ജ്ഞാനനികേതന്‍ ആശ്രമം

നാളേയ്ക്ക് കരുതി വയ്ക്കാന്‍ ഒരു ജ്ഞാനപീഠം

ഇരുപത് വര്‍ഷം പഴക്കമുള്ള ആസ്ത്മാരോഗത്തോട് മല്ലിട്ട് തളര്‍ന്നു, വൈദ്യശാസ്ത്രശാഖകള്‍ പരാജയപ്പെട്ട് തലകുനിച്ചു. അലോപ്പതി ചികിത്സയുടെ പാര്‍ശ്വഫലമായി പ്രഷറും കൊളസ്ട്രോളും കൂടിച്ചേര്‍ന്ന് അവശത അനുഭവിക്കുന്ന അവസരത്തില്‍ പരീക്ഷണാര്‍ത്ഥം സേവാശ്രമത്തിലെത്തി. 41 ദിവസം കൊണ്ട് രോഗസൗഖ്യം ഉണ്ടായതിനെത്തുടര്‍ന്ന് ശ്രീനാരായണഗുരു ഖഡ്ഗി അവതാരം ഒരനുഭവസാക്ഷ്യം എന്ന തലക്കെട്ടില്‍ പന്തളത്ത് പത്മവിലാസത്തില്‍ റിട്ട. അധ്യാപിക ശ്രീമതി. തങ്കമണി, 2006 ആഗസ്റ്റ് 15-ാം തീയതി കേരളകൗമുദി ദിനപത്രത്തില്‍ നല്‍കിയ പത്രപരസ്യം കാണാനിടയായ നെടുമങ്ങാട,് വിതുര, പൊന്‍പാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശ്രീ. രവീന്ദ്രന്‍ സ്വാമി പരസ്യത്തിലുണ്ടായിരുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുകയും അനുഭവസാക്ഷ്യത്തിന്‍റെ നിജസ്ഥിതി ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് തന്‍റെ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ജ്ഞാനാനന്ദജിയെ അവിടേക്ക് ക്ഷണിക്കുകയും ചെയ്തു. പ്രാഭാഷണത്തിനെന്ന് ധരിച്ച് ക്ഷേത്രത്തിലെത്തിയ സ്വാമിജിയോടും അദ്ദേഹത്തെ അനുഗമിച്ച സേവാസമിതി ഭാരവാഹികളോടും ‘പ്രഭാഷണത്തിനല്ല ഈ സിദ്ധികളുമായി അവിടെ ഇരുന്നാല്‍ മതിയോ, ആശ്രമത്തിന്‍റെ ഒരു ശാഖ അദ്ദേഹത്തിന്‍റെ അവകാശത്തിലുള്ള ഭൂമിയില്‍ സമാരംഭിച്ചാല്‍ പ്രദേശവാസികള്‍ക്കുകൂടി ഈ സദ്ഫലം അനുഭവിക്കാന്‍ കഴിയും’ എന്ന് അഭിപ്രായപ്പെടുകയും തന്‍റെ പേരിലുള്ള പ്രമാണം സ്വാമിജിക്കും സംഘത്തിനും മുന്നില്‍ വെയ്ക്കുകയും ചെയ്തു. ആലോചിച്ച് അറിയിക്കാമെന്ന അഭിപ്രായം പങ്കുവെച്ച് അവര്‍ മടങ്ങി. വിഷയം സേവാസമിതിയിലും പൊതുയോഗത്തിലും വെച്ച് അനുഭാവപൂര്‍വ്വം ചിന്തിക്കാമെന്നുറപ്പിച്ചു. തുടര്‍ന്ന് നടന്ന ആശയവിനിമയങ്ങള്‍ക്കൊടുവില്‍  ‘ഒരു വര്‍ഷത്തിനുള്ളില്‍ ആശ്രമത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം’  എന്ന ഉപാധിയോടെ 10/02/2010 ല്‍ 286/2010 നമ്പറായി വിതുര രജിസ്ട്രാറോഫീസില്‍ ധനനിശ്ചയാധാരം രജിസ്റ്റര്‍ ചെയ്ത്, പോക്കുവരവ് നടത്തി, ഭൂമി കൈമാറി. സേവാശ്രമ ഭക്തരുടെ അകമഴിഞ്ഞ സഹായസഹകരണത്താല്‍ ഈ ഭൂമിയില്‍ ഒരു പ്രാര്‍ത്ഥനാലയം പടുത്തുയര്‍ത്തി. 2010 ഡിസംബര്‍ 15-ാം തിയതി നടത്തിയ പൊതുപരിപാടിയില്‍ ജ്ഞാനനികേതന്‍ ആശ്രമം നാടിനു സമര്‍പ്പിച്ചു.

ഈ സംഭവം സേവാശ്രമത്തിന്‍റെ ചരിത്രത്തില്‍ മറ്റൊരദ്ധ്യായം തുറക്കലായിരുന്നു. ശാഖാശ്രമങ്ങളിലൂടെയുള്ള ശ്രീനാരായണ ധര്‍മ്മപ്രകാശനത്തിന് ഇത് നാന്ദിയായി. ഗുരു സങ്കല്പങ്ങള്‍ അനിവാര്യതകളാണ്. മനുഷ്യ പുനഃസൃഷ്ടിക്ക് അവശ്യം ആവശ്യം. ശ്രീനാരായണന്‍റെ അവതാരലക്ഷ്യമായ ഏകലോകസംഗ്രഹത്തിന് ആശ്രമങ്ങള്‍ പുനസൃഷ്ടിക്കുന്ന മനുഷ്യരാണ് പഞ്ചഭൂതങ്ങളായി ഭവിക്കേണ്ടത്. ഗുരുവിന്‍റെ സങ്കല്പധര്‍മ്മനികുഞ്ജങ്ങള്‍ കേരളത്തിന്‍റെ നാലു ദിക്കിലും സംസ്ഥാപനം ചെയ്ത് അദ്വൈതമതപ്രബോധനത്തില്‍ അണിയാവുന്നതിന്‍റെ തുടക്കമായിരുന്നു തെക്കന്‍ കേരളത്തിലെ ജ്ഞാനനികേതന്‍ ആശ്രമസംസ്ഥാപനത്തിലൂടെ സേവാശ്രമം നിര്‍വ്വഹിച്ചത്.

0.Thankamma_Njananikethan_Paper-Kutting
ജ്ഞാനനികേതന്‍ ആശ്രമസംസ്ഥാപനത്തിലേക്കു നയിച്ചതും ശ്രീമതി. തങ്കമണി 2006 ആഗസ്റ്റ് 15-ാം തീയതി കേരളകൗമുദി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചതുമായ പത്രപരസ്യം
ശ്രീനാരായണന്‍റെ ഏകലോകസംഗ്രഹസാക്ഷാത്കാരവും അദ്വൈതമത പ്രബോധനവും
സ്വാമി ഗുരു ജ്ഞാനാനന്ദന്‍, സ്ഥാപകാചാര്യന്‍, സേവാശ്രമം, ചെട്ടികുളങ്ങര
15/ഡിസംബര്‍/2010 (വൃശ്ചികം 29), ബുധനാഴ്ച
ബ്രഹ്മശ്രീ സ്വാമി ശിവസ്വരൂപാനന്ദ, അദ്വൈതാശ്രമം, ആലുവ
രവീന്ദ്രന്‍ സ്വാമി, സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പൊന്‍പാറ, വിതുര (തൊളിക്കോട് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 1417/5-1-1 ല്‍ 27.5 സെന്‍റ്)
സ്വാമി ഗുരു ജ്ഞാനാനന്ദന്‍
04792348879
(7 PM to 10 PM)

അജികുമാര്‍, പൊന്‍പാറ, വിതുര
7356383023
(24x7)

അനില്‍ കെ ശിവരാജ് (ഏലി. ടലരൃലമേൃ്യ)
9447955551
(24x7)
1.-Swami-Swaroopanda-Adwaithasram
ശിവരൂപാനന്ദസ്വാമികള്‍ ഫലകം അനാഛാദനം ചെയ്തുകൊണ്ട് ആശ്രമസമര്‍പ്പണം നിര്‍വ്വഹിച്ചപ്പോള്‍
2.-G.-Karthikeyan-MLA,-Opening-the-Event
സ്ഥലം എം.എല്‍.എ. ബഹു. ജി. കാര്‍ത്തികേയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.
3.Land-Donner-replying-to-his-falicitation
ഭൂദാനം ചെയ്ത സ്വാമി രവിന്ദ്രന്‍ അവറുകള്‍ ആദരവിന് നന്ദി പ്രകാശിപ്പിക്കുന്നു
4.Ashramasankalpam-Pusthakaprakasanam
ആര്യനാട് യൂണിയന്‍ പ്രസിഡന്‍റ് ശ്രീ. പരുത്തിപ്പള്ളി സുരേന്ദ്രന്‍ ആശ്രമസങ്കല്‍പം പുസ്തകപ്രകാശനം നിര്‍വ്വഹിക്കുന്നു.
5.A-cross-section-of-the-audiance-njananikethan
സദസ്സില്‍ നിന്ന്