സച്ചിദാനന്ദാശ്രമം

ഗുരുദര്‍ശനങ്ങള്‍ കെടാവിളക്കായി സൂക്ഷിക്കാന്‍

ശ്രീനാരായണഗുരുവിന്‍റെ പാദസ്പര്‍ശത്താല്‍ പുണ്യഭൂമിയായ ശിവഗിരിയുടെ പ്രാന്തപ്രദേശമായ ഇലകമണ്‍, കെടാകുളം എന്ന ചെറുഗ്രാമത്തില്‍ ഗുരുദര്‍ശനത്തേയും ശ്രീനാരായണധര്‍മ്മത്തേയും ഹൃദയത്തിലേറ്റി ജീവിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആളാണ് റിട്ട. ഇലക്ട്രിസിറ്റി ബോര്‍ഡ് എന്‍ജിനീയറായ രേവതി വീട്ടില്‍ ശ്രീ. ആര്‍. രാജേന്ദ്രന്‍. ഗുരു മഹാസമാധി അടഞ്ഞെങ്കിലും അവിടുന്ന് ലോകത്തിനു സമ്മാനിച്ച പാഠങ്ങളൊന്നും നശിക്കുന്നതല്ല എന്ന ഒരുള്‍ബോധം അയാളെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നു. സമൂഹത്തിലുണ്ടാകുന്ന അപചയത്തിന് ശ്രീനാരായണദര്‍ശനങ്ങളുടെ ദുര്‍വ്യാഖ്യാനം പ്രധാന കാരണമായി തിരിച്ചറിഞ്ഞു. ഗുരുദര്‍ശനങ്ങളെ, അവിടുന്ന് സശ്ശരീരനായിരിക്കെ അനുഷ്ഠിച്ച ധര്‍മ്മങ്ങളെ അകളങ്കമായി, നിസ്വാര്‍ത്ഥമായി പരിപാലിക്കുന്ന, സംരക്ഷിക്കുന്ന വ്യക്തികളോ പ്രസ്ഥാനങ്ങളോ ഉണ്ടോ എന്നന്വേഷിക്കുക, കണ്ടെത്തി നിജസ്ഥിതി ഉറപ്പു വരുത്തുക, കേട്ടത് കൃത്യമല്ലായെന്നു ബോധ്യമാകുമ്പോള്‍ തള്ളിക്കളയുക, അന്വേഷണം തുടരുക, ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്‍റെ വ്രതം. അങ്ങനെയിരിക്കെ എങ്ങനെയോ ലഭിച്ച അറിവിന്‍റെ അടിസ്ഥാനത്തില്‍ ചെട്ടികുളങ്ങര സേവാശ്രമം തേടിയെത്തുകയും ആചാര്യനെക്കണ്ട് ആശയവിനിമയം നടത്തുകയും ചെയ്തു. അവിടെ നടക്കുന്ന ആത്മശുശ്രൂഷയുടെ പൊരുള്‍ സ്വാനുഭവത്തിലൂടെ ബോധ്യപ്പെട്ടു. സേവാശ്രമവുമായി നിരന്തരമായ സമ്പര്‍ക്കത്തിലായി. സേവാശ്രമത്തിന്‍റെ ഭക്തിമാര്‍ഗ്ഗം ഗുരുമാര്‍ഗ്ഗമെന്ന് തിരിച്ചറിവില്‍ ആ സുഗന്ധം തന്‍റെ ദേശവാസികള്‍ക്കും സുലഭമാകാന്‍ എന്താണ് പോംവഴി എന്ന ആലോചനയുടെ പരിണാമമാണ് ശ്രീ. ആര്‍. രാജേന്ദ്രന്‍ സ്വന്തം ഭൂമിയില്‍ നിര്‍മ്മിച്ച് തൃപ്പാദങ്ങളില്‍ കാഴ്ചവെച്ച കെടാകുളത്തെ സച്ചിദാനന്ദാശ്രമം.

ശ്രീനാരായണധര്‍മ്മം തനത് ഭാവത്തിലും വ്യാപ്തിയിലും ആചരിക്കുക, നിലനിര്‍ത്തുക. സേവാശ്രമാചാര്യന്‍ നിര്‍വ്വഹിച്ചുപോരുന്ന ആത്മസംസ്കരണക്രിയയുടെ ഫലസിദ്ധി ദേശവാസികള്‍ക്കും അനുഭവമാക്കാനുള്ള വേദി ഒരുക്കുക.
സ്വാമി ഗുരു ജ്ഞാനാനന്ദന്‍, സ്ഥാപകാചാര്യന്‍
അഡ്വ. വി. ജോയ്, ബഹു. വര്‍ക്കല എം.എല്‍.എ.
എന്‍ജിനീയര്‍ ശ്രീ. ആര്‍. രാജേന്ദ്രന്‍, രേവതി, കെടാകുളം, ഇലകമണ്‍ പി.ഒ, വര്‍ക്കല
17/ഏപ്രില്‍/2017, തിങ്കള്‍
എന്‍ജിനീയര്‍ ശ്രീ. ആര്‍. രാജേന്ദ്രന്‍, രേവതി, കെടാകുളം, ഇലകമണ്‍ പി.ഒ, വര്‍ക്കല
സ്വാമി ഗുരു ജ്ഞാനാനന്ദന്‍
04792348879
(7 PM to 10 PM)

ആര്‍. രാജേന്ദ്രന്‍
9946006310
24x7

അനില്‍ കെ ശിവരാജ്
9447955551
24x7
ഉദ്ഘാടനനോട്ടീസ്
ഫോട്ടോ ഗ്യാലറി
ശ്രീ. ആര്‍ രാജേന്ദ്രന്‍
അനുഭവസാക്ഷ്യം
k3
അഡ്വ. വി. ജോയ്, ബഹു. വര്‍ക്കല എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
k4
സ്ഥാപകന്‍ ശ്രീ. ആര്‍ രാജേന്ദ്രന്‍