മനസാ, വാചാ, കര്‍മ്മണേ
നിറയുമോ എന്നില്‍ ജ്ഞാനമായ്
ഗുരുവരാ, ജ്ഞാനകോവിദനേ …
മനസാ, വാചാ, കര്‍മ്മണേ
വളരുമോ എന്നില്‍ വേദമായ്
വേദപ്പൊരുളേ ഗുരുവരനേ!
പുലരുമോ എന്നില്‍ പുലരിയായ്
ഗുരുവരനേ, പുലര്‍ക്കാല വന്ദനമേ!
അമരുമോ എന്നില്‍ അറിവായ്
ഗുരുവരനേ, അക്ഷയാക്ഷരനേ!
വിരിയുമോ എന്നില്‍ പൂക്കളായ്
ഗുരുവരാ, സുഗന്ധപൂരിത പുഷ്പമേ!
ജ്വലിക്കുമോ എന്നില്‍ ദീപമായ്
ഗുരുവരാ, സ്വയം ജ്യോതിസ്സേ!
മുഴങ്ങുമോ എന്നില്‍ മൗനമായ്
ഗുരുവരാ, നാദകോവിദനേ!
പിറക്കുമോ എന്നില്‍ പ്രണവമായ്
ഗുരുവരാ, പ്രണവമന്ദിരമേ!
മനസാ, വാചാ, കര്‍മ്മണേ
അഖിലസാരസമുദ്രമേ!
ഗുരുവരാ, എന്നിലരുമയായ്
ആര്‍ത്തുപാര്‍ത്തു വസിക്കുമോ
മൗനമുണ്ടു മയങ്ങുമോ
മായതാണ്ടി ജയിക്കുമോ
ഗുരുവരാ എന്നില്‍ കരുണയായ്
ചേര്‍ത്തു കാത്തു രമിക്കണേ!
കര്‍മ്മപുഷ്ടി വരുത്തണേ!
ധര്‍മ്മമാരി പൊഴിക്കണേ!
മനസാ, വാചാ, കര്‍മ്മണേ
വെളിച്ചമായ് വഴി കാട്ടണേ,
ശാന്തിതീരമണയ്ക്കണേ
ഗുരുവരാ, മന്നിന്‍ മാധവാ!