ആനന്ദപൂര്ണ്ണനാം ശ്രീഗുരുദേവന്റെ
പ്രത്യക്ഷലീലകളാരറിഞ്ഞു വിഭോ!
കണ്ണുതുറക്കുന്നു കാഴ്ച കൊടുക്കുന്നു
അന്ധനു കല്മഷം നീങ്ങിയുന്മേഷവും
കാതുതുറക്കുന്നു കാലൊച്ചകേള്ക്കുന്നു
കര്‍ണ്ണപുടം പരം ശുദ്ധീകരിക്കുന്നു
ഹാ! നാവാടിയൂമനും വാചാലനാകുന്നു
നാവില്‍ നാരായണ മന്ത്രം ധ്വനിക്കുന്നു
വന്ധ്യനു സന്താനഭാഗ്യമരുളുന്നു
സന്താപമെല്ലാമകലുന്നനുദിനം
മംഗലഭാഗ്യമില്ലാത്തവര്ക്കൊക്കെയും
മംഗല്യദേവത ഭാഗ്യം ചൊരിയുന്നു
മദ്യപാനാസക്തി തിണ്ണമകലുന്നു
ബോധം തെളിയുന്നു നډയുദിക്കുന്നു
കാലന്റെ ക്യയ്യിലെ പാവകള്‍ പാപികള്‍-
ക്കാശ്രയും മറ്റാരുമില്ലാ നിരൂപിക്കില്‍
നാസ്തികരാസ്തികരായി മാറീടുന്നു
ആസ്തിക്യബോധത്തില്‍ ചിത്തം രമിക്കുന്നു.
സന്തോഷമേറുന്ന ഭവനങ്ങളെല്ലാം
ഭക്ത്യഭഗവാനേ നിത്യം സ്തുതിക്കുന്നു.