ആശ്രമം

അറിവിന്‍റെയും ആനന്ദത്തിന്‍റെയും സംഗമസ്ഥാനമാണ് ആശ്രമം. ആശ്രമത്തിലെ സിംഹാസനം ഗുരുവിനുള്ളതാണ്. അവിടെ മറ്റൊന്നിനും സ്ഥാനമില്ല. പവിത്രങ്ങളായ ആശ്രമനികുഞ്ജങ്ങള്‍കൊണ്ടുള്ള കാല്പനിക സൃഷ്ടികളാണ് പുരാണങ്ങള്‍. ഭാരതം ഋഷികളുടെ നാടായതിനാല്‍ പുണ്യഭൂമിയെന്നറിയപ്പെടുന്നു. കലിയുടെ രംഗപ്രവേശനത്തോടുകൂടി ആശ്രമങ്ങളില്‍ തെളിഞ്ഞു പ്രകാശിച്ചിരുന്ന ജ്ഞാനദീപം ആളിക്കത്തി കെട്ടണഞ്ഞുപോയി. മനുഷ്യന്‍ വെറും കറന്തല്‍ക്കഷ്ണങ്ങളായി അധഃപതിച്ചു. സ്വത്വം നഷ്ടപ്പെട്ട മനുഷ്യന്‍ ബാഹ്യാഡംബരങ്ങളില്‍ ഭ്രമിച്ച് വേഷത്തിലും ഭാഷയിലും കൃത്രിമത്വം കലര്‍ത്തി. കാപട്യം മറയ്ക്കുവാനുള്ള ഉപാധികളായി വേഷവും ഭാഷയും ഉപയോഗിച്ചു. ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതെയായി. കേവലം പ്രകടനങ്ങള്‍ കൊണ്ട് ആത്മീയതയെ കളങ്കപ്പെടുത്തി. നമുക്ക് കൈമോശംവന്ന ആശ്രമസങ്കല്പങ്ങളുടെ പുനരുദ്ധാരണമാണ് അല്പകാലം മുന്‍പ് ശ്രീനാരായണഗുരു നിര്‍വ്വഹിച്ചത്. തന്‍റെ ആശ്രമസങ്കല്പങ്ങള്‍ സഫലമാക്കുവാന്‍ ആധുനികജനതയ്ക്കു കഴിഞ്ഞില്ല. അവര്‍ ആത്മീയതയെ വില്പനച്ചരക്കാക്കി കമ്പോളവല്‍ക്കരിച്ചു. ജീവകാരുണ്യത്തിന്‍റെ എല്ലാ ഉറവകളും വറ്റിവരണ്ടു. ചാതുര്‍വര്‍ണ്ണ്യം എന്ന ചതിക്കുഴിയില്‍ വീണ് ജനം കരകാണാതെ ക്ലേശിച്ചു. ഭാരതീയജനതയില്‍ കെട്ടടങ്ങിയ ജ്ഞാപ്രഭ ഭഗവാന്‍ ശ്രീനാരായണന്‍ അരുവിപ്പുറത്ത് പുനഃപ്രതിഷ്ഠിച്ചുകൊണ്ട് അവതാരോദ്ദേശ്യം വെളപ്പെടുത്തി.

ആശ്രമം ഫലം പൊഴിക്കുന്ന കല്പവൃക്ഷമാണ് . അതിന്റെ സ്വച്ഛന്ദസുന്ദരഛായയില്‍ വിശ്രമം ആഗ്രഹിച്ചു വരുന്ന പാവങ്ങള്‍ക്ക് , അത് താങ്ങും തണലുമായി വര്‍ത്തിക്കുന്നു. മധു ഇരിക്കുന്നിടത്തു അളിജാലങ്ങള്‍ പറന്നുപറ്റി മധു ഊറ്റി പറന്നുപോകുന്നു. അതുപോലെ ഒരിറ്റു ദാഹജലത്തിനുവേണ്ടി പൊരിയുന്ന മനസ്സുകള്‍ക്ക് അഭയകേന്ദ്രവും ആശ്രയകേന്ദ്രവുമാകണം ആശ്രമം. അതുകൊണ്ടാണ് എല്ലാ ദേശത്തും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം ആശ്രമങ്ങള്‍ ഉണ്ടാകണമെന്ന് ശ്രീനാരായണഗുരു നിഷ്കര്‍ഷിച്ചത് . അവിടുത്തെ ആശ്രമസങ്കല്പങ്ങള്‍ നിര്‍വചിച്ചിരിക്കുന്ന കൃതിയാണ്  ‘ആശ്രമം‘. ശ്രീനാരായണഗുരുവിന്റെ ആശ്രമസങ്കല്പസാക്ഷാത്കാരമാണ് സേവാശ്രമം. മഹാസമാധിക്ക് ശേഷമുള്ള ശ്രീനാരായണന്റെ തിരിച്ചു വരവും അനന്തരപ്രവര്‍ത്തനങ്ങളുമാണ് സേവാശ്രമത്തിന്റെ കര്‍മ്മകാണ്ഡം.

കൂടുതല്‍ വായിക്കുക

ബ്രഹ്മം-ദൈവം-നിശ്ചലസത്തയാണ്. അതില്‍ പരംപൊരുള്‍ ശബ്ദരൂപം ധരിക്കുന്നതാണ് ഓങ്കാരനാദം-നാദബ്രഹ്മം. മഴത്തുള്ളിക്കിലുക്കത്തിലും കാറ്റിന്‍റെ ചൂളംവിളിയിലും ഓങ്കാരനാദം പൂത്തുവികസിക്കുന്നു. അദ്വയമായ ബ്രഹ്മംഅനേകവസ്തുക്കളായി വേര്‍തിരിയുന്നത് നാദബ്ഹ്മത്തിലാണ്. അനേകമായി വേര്‍തിരിഞ്ഞു കാണുന്ന ഏതൊരു വസ്തുവിലും നിറഞ്ഞു പ്രകാശിക്കുന്നത് പരംപൊരുള്‍ തന്നെയെന്ന് തിരിച്ചറിഞ്ഞ് എല്ലാറ്റിലും പരംപൊരുളായ ദൈവത്തെ ദര്‍ശിക്കുന്നതാണ് അദ്വൈതാനുഭവം. അദ്വൈതാശയത്തിന്‍റെ പ്രായോഗികതയിലൂന്നിയ സാധനാനുഷ്ഠാനമാണ് ഇവിടെ ഇതള്‍ വിരിയുന്നത്. ഈ ഇതളുകള്‍ പെറുക്കി സൂക്ഷിച്ചാല്‍ ഓരോരുത്തര്‍ക്കും മോക്ഷദീപം തെളിയും.

അദ്വൈതത്തിന്‍റെ പാതയില്‍ കൂടി ലോകത്തെ മുന്നോട്ട് നീക്കുവാന്‍ സമയം ഏറ്റവും അടുത്തു കഴിഞ്ഞു. മനുഷ്യാ നിന്‍റെ കര്‍മ്മഭൂമി ഇതാണ്. ശത്രുസംഹാരത്തിനിറങ്ങിയ ധര്‍മ്മവീരന് ശത്രുമിത്രാദികളെ വേര്‍തിരിക്കേണ്ടിവന്നപ്പോള്‍ ആ കാമധേനുവില്‍ നിന്നും കറന്നെടുത്ത ഗീതാമൃതം നമ്മെ അന്നും ഇന്നും എന്നും ധര്‍മ്മോജ്വലരാക്കുന്നു. ഈ കുരുക്ഷേത്രത്തില്‍ കര്‍മ്മിക്കുവാന്‍ വന്നവരാണ് നാം. നാം കര്‍മ്മസാഫല്യം നേടേണ്ടവരാണ്. കര്‍മ്മത്തില്‍ കൂടി ധര്‍മ്മത്തെ രക്ഷിച്ച് സ്വധര്‍മ്മത്തെ നിത്യതയില്‍ സമര്‍പ്പിച്ചു; മോക്ഷാര്‍ഹദേഹികളായി ആ സ്വര്‍ഗ്ഗാനുഭൂതിയെ ആസ്വദിക്കുവാന്‍ നാം പ്രയത്നിക്കേണ്ടവരാണ്.

ഗുരുവരുള്‍
ഗുരുകവനം
ഗുരുപൂജ
ഗുരുവാക്ക്
ഗുരുവചനം
ആത്മസാക്ഷ്യം

മഹോദ്ധ്വരണികള്‍