യഥാര്‍ത്ഥ വിദ്യാഭ്യാസം

ഗുരുവാക്ക്

മനസ്സടക്കമുള്ള ഉത്തമപൗരډാരെ വാര്‍ത്തെടുക്കുന്നതാകണം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം. വിദ്യാഭ്യാസം ലഭിക്കുന്നതാണ് ഏറ്റവും വലിയ സമ്പത്ത്. വിദ്യാഭ്യാസം സിദ്ധിച്ചവരെ ലോകം ആദരവോടെ കാണുന്നു. വിദ്യാഭ്യാസമില്ലാത്തവര്‍ മഹീഷത്തിനുതുല്യനാണ്. ആത്മവിദ്യയുടെ ഭാഗമാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം.

ഹരിഃശ്രീ കുറിക്കാന്‍ ആചാര്യന്‍റെ സമീപമിരിക്കുന്ന കുരുന്നിന്‍റെ നാവില്‍ പൊന്‍സൂചികൊണ്ട് ‘ഓം’ എന്ന പൊന്നക്ഷരം ആദ്യം കുറിക്കുന്നു. കൈവിരലുകള്‍ കൊണ്ട് അരിയില്‍ ‘ഹരിഃശ്രീ ഗണപതായെ നമഃ’ എന്ന് എഴുതിചൊല്ലിക്കുന്നു. ആത്മാവിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ഓം. അക്ഷരക്കൂട്ടങ്ങളുടെ നാഥനാണ് ഗണപതി. ‘അ’, ‘ഉ’, ‘മ’കാരാദി അക്ഷരങ്ങള്‍ നാഥയുമാകുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അക്ഷരമുറ്റത്തെ ഗുരുവാണ്, സൂര്യനാണ് ഓങ്കാരം. ആത്മാവിനെ നിലനിര്‍ത്താതെയുള്ള വിദ്യ വിദ്യയല്ല. വെറും ജഡമയമായ, പൊരുളില്ലാത്ത പൊള്ളയായ വിദ്യാഭ്യാസരീതിയാണിന്നുള്ളത്. ആത്മാവാകുന്ന വിളക്കില്‍ തെളിയുന്നതാണ് സത്യം, ധര്‍മ്മം, സ്നേഹം, ദയ തുടങ്ങിയ ശാന്തിമന്ത്രങ്ങള്‍. മൂല്യബോധമില്ലാത്ത ഒരു ജനതയാണ് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുണ്ടാകുന്നത്. കാന്തവും ഇരുമ്പും തമ്മില്‍ പരസ്പരം ആകര്‍ഷിക്കപ്പെടുന്നതുപോലെ മനസ്സും ആത്മാവും തമ്മില്‍ പരസ്പരം ആകര്‍ഷിച്ച് പ്രകാശിക്കുമ്പോഴാണ് മൂല്യബോധം ഉണ്ടാകുന്നത്. സമൂഹത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആത്മാവിനെ വിരഹിണിയാക്കി ചമയ്ക്കുന്നു.

കുട്ടികളെ വിദ്യാഭ്യാസത്തിന് അയയ്ക്കുന്നത് പഠിക്കുവാനാകണം. ആണും പെണ്ണും തമ്മില്‍ പ്രേമിക്കുവാനാകരുത്. വിദ്യാഭ്യാസകാലം കുട്ടികളുടെ ബ്രഹ്മചര്യാകാലം കൂടിയാണ്. ഭാവി ജീവിതത്തെ കരുപ്പിടിപ്പിക്കുന്ന സമയം. മനസ്സിനെ കാമ, രാഗ, ദ്വേഷ, ക്രോധാദികളിലേക്ക് തിരിച്ചുവിടുമ്പോള്‍ ആത്മാവ് മലിനപ്പെടുകയും പാപപങ്കിലമാകുകയും ചെയ്യും. ഇത് അവരുടെ ഭാവിജീവിതത്തെ സാരമായി ബാധിക്കുന്നു. ഒരു യുവാവ് ഒരു യുവതിയുടെ മേല്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി രണ്ടുപേരും ആ ഇരുട്ടുമുറിയില്‍ കിടന്ന് ജീവനുവേണ്ടി പിടഞ്ഞു. ചുറ്റുപാടും ആള്‍ക്കാരുണ്ടായിട്ടും അവരെ രക്ഷിക്കുവാന്‍ ആരും ഉണ്ടായില്ല. ഇവിടെ ജീവിക്കുവാനല്ല തയ്യാറെടുക്കുന്നത്, കൊല്ലുവാനും മരിക്കുവാനുമാണ്. സത്തും അസത്തുമുണ്ട്. രണ്ടും വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയണം. വിദ്യാഭ്യാസം അതിനുകൂടി ഉപകരിക്കണം. 

പണ്ട് ഇവിടെ ഗുരുവും ഗുരുകുലങ്ങളും ധാരാളം ഉണ്ടായിരുന്നു. ഇന്നും ആ നډയുടെ വേരുകള്‍ അറ്റുപോയിട്ടില്ല. ജാതിയും മതവും പറഞ്ഞ് മൃഗമനസ്കരായി മാറുകയാണ് ജനം. അനുഭവവും അതുപോലെയാണ് കിട്ടുന്നത്. നല്ല പൗരډാരെ വളര്‍ത്തിയെടുക്കുന്നതില്‍ മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രധാന പങ്ക് വഹിക്കാന്‍ കഴിയണം. ഗുരുവും ഗുരുത്വവും നഷ്ടപ്പെട്ട സമൂഹത്തില്‍ നډയുടെ നല്ലപാഠം പഠിപ്പിക്കുവാന്‍ ആരും ഇല്ലാതാകുന്നു. ഫലമോ ശോചനീയം! കോളജ് പ്രിന്‍സിപ്പളിന്‍റെ കസേര തട്ടിയെടുത്ത് പ്രതീകാത്മകമായി തീകൊളുത്തി. ഇതിലൊക്കെ മനുഷ്യന് കണ്ട് പഠിക്കാന്‍ ധാരാളം. ഒരുപീഢയെറുമ്പിനും വരുത്തരുത് എന്നു പറയുമ്പോള്‍ അത്രപോലും സഹജീവിയില്‍ കരുണവേണം. അന്യജീവന് മനോവേദന വരുത്തുന്നതെന്തും ആത്മദോഷം ചെയ്യും. മനസ്സിന്‍റെ ഈ മുറിവുകള്‍ ഉണക്കുവാന്‍ എത്ര ജډം എടുക്കണം. ഇതൊക്കെ വിദ്യാഭ്യാസ കാലത്തുതന്നെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. നാളത്തെ പൗരډാരായി, മിത്രങ്ങളായി കഴിയേണ്ട യുവജനത ശത്രുകീടങ്ങളായി തീരുന്നത് ഭയാനകമായ കാഴ്ച തന്നെ! ശാസ്ത്രമെന്നും പുരോഗമനമെന്നുമൊക്കെ പറയാമെങ്കിലും ആത്മതത്വത്തിന് മാറ്റമില്ല എന്ന സത്യം പുത്തന്‍ ജനത അറിഞ്ഞിരിക്കേണ്ടതാണ്.

“വിദ്യ”യും “അവിദ്യ”യുമുണ്ട്. ഇന്ദ്രിയങ്ങള്‍ കൊണ്ട് കണ്ടും കേട്ടും ചിന്തിച്ചും അറിയുന്നതാണ് അവിദ്യ. ഇന്ദ്രിയാതീതമാണ് വിദ്യ. സത്യത്തെ അപഗ്രഥിച്ച് വസ്തുസത്യം സൂക്ഷ്മമായും പൂര്‍ണ്ണമായും സംശയരഹിതമായും അറിയുന്നതാണ് വിദ്യ. ധ്യാനാത്മകമായി മാത്രം അറിയുന്ന വിദ്യ ബ്രഹ്മവിദ്യയെന്നറിയപ്പെടുന്നു. വിദ്യയും അവിദ്യയും ജീവിതതീര്‍ത്ഥാടകന് കടന്നുപോകാനുള്ള മാര്‍ഗ്ഗങ്ങളാണ്. രണ്ടും അറിയുന്നവര്‍ അവിദ്യാസാഗരം തരണം ചെയ്ത് വിദ്യാമൃതം പാനം ചെയ്ത് നിത്യമുക്തനാകുന്നു. മായാമയമായ അവിദ്യാസാഗരത്തില്‍ മൂക്കോളം മുങ്ങിത്താഴുകയാണ് ശാസ്ത്രയുഗത്തിലെ മനുഷ്യര്‍. സമാധാനവും ശാന്തിയും ഈ ലോകത്തിന്‍റെ സമ്പത്തല്ല. സമരവും സമരഭേരിയും വെല്ലുവിളികളുമെല്ലാം സമാധാന കാംക്ഷികളുടേതല്ല. സത്യവും ധര്‍മ്മവും അഹിംസയുമൊക്കെയാകട്ടെ യുവാക്കളുടെ ആയുധം. അച്ചടക്കമാണ് യുവജനതയ്ക്കുണ്ടായിരിക്കേണ്ട മഹനീയ ഗുണം. മനസ്സിനെ പാകമാക്കുന്നതാകട്ടെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എന്ന പ്രാര്‍ത്ഥനയോടെ…
ഓം ശാന്തി.

Sign up now & get regular updates