ഇതു കലിയുഗാന്ത്യമാണ്. നവോത്ഥാന നായകډാര്‍ എന്തൊക്കെ പരിഷ്കരണങ്ങള്‍ വരുത്തിയിട്ടും കലി പൊലിയുകയല്ല പുലരുകയാണ്. നവോത്ഥാനത്തിനു നായകനായതും ബലിയായതും നാരായണഗുരുവാണ്. ആ മഹത്തായ ബലിദാനം വൃഥാവിലാവുകയില്ല.
കലി അധര്‍മ്മത്തിനു അടയാളമിട്ടു പോയപ്പോള്‍, അതു കണ്ടില്ലെന്നു നടിച്ചവരാണ് മലയാളികള്‍. അവര്‍ പുത്തന്‍ വിപ്ലവത്തിന്റെ പിന്നാലെ കൂടി. ഫലമോ ശോചനീയം. കലിരാക്ഷസന്റെ ഗോഷ്ഠിചേഷ്ടകളാണ് എങ്ങും പ്രകടമാകുന്നത്. കളങ്കമാണ് കലിയുടെ ലക്ഷണം, കലിവിഷമാണത് വര്‍ഷിക്കുന്നത്. ആ വിഷബാധയേറ്റ് എല്ലാ മത്സരബുദ്ധികളും സമരകുതുകികളുമായി. സത്യത്തിന്റേയും ധര്‍മ്മത്തിന്റേയും പടവാളേന്തിയാണ് നാരായണഗുരു ജാതി രാക്ഷസനെ ജയിച്ചത്. സത്യം വദ ധര്‍മ്മം ചര എന്ന തൈത്തിരിയോപനിഷദ് നല്കുന്ന മഹാവാക്യം ഏവര്‍ക്കും പ്രചോദനമായെങ്കില്‍. മഹാസമാധിക്കു ശേഷവും ആ ധര്മ്മജ്യോതിസ്സ് തന്നെയാണ് ധര്‍മ്മാധര്‍മ്മങ്ങളെ വീക്ഷിച്ചു വാണരുളുന്നത്. കലിരാക്ഷസനെ നിഗ്രഹിക്കുന്ന പ്രണവശക്തിയാണ് കല്‍ക്കി അവതാരമായ നാരായണഗുരു. ഈശ്വരാരാധനയുടെ അപചയമാണ് ആസുരചിന്തയ്ക്ക് വളമാകുന്നത്.
കാലം ആരെയും കാത്തുനില്ക്കുകയില്ല. നാം എന്തു ചെയ്തു, ചെയ്തില്ല. അതും ആലോചിക്കേണ്ട വിഷയം. നാടാകെ മദ്യഷാപ്പുകളും ബാറുകളും ബിയര്‍പാര്‍ലറുകളും യഥേഷ്ടം തുറന്നു കൊടുക്കുന്നു. വൈനും വീഞ്ഞും വിളമ്പി സല്ക്കരിക്കുന്നു. മയക്കുമരുന്നുകള്‍ യഥേഷ്ടം വിറ്റഴിക്കുന്നു. ഭാവിതലമുറയെപ്പോലും വിഷലിപ്തമാക്കുന്ന വിഷമാണ് മദ്യം. പണമാണോ മനുഷ്യന് പ്രധാനം? ഇക്കാലമത്രയുമുണ്ടാക്കിയ സമ്പത്തെല്ലാം പ്രളയത്തില്‍ ഒലിച്ചുപോയില്ലേ? ഇതാണ് കല്‍ക്കി അവതാരം ഉദിച്ചതിന്റെ ലക്ഷണം. ڇഒക്കെമേലില്മുടിപ്പതിന്നൊരു ഖഡ്ഗിയായ് വരുമാറുടന്‍ڈ എന്ന തുഞ്ചത്താചാര്യന്റെ തിരുമൊഴികള്‍ പാഴ്വാക്കല്ല. തേന്‍ മൊഴികളാണ്. മാതാപിതാക്കളെ മക്കള്‍ ശരണാലയത്തിലയയ്ക്കുന്നു. അച്ഛന് മകളേയും മകന് അമ്മയേയും തിരിച്ചറിയുവാന്‍ കഴിയുന്നില്ല. വിദ്യാര്‍ത്ഥികളില്‍ പ്രേമം പൂക്കുന്നു. കുടുംബമായി കഴിഞ്ഞ ഭാര്യാഭര്‍ത്താക്കډാര്‍ പുതിയ കാമുകനും കാമുകിക്കുമൊപ്പം ഇറങ്ങിത്തിരിക്കുന്നു. അങ്ങനെ കേസും കുടുംബകോടതികളുമായി ജീവിതം നശിക്കുന്നു. കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളും വര്‍ദ്ധിക്കുന്നു. വൃദ്ധകള്‍ക്കും കൗമാരക്കാര്‍ക്കും നിലനില്‍പ്പില്ലാത്ത കാലം. കള്ളവും കൊള്ളയും അരങ്ങു തകര്‍ക്കുന്നു. കാലനും കലിയും ഒന്നാണെന്നോര്‍ക്കുക. കാലന്റെ കയ്യിലെ പാവകളാകാതെ സൂക്ഷിക്കുക. സാമൂഹിക തിډകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക. വിദ്വേഷം പരത്താതെ സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുക. ഇതാണ് കാലഘട്ടത്തിനാവശ്യം.
കഴിഞ്ഞകാലത്തു കൊച്ചിയില്‍ നടന്ന പരസ്യ ചുംബന സമരവും ഒടുവില്‍ പിറവം പള്ളിക്കുമേല്‍ കയറി നാലു സ്ത്രീകള്‍ ആത്മഹത്യാഭീഷണി മുഴക്കിയതും കലികാലത്തിന്റെ കാഠിന്യമാണ് കാണിക്കുന്നത്. യുവതികള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ കയറാം എന്ന സുപ്രീംകോടതി വിധിയോടനുബന്ധിച്ചുണ്ടായ സ്ത്രീകളുടെ ആര്‍ത്തവം സംബന്ധിച്ച സംവാദങ്ങളും ചര്‍ച്ചകളും പ്രേക്ഷകമനസുകളെ കീഴടക്കിയ ലക്ഷണമാണ് കണ്ടത്. വിദ്യാഭ്യാസവും സംസ്കാരവുമുള്ള ഒരു ജനതയ്ക്ക് ചേര്‍ന്നതല്ല ഈ അഭിപ്രായപ്രകടനങ്ങളൊന്നും. ആര്‍ത്തവം ശുദ്ധമോ? അശുദ്ധമോ? എന്നതാണ് വിഷയം. ഋതുകാല സ്ത്രീശരീരം തീര്‍ച്ചയായും അശുദ്ധമാണ്. അതുകൊണ്ടാണല്ലോ ആര്‍ത്തവകാലത്ത് രാവിലെ തന്നെ സ്ത്രീകള്‍ കുളിച്ച് ശുദ്ധമാകുന്നത്. അതുകൊണ്ടാണല്ലോ കുളികാലം എന്നു പേരുണ്ടായത്. സ്ത്രീകളുടെ ഈ അശുദ്ധതയില് നിന്നാണല്ലോ സൃഷ്ടിയുണ്ടാകുന്നത്. ജډനേ ജായതേ ശൂദ്ര, കര്മ്മണേ ജായതേ ദ്വിജഃ. ജډം കൊണ്ടെല്ലാവരും ശൂദ്രരാകുന്നു. കര്‍മ്മം കൊണ്ടാണ് മനുഷ്യന് ബ്രാഹ്മണന് അഥവാ ശുദ്ധനാകേണ്ടത്. ഈ ദര്‍ശനം സര്‍വ്വ സമ്മതമാണ്. സ്ത്രീകളുടെ ആര്‍ത്തവകാലം ശുചിയായി നോക്കുന്നില്ലെങ്കില്‍ നാരായണഗുരുവിന്റെ പഞ്ചധര്മ്മങ്ങളില് പറയുന്ന ഗൃഹശുദ്ധി ഇല്ലാതാകും. മദ്യപാനം, വ്യഭിചാരം, ഹിംസ, പരദ്രോഹം, ബഹുദൈവാരാധന ഇവയാണ് പഞ്ചമഹാപാപങ്ങള്‍. ഇതു വര്‍ജ്ജിക്കുക. മനഃശുദ്ധി, വാക്ശുദ്ധി, കര്‍മ്മശുദ്ധി, ഗൃഹശുദ്ധി, ഇന്ദ്രിയശുദ്ധി എന്നീ പഞ്ചശുദ്ധികള്‍ ജീവിതചര്യയായി സ്വീകരിക്കുക. അപ്പോള്‍ മാത്രമേ സത്യവും ആസ്തേയവും അവ്യഭിചാരവും അഹിംസയും മദ്യവര്‍ജ്ജനവും ചേരുന്ന ശ്രീനാരായണന്റെ പഞ്ചധര്‍മ്മം സാക്ഷാത്കരിക്കാന്‍ മനുഷ്യന് കഴിയുകയുള്ളൂ.
ശാസ്ത്രത്തിന്റെ അധീശത്വംകൊണ്ടും പണത്തിന്റെ അതിപ്രസരം കൊണ്ടും മനുഷ്യന് ഒരു സ്വപ്നജീവിയായി. അധര്‍മ്മത്തിനു ചിറകുവച്ച് പുതിയ ചക്രവാളങ്ങള്‍ തേടുമ്പോള്‍ ധര്‍മ്മ സ്വരൂപവും ധര്മ്മജ്യോതിസ്സുമായ ഭഗവാന് ശ്രീനാരായണന് തന്റെ മഹാസമാധിക്കു ശേഷമുണ്ടായ ഉദയം അറിയിച്ചതാണ് 2018 ലെ ജലപ്രളയം. അതിനോടനുബന്ധിച്ച് ഒരു വ്യാഴവട്ടത്തില്‍ കൂടുതല്‍ പഴക്കമുള്ള ഹര്ജ്ജിയിേډല്‍ യുവതികള്‍ക്കും ശബരിമലയില്‍ കയറാം എന്ന സുപ്രീംകോടതി ഉത്തരവും, ഇപ്പോള്‍ ഉണര്‍ന്നു വന്നിരിക്കുന്ന നവോത്ഥാന ചിന്തയും വാക്പോരുമെല്ലാം ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള പോരാട്ടമാണ്. ജാതിമതഭേദമെന്യേ എല്ലാ മനസ്സുകളും നവോത്ഥാനചിന്തകള്‍ കൊണ്ട് പാവനമാകണം. നവോത്ഥാനമൂല്യങ്ങള്‍ മലയാളികളില്‍ മൊട്ടിട്ട് വിരിയണം. അല്പം വൈകിയാലും ധര്‍മ്മമേ ജയിക്കൂ.
ശ്രീനാരായണധര്‍മ്മം വിജയിക്കട്ടെ!!
ഓം ശാന്തി.

