയിരിക്കുന്നു. രോഗം ആരംഭിച്ചതിന് കഷ്ട്ടി ഒരാഴ്ചമുമ്പ് എന്‍റെ ചിന്തയില്‍ മിന്നിമറഞ്ഞ ഒരു സംശയം “ഒരു മനുഷ്യന്‍ തളര്‍ന്നുപോയാല്‍, പിന്നയാള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ഒരു മാര്‍ഗ്ഗമുണ്ടോ?” അതൊരു അരുളപ്പാടായിരുന്നോ? ഇന്നു ഞാന്‍ സംശയിക്കുന്നു.

മാര്‍ഗ്ഗം തേടിയായി പിന്നെ യാത്ര. ഠ ഉ ങലറശരമഹ ഇീഹഹലഴല അഹമുുൗ്വവമ, ഢമിറമിമാ, ഠ ഉ ങലറശരമഹ ഇീഹഹലഴല ളീൃ ജവ്യശെീവേലൃലീു്യ, 43 ാം ദിവസം പരസഹായത്തെടെ ഞാന്‍ പുറത്തുവന്ന് വെളിച്ചത്തെ അഭിമുഖീകരിച്ചു. ഠവലൃമുു്യ 3 മാസക്കാലം തുടര്‍ന്നു. പിന്നെ രാമപുരത്തുള്ള ഡോ. വിജയന്‍റെ ചികിത്സയില്‍ കുറേനാള്‍കൂടിക്കഴിഞ്ഞു.

കുടുംബവും എന്നെപ്പോലെ ശോഷിച്ചുവന്നു, മനോപീഢ ഏറി, മടുത്തു; ചികിത്സമതിയാക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഭയന്നകന്നു നിന്ന കുട്ടികള്‍ അടുത്തു വന്നു ” അണ്ണാ…അണ്ണന്‍ ചത്തുന്നെല്ലാരും പറഞ്ഞതാ…വെട്ടാനുള്ള മാവും എല്ലാവരും കൂടി തീരുമാനിച്ചിരുന്നതാ” കുട്ടിയുടെ നിഷ്കളങ്കതയില്‍ തെറിച്ചു വീണ സത്യത്തിന്‍റെ ക്രൂരമുഖം, ഭാഗ്യം! ആരും എന്നെ ചിതയില്‍ ജീവനോടെ ദഹിപ്പിച്ചില്ലല്ലോ. പ്രതിസന്ധികള്‍ ഏറി. ആത്മഹത്യ വീണ്ടും ജډത്തിനു കാരണമാകും എന്ന ബോധം ചിന്തകളുടെ വഴിമുറിച്ചു.

എല്ലാം ഉപേക്ഷിച്ചുപോകാന്‍ ഞാന്‍ കൊതിച്ചു, വിളിച്ചു പറഞ്ഞു. എവിടെപ്പോകാന്‍- അമ്മയുടെ വേദന പുരണ്ട ചോദ്യം എന്നെ നനച്ചു. ദുഃഖം കണ്ടു നിന്നവര്‍ മാര്‍ഗ്ഗം തേടിക്കൊണ്ടിരുന്നു. ഹരിപ്പാട്ടുകാരിയായ സരസമ്മ എന്ന ചേച്ചി പുതിയ ലക്ഷ്യവുമായി വന്നു ഒരാശ്രമമുണ്ട് നമുക്ക് അവിടെ പോകാം. നിര്‍ബന്ധത്തിനു വഴങ്ങി, ഞങ്ങള്‍ സേവാശ്രമത്തിലേക്ക്…വെള്ളയുടുത്ത സ്വാമിജി! കുറിയില്ല ആഢംബരങ്ങളും…എന്‍റെ കഥ സ്വാമിജി സശ്രദ്ധം കേട്ടിരുന്നു. “പ്രാര്‍ത്ഥിക്കാം” സാധാരണക്കാരനെപ്പോലെ ജീവിക്കാന്‍ കഴിയണം. ഒരു മാര്‍ഗ്ഗം അന്വേഷിച്ചു വന്ന എനിക്കു ലഭിച്ച ആദ്യ മരുന്നായി ആ മൂന്നക്ഷരങ്ങള്‍.

എന്‍റെ സത്യാനുഭവങ്ങളും, നിരന്തരം ദുഃഖാര്‍ദ്ധരുമായി വരുന്ന നിരാലംബര്‍ സന്തോഷത്തോടെ മടങ്ങുന്ന കാഴ്ചകളും ആശ്രമം സത്യത്തിലേക്കുള്ള വഴി എന്ന ബോധം മനസ്സില്‍ നങ്കൂരമിടാന്‍ സഹായിച്ചു.

ഒരുദിവസം പ്രാര്‍ത്ഥനായോഗം കഴിഞ്ഞ് യാത്രപറയുവാന്‍ ചെന്നു. “നീ ഇവിടെ നിന്നോളൂ” എന്ന ജ്ഞാനാനന്ദജിയുടെ സ്നേഹപൂര്‍ണ്ണമായ നിര്‍ദ്ദേശമുണ്ടായി. താമസിയാതെവരാം എന്നു പറഞ്ഞ് ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി. മനസ്സ് തയ്യാറായിരുന്നു. അടുത്ത ദിവസം തന്നെ ഞാന്‍ ആശ്രമത്തില്‍ തിരികെയെത്തി. എന്‍റെ മാര്‍ഗ്ഗരേഖയിലേക്കുള്ള സഞ്ചാരത്തിന് ഔഷധമായിട്ടാണ് ആ മൂന്നു വാക്കുകള്‍. സ്വാമിജിയുടെ പ്രഭാഷണങ്ങള്‍, പ്രാര്‍ത്ഥന, രചനാ വൈഭവം തുളുമ്പിനില്‍ക്കുന്ന അര്‍ത്ഥപൂരിതമായ ഗ്രന്ഥങ്ങള്‍ ഒക്കെ എന്‍റെ ആകാംക്ഷകള്‍ക്ക് ഉത്തരം തന്നുകൊണ്ടിരുന്നു.

പുറംലോകം വെടിഞ്ഞ് അകം എങ്ങനെ? എന്ത്? എന്തിന്? ത്വര നുരയുന്ന കടലായി മനസ്സ്-ദുഃഖഭാരങ്ങള്‍ അടര്‍ന്നു നീങ്ങി. മനസ്സ് ശാന്തമായി. ഇനി എങ്ങോട്ടും പോകേണ്ട ഓടിയൊളിക്കാനല്ല, ഓടിയണയാനായി ദാഹം.

മനസ്സ് കരുത്താര്‍ജ്ജിച്ചു തുടങ്ങി, അത് ശരീരങ്ങളിലേക്കും പകര്‍ന്നു. ശരീരം അസ്ഥിപഞ്ജരം പോലെയെങ്കിലും എന്‍റേതായ അവശ്യ ജോലികള്‍ക്കൊപ്പം ആശ്രമത്തിലെ നിത്യ വേലകളിലും വ്യാപൃതനാകാനുള്ള ഭാഗ്യം എനിക്കു കൈവന്നു.

സുഷുമ്ന നാഡിയുടെ വൈകല്യം കാരണം തലതിരിഞ്ഞിരിക്കുന്ന രോഗവുമായി വിദേശ ചികിത്സയും പരാജയപ്പെട്ട് ആശ്രമത്തില്‍ അഭയം തേടിയ ശശികുമാരന്‍ ഭജനം പാര്‍ക്കുന്ന സന്ദര്‍ഭം. അര്‍ത്ഥരാത്രിയില്‍ ഞാന്‍ ബാത്റൂമിലേക്ക് പോകാന്‍ ആശ്രമാങ്കണത്തിലൂടെ നടക്കുമ്പോള്‍ എന്തോ ഒന്ന് എന്‍റെ തലയ്ക്ക് മുകളിലൂടെ പെട്ടെന്ന് പറന്ന് എന്‍റെ മുന്‍പില്‍ ദൃശ്യമാകുന്ന ഓമയില്‍ വന്നിരുന്നു. ഞാന്‍ അതിനെ സൂക്ഷിച്ചു നോക്കി. അല്‍പ്പം വലിപ്പമുള്ളൊരു ചിത്രശലഭം- കറുത്ത ശരീരം മഞ്ഞചിറകുകള്‍. അതു ചിറകിളക്കിയപ്പോള്‍ കൈകാട്ടി വിളിക്കുന്നതുപോലെയാണെനിക്കനുഭവപ്പെട്ടത്. ഇല്ല… വരുന്നില്ല എന്ന ഭാവത്തില്‍ ഞാന്‍ തലയാട്ടി. നീ വരൂ…വല്ലാറ്റിത്തറവരെപോകാം…ചിത്രശലഭം സംസാരിക്കുന്നു! ഇല്ല…ഞാന്‍ വരുന്നില്ല…. ഞാനിവിടെനില്‍ക്കുകയാണ്! ഞാന്‍ പറയുകയാണ്. “എങ്കില്‍ നീ വളരെക്കാലം ഇവിടെത്തന്നെ നിന്നോളൂ”. അതിന്‍റെ ശബ്ദം വീണ്ടും എന്നെ അത്ഭുതപരതന്ത്രനാക്കി. ഞാന്‍ വായ തുറന്ന് സംസാരിച്ചിട്ടേയില്ല. എന്‍റെ മനസ്സിലുദിച്ച വാക്കുകളോട് ആ ജീവി മനസ്സുവായിച്ചിട്ടെന്ന പോലെ പ്രതികരിക്കുന്നു. അത്ഭുതം കൊണ്ട് ഞാന്‍ ഹര്‍ഷപുളകിതനായി. നിന്നുപോയി. “ഭഗവല്‍ പ്രവര്‍ത്തനങ്ങള്‍ ചിന്തകള്‍ക്കും അപ്പുറം” എന്ന് എന്‍റെ അനുഭവം കേട്ടു സ്വാമിജി ഉത്ബോധിപ്പിച്ചതു ഞാനോര്‍ക്കുന്നു.

അറിയുവാനുള്ള കൗതുകമുള്ള ഏതൊരു ജീവിക്കും അറിവിന്‍റെ പാലാഴിയാണ് സേവാശ്രമം. ദുര്‍ഗ്ഗതിയുടെ മതം ഉപേക്ഷിച്ച് നിത്യജീവന്‍റെ നീലത്തടാകത്തിലേക്കുള്ള പദയാത്രയാണ് വിവേകിക്ക് ജീവിതം.

2006 ലെ ചിങ്ങ വിശാഖം ഒരു നിയോഗം പോലെ കടന്നു വന്നു. ജീവനില്‍ മറഞ്ഞു നിന്നത് പ്രകാശനമായത് അന്നാണ്. രാത്രിയുടെ മൂന്നാം യാമം 3.50 ന്‍റെ ശുഭസൂചിയില്‍ ഇരുളിന്‍റെ മായാമറയും കീറിമാറ്റി ഗുരുവിന്‍റെ പഞ്ചലോഹപ്രതിമ ഭൂമിയിലെ സ്വര്‍ഗ്ഗക്ഷേത്ര വിപഞ്ചികയില്‍ ഗുരുനാഥന്‍ സ്വാമി ജ്ഞാനാനന്ദജി സമര്‍പ്പണം ചെയ്തു. ഹവനവും, പ്രാര്‍ത്ഥനായജ്ഞവും കഴിഞ്ഞപ്പോഴേക്കും കിഴക്കിന്‍റെ ചക്രവാളത്തില്‍ സൂര്യദേവന്‍ പ്രഭാവലയം ചമച്ചിരുന്നു. പ്രഭാതം എനിക്കൊരു പുതിയ അറിവുകൂടി സമ്മാനിച്ചു. ‘പോയി മുടിവടിച്ചിട്ടു വരണം” ഗുരുമുഖത്തു നിന്നു കരുത്തുറ്റ ശബ്ദം. മുടിയുപേക്ഷിച്ച് ഉപേക്ഷിക്കാത്ത മീശയുമായി തിരിച്ചെത്തി. മറ്റുള്ളവര്‍ ഓര്‍മ്മിപ്പിച്ചപ്പോഴാണ് അതും ഉപേക്ഷിക്കേണ്ടതാണെന്ന് ഞാന്‍ ഓര്‍മ്മിച്ചത്. അതും ഉപേക്ഷിച്ചു. കാലത്ത് പതിനൊന്നു മണിയോടടുത്ത സമയം സ്വാമിജി മഞ്ഞ വസ്ത്രങ്ങള്‍ നല്‍കി, ഞാനതിനെ ശരീരങ്ങളില്‍ ചുറ്റി ആത്മാവില്‍ സ്വീകരിച്ചു കൊണ്ട് ഗുരുപാദങ്ങളില്‍ അടിയുറച്ചിരുന്നു. ഗുരു ശിരസ്സില്‍ തീര്‍ത്ഥജലം പടര്‍ത്തി, ജീവജലം നല്‍കി ആത്മദാഹം അകറ്റി.

ഇന്നും എന്‍റെ ശരീരം കണ്ട് ആളുകള്‍ അത്ഭുതത്തോടെ നോക്കുമ്പോള്‍ ഞാന്‍ തലയുയര്‍ത്തി ജ്ഞാനാനന്ദജിയെ നമിക്കും. അദ്ദേഹം ഒന്നും അറിയാത്തവനെപ്പോലെ അനന്തതയിലേക്ക് നോക്കിയിരിക്കും. എന്‍റെ മരണം മാറ്റി വെച്ച, നാമിനിയും തിരിച്ചറിയാത്ത അത്ഭുതമായ സ്വാമി ഗുരു ജ്ഞാനാനന്ദജി ഉലയില്‍ ഉരുക്കി, തച്ച് പതം വരുത്തി സൂക്ഷിക്കട്ടെ, ഗുരുഹിതങ്ങല്‍ ഗ്രഹിച്ച് ധര്‍മ്മചേതനയെ ഉണര്‍ത്തി സായൂജ്യമാകാം.

നമ്മുക്ക് പ്രാര്‍ത്ഥിക്കാം… “നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം”

ബ്രഹ്മചാരി ശ്യാമാനന്ദന്‍