അക്ഷരം അക്ഷയമാണ്. ക്ഷയിക്കാത്തതായി യാതൊന്നുണ്ടോ, അത് ബ്രഹ്മം മാത്രം. ചുരുക്കത്തില്‍ ബ്രഹ്മസ്വരൂപം തന്നെയാകുന്നു അക്ഷരം. ബ്രഹ്മസാധനയുടെ ആദ്യാക്ഷരം കുറിക്കലാണ് വിദ്യാരംഭമെന്നറിഞ്ഞാല്‍ ആ സുദിനത്തിന്‍റെ മഹത്വവും മനോഹാരിതയും വെളിവാകും. എല്ലാ വര്‍ഷവും വിജയദശമി നാളില്‍ കാലത്ത് 7.30 കഴിയുന്ന ശുഭമുഹൂര്‍ത്തത്തില്‍ കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിക്കല്‍ ചടങ്ങ് ആശ്രമാചാര്യന്‍ സ്വാമി ഗുരു ജ്ഞാനാനന്ദജിയുടെ തൃക്കരങ്ങളാല്‍ നിര്‍വ്വഹിക്കപ്പെടുന്നു.
ഭക്തിയുടെയും പ്രാര്‍ത്ഥനയുടെയും തിരുവരങ്ങായ സേവാശ്രമത്തില്‍ അക്ഷരം കുറിക്കല്‍ ചടങ്ങിന് തയ്യാറാകുന്ന കുട്ടികളും മാതാപിതാക്കളും 11 ദിവസത്തെ ബ്രഹ്മചര്യാവ്രതത്തോടെ വേണം ചടങ്ങിനെത്തിച്ചേരുവാന്‍. ജാതിമതഭേദമെന്യേ ഏതൊരാള്‍ക്കും ഇതു മാത്രമാണ് നിഷ്കര്‍ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരില്‍ വിളിക്കുക: 9446963054.