


കുരുക്ഷേത്രത്തിലെ തേരാളി
ഞാന്‍ ശാന്തി മډഥന്. മാവേലിക്കര, ചെട്ടികുളങ്ങര, കുന്നത്ത് പവിത്രം വീട്ടില്‍ അഡ്വ. എന്‍. മډഥന്റെ ഭാര്യ. ഫാര്‍മസിസ്റ്റും ചെട്ടികുളങ്ങര ആനന്ദ് മെഡിക്കസ് ഉടമയുമായ ഞാന്‍ ജനിച്ചത് കുടുംബക്ഷേത്രവും വച്ചാരാധനയും ഉള്ള തറവാട്ടിലായിരുന്നു. അവിടെ വായനയും പൂജയും ഉത്സവവും ഒക്കെ ഉണ്ടായിരുന്നെങ്കിലും ചെറുപ്പം മുതല്‍ അതിലൊന്നും എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. ക്രമേണ ഞാന്‍ ഗുരുഭക്തയും ഏകദൈവവിശ്വാസിയുമായിത്തീര്ന്നു. 25 വര്‍ഷമായി ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധര്‍മ്മാനന്ദ സേവാശ്രമ ഭക്തയും ഗുരു ജ്ഞാനാനന്ദജിയുടെ ഗൃഹസ്ഥശിഷ്യയുമാണ്. എല്ലാ ദു:ഖവും പാപവും ഞാന്‍ ഇവിടെ ഇറക്കി വയ്ക്കുന്നു.
അന്നൊരു ഞായറാഴ്ച്ച. സൂര്യനേയും രാഹുദര്ശിക്കുമല്ലോ. അതുപോലെ ഒരനുഭവം എനിക്കുണ്ടായി. രാവിലെ കുളിമുറിയില്‍ കയറിയപ്പോള്‍ കാലില്‍ വിറയല്‍ അനുഭവപ്പെട്ടു. കാലിലെ അസ്ഥികള്‍ മൂന്നുഭാഗത്തേക്കായി തെന്നിമാറിയിരിക്കുന്നു. മറ്റാരും വീട്ടില്‍ ഇല്ലാത്ത സമയം. ഞാന്‍ കൈകള്‍ ഉപയോഗിച്ച് മുട്ടുകളില്‍ ബലമായി പിടിച്ചുകൊണ്ട് ചരിഞ്ഞു വീണു. സ്വയം മുട്ടു പിടിച്ച് നേരെയാക്കി, അല്പം കഴിഞ്ഞ് എണീറ്റു. പിന്നെ പതിയെ നടന്ന് ജ്ഞാനാനന്ദഗുരുവിനെ വിളിച്ച് വിവരം പറഞ്ഞു. ഏതെങ്കിലും ആയുര്‍വ്വേദ ഡോക്ടറെ കാണാന്‍ ഗുരു ഉപദേശിച്ചു. ഡോക്ടറെ സമീപിച്ചപ്പോള്‍ മുട്ടിന് കുഴപ്പം ഒന്നുമില്ലെന്നായിരുന്നു മറുപടി. അത് മൂന്നായി മാറിയിരിക്കുന്നത് ഞാന്‍ കണ്ടതാണെന്നും അസ്ഥികള്‍ ഞാന്‍ തന്നെയാണ് പിടിച്ചിട്ടതെന്നും അദ്ദേഹത്തെ അറിയിച്ചു. എങ്കില്‍ കാല്‍മുട്ടിലെ ലിഗമെന്റ് പൊട്ടിയതാവാം എന്നു ഡോക്ടര്‍. തുടര്‍ന്ന് ഞാനും ഭര്‍ത്താവും കൂടി ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ത്തി അസി. പ്രൊഫ. ഡോ. സലീമിനെ കണ്ടു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ശ്രീകണ്ഠപുരം ആശുപ്രതിയില്‍ എക്സ്റേ എടുത്ത് എന്റെ ചേച്ചിയേയും കൂട്ടി ഡോക്ടറെ കൊണ്ട് കാണിച്ചു. നട്ടെല്ലിന്റെ മധ്യഭാഗത്തു മുതല്‍ താഴേക്ക് വളവുണ്ട്. ഷോള്‍ഡറുകള്‍ തമ്മില്‍ ഏറ്റക്കുറച്ചിലുണ്ട്. കാലുകള്‍ തമ്മില്‍ നീള വ്യത്യാസമുണ്ട്. എത്രയും വേഗം ഓപ്പറേഷന് നടത്തണം. മൂന്നു മാസം പൂര്‍ണ്ണവിശ്രമം വേണ്ടിവരും. ഒരു വര്‍ഷം റീഹാബിലിറ്റേഷന്‍; ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഒരാഴ്ച മരുന്ന് കഴിക്കാന്‍ പറഞ്ഞ് ഞങ്ങളെ അയച്ചു.
അചഞ്ചലമായ ഭക്തിവിശ്വാസമുള്ള എന്നെ ഇതൊന്നും തളര്‍ത്തിയില്ല. ഭഗവാന് എന്നില്‍ വച്ചിരിക്കുന്ന പരീക്ഷണത്തെ അതിജീവിക്കാനുള്ള കരുത്ത് തരണേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. ആവശ്യമായ സമയത്ത് ഗുരുവിനെ മുന്‍നിര്‍ത്തി തീരുമാനമെടുക്കാന്‍ കഴിയണമേ എന്നും. മക്കളുടെ പാഠനവും പരീക്ഷയും ഉടനെ ശസ്ത്രക്രിയയ്ക്കു പോകാന്‍ എന്നെ അനുവദിച്ചില്ല. എന്നാല്‍ അച്ഛനമ്മമാര്‍ എതിര്‍ത്തു. അങ്ങനെ മറ്റൊരു ആയുര്‍വ്വേദ ഡോക്ടറെ ഞങ്ങള്‍ സമീപിച്ചു. പരിശോധനക്കുശേഷം 21 ദിവസം കിഴിയിട്ടു തിരുമ്മണം. മൂന്നുമാസം പഥ്യം നോക്കണം. എല്ലാം കഴിഞ്ഞു. ഞാനും മുത്തമകന് ആനന്ദുമായി അടുത്തദിവസം ആശ്രമത്തിലെത്തി പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ഇരുന്നിട്ടെഴുന്നേല്ക്കാന് പറഞ്ഞു. പക്ഷേ എഴുന്നേല്ക്കാന് പറ്റുന്നില്ല. ഇതിന് ആശ്രമത്തിലെ ഭക്തജനങ്ങളെല്ലാം സാക്ഷികളാണ്. അപ്പോഴും ഭര്‍ത്താവിന്റെയും മക്കളുടെയും ആവശ്യങ്ങള്‍ ഞാന്‍ നിറവേറ്റിക്കൊണ്ടിരുന്നു. എനിക്കപ്പോഴും മുന്നേറാന്‍ കഴിയുന്നില്ല. ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരം ഒരു മര്മ്മാണിവൈദ്യനെ കണ്ടു. കാലുകളുടെ നീളത്തിലെ ഏറ്റക്കുറച്ചില്‍ അദ്ദേഹം കണ്ടു പിടിച്ചു. അടുത്തദിവസം ചെല്ലാന്‍ പറഞ്ഞു യാതയാക്കി. പക്ഷേ ഞാന്‍ പോയില്ല.
പിന്നെ ഞാന്‍ മുന്‍ നിശ്ചയപ്രകാരം ശസ്ത്രക്രിയയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് പോയി. പോകുംമുമ്പ് സ്വിമിജിക്ക് മുമ്പില്‍ ഒരപേക്ഷ വച്ചു. ഏങ്ങനെയെങ്കിലും ഈ ഓപ്പറേഷന് ഒന്നൊഴിവാക്കി തരണമേയെന്ന്. ഡോ: ഷാനവാസും മറ്റൊരു ഡോക്ടറും മുട്ടിന്റെ ചിരട്ടതെറ്റിക്കാന് പരമാവധി ശ്രമിച്ചു. പക്ഷെ ചിരട്ട മാറുന്നില്ല. ഡോക്ടര്‍ പറഞ്ഞു അമ്മ തല്ക്കാലം രക്ഷപെട്ടു. ഇപ്പോള്‍ ഓപ്പറേഷന് വേണ്ട. ഭാവിയില്‍ പക്ഷേ വേണ്ടിവരും, അന്ന് ഒരു വര്‍ഷത്തെ വിശ്രമം എടുക്കണം.
സേവാശ്രമത്തിലെത്തി എന്റെ ശാരീരികാവസ്ഥയെക്കുറിച്ച് അന്നുവരെയുള്ള അനുഭവം സ്വാമിജിയെ വിനയപൂര്‍വ്വം അറിയിച്ചു. “ശാന്തി വീട്ടില്‍ പോകണം, പുറത്തെങ്ങും പോകരൂത്. വ്രതശുദ്ധിയോടെ 41 ദിവസം നീണ്ടുനിവര്‍ന്ന് കട്ടിലില്‍ വിശ്രമിക്കണം” സ്വാമിജി നിര്‍ദ്ദേശിച്ചു. ഗുരുദക്ഷിണ വച്ച് ഞാന്‍ വീട്ടിലേക്കു മടങ്ങി. വ്രതം ആരംഭിക്കാന്‍ തീരുമാനിച്ചു. ഗുരുദേവകൃതികളും ഡോ. പല്‍പ്പുവിന്റെ ജീവചരിത്രവും വായിക്കാനായി കരുതിവച്ചു. ഭക്തിയും പ്രാര്‍ത്ഥനയുമായി വിശ്രമ ജീവിതം ആരംഭിച്ചു. വായിച്ചും ഭജിച്ചും പഠിച്ചും സമയം പോയി. വായനക്കിടയില്‍ ഉറക്കത്തിലേക്ക് ഞാനറിയാതെ വഴുതിപ്പോകുന്ന അനുഭവം ഉണ്ടായി. ഈ ഘട്ടത്തിലാണ് ശ്രീനാരായണന്റെ ദിവ്യസാന്നിദ്ധ്യവും സഹാനുഭൂതിയും സ്പര്ശനാനുഭൂതിയും എനിക്കു മറക്കാനാവാത്ത അനുഭവമായത്.
ഗുരു, അത് വെറും വാക്കല്ല, അറിവല്ല, അനുഭൂതിയല്ല; അത് ശക്തിയാണ്. അഖണ്ഡമായ ശക്തി, ആ ശക്തിയില്‍ മറ്റെല്ലാം നിഷ്പഭമാണെന്നു മാത്രമല്ല, മറ്റെല്ലാം ആശ്രയിക്കുന്നത് ഇതേ ശക്തിയെയാണെന്നു നാം അറിയുന്നു. അനുഭവമാക്കുന്നു.
ഉറക്കത്തിലെ സ്വപ്നം സത്യമല്ല. ഉണര്‍ന്നാല്‍ പിന്നെ അതില്ല. പക്ഷേ, എന്റെ സ്വപ്നങ്ങള്‍ ജാഗ്രത്തില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. എന്റെ ഭര്‍ത്താവിനെ കാണാന്‍ ഒരാള്‍ വന്നു. ഞാന്‍ ആഥിത്യമര്യാദയനുസരിച്ച് കയറിയിരിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം എപ്പോള്‍ വരും? എന്നിങ്ങനെ കുറെ കുശലങ്ങള്‍ ആഗതന് ചോദിച്ചു. എല്ലാറ്റിനും മറുപടി നല്കി. ഞാന്‍ പോവുകയാണ് എന്നു പറഞ്ഞ് ഇറങ്ങിയ അതിഥിയോടൊപ്പം പതിവില്ലാതെ ഞാനും പുറത്തേക്കിറങ്ങി. അപ്പോള്‍ ആഗതന്റെ അടുത്ത ചോദ്യം ‘എന്നിട്ടേ, കണ്ണുവയ്യായോ? ആ അപരിചിതനോട് എന്തിനധികം സംസാരിക്കുന്നു എന്നുകരുതി ഒരു കള്ളം പറഞ്ഞു. ‘കണ്ണില്‍ ഒരു മരുന്നെഴുതിയിട്ടുണ്ട്’. എങ്കില്‍ ഞാന്‍ നോക്കാം എന്നുപറഞ്ഞ സമയം എന്റെ കണ്ണില്‍ ആരോ കൈവച്ചു നോക്കുന്ന അനുഭവം എനിക്കുണ്ടായി. തുടര്‍ന്ന് ഞാന്‍ ഗാഢനിദ്രയിലായി. ഉണര്‍ന്നപ്പോള്‍ ഞാന്‍ സ്വാമിജിയെ വിളിച്ച് സംഭവം അറിയിച്ചു. ഭഗവാന് നിന്റെ ശുശ്രൂഷയ്ക്കായി എത്തിയതാണ്, നിന്റെ കാലിനേക്കാള്‍ കുഴപ്പം കണ്ണിനുണ്ട് എന്നുമായിരുന്നു മറുപടി. ഭഗവാനേ! തീര്‍ത്തും നിസ്സാരയായ എനിക്കു വേണ്ടി അങ്ങിത്രയും ചെയ്തുവോ? ഞാന്‍ ചിന്താമഗ്നയായി, അപ്പോള്‍ എനിക്കുണ്ടായ പരമാനന്ദം പറഞ്ഞറിയിക്കാവതല്ല.
മറ്റൊരു ദിവസം. വീട്ടില്‍ ആരുമില്ലാത്ത സമയം വാതിലും ജനലുമെല്ലാം അടച്ചിട്ടുണ്ട്. ഞാന്‍ ഗുരു ദേവകൃതികള് വായിച്ചുകൊണ്ട് ഇരിക്കുമ്പോള്‍ മനസ്സിനൊരു സുഖം തോന്നി ഉറങ്ങിപ്പോയി. ഉറക്കത്തില്‍ എന്റെ ഇടതുകാലില്‍ ആരോ പിടിച്ചതുപോലെ. എന്റെ കണ്ണു തുറക്കാന്‍ കഴിയുന്നില്ല. ഞാന്‍ കൈകള്‍കൊണ്ടു തൊട്ടപ്പോള്‍ മറ്റാരുടെയോ കൈകളിലാണ് എന്റെ കൈകൊണ്ടത്! ഞാന്‍ കാല് വലിച്ചപ്പോള്‍ കാല് അങ്ങോട്ട് വലിച്ചു കുടയുന്നതു പോലെ അനുഭവപ്പെട്ടു. പിന്നെ ഗാഢനിദ്രയിലായി ഉണര്‍ന്നപ്പോള്‍ വിവരങ്ങള്‍ സ്വാമിജിയെ അറിയിച്ചു. ‘നിന്റെ വലതുകാലിനേക്കാള്‍ കുഴപ്പം ഇടതുകാലിനാ ണെന്നും, ഈ ഭഗവാന് നിന്നെ ശുശ്രൂഷിക്കുന്നു’ എന്നുമായിരുന്നു മറുപടി.
അടുത്ത അനുഭവം രാത്രിയിലാണ്. ഏട്ടന് അടുത്തുതന്നെയുണ്ടായിരുന്നു. പഴയ ബോള്‍പെന്നിന്റെ സ്പ്രിംഗുപോലെ എന്തോ കൊണ്ട് എന്റെ നാവു വലിഞ്ഞുമുറുക്കിയിരിക്കുന്നു. ഞാന്‍ ഉറക്കത്തില്‍ നിന്നു ണര്ന്നപ്പോള് എന്തോ വലിയ ശബ്ദം കേട്ടു. എന്റെ നാവെടുത്ത് ഏട്ടനോട് പറയണമെന്നുണ്ട്. പക്ഷേ, ശബ്ദം പുറത്തുവരുന്നില്ല. ആവതു ശ്രമിച്ചു. ആവുന്നില്ല! അപ്പോള്‍ എന്റെ കാലില്‍ എന്തൊ ഭാരം ഇരിക്കുന്നതുപോലെ. ഒരു കാലുകൊണ്ട് ഒരു ഫിസിയോതെറാപ്പിസ്റ്റ് പറഞ്ഞു ചെയ്യിക്കുന്നതു പോലെ. എന്റെ കാല് നിവര്‍ക്കുകയും മടക്കുകയും ചെയ്യുന്നു. രാവിലെ എഴുന്നേറ്റു നോക്കുമ്പോള്‍ മുറ്റത്ത് കെട്ടിടത്തിനു സമീപം നിന്ന കൊന്നത്തെങ്ങ് വീടിനു മുകളിലേക്ക് വീണു കിടക്കുന്നു. ടെറസ്സിന് മുകളില്‍ നിറയെ നാളികേരം! വീടിന് ഒരു പോറലുപോലും ഏറ്റിട്ടില്ല. എന്നെ തിരുമ്മിയതാരാണ്? ഒരു പോറലുപോലും ഏല്ക്കാതെ വൃക്ഷം താങ്ങിനിര്ത്തിയതാരാണ്? മരം മുറിക്കുവാന്‍ വന്നവര്‍ ‘ഇതാരോ എടുത്തു വച്ചിരിക്കുന്നതുപോലെയുണ്ട്’ എന്നാണു പറഞ്ഞത്. ഇതറിഞ്ഞ സ്വാമിജി പറഞ്ഞത് ആ വൃക്ഷം നിങ്ങള്‍ക്കു ദോഷം ചെയ്യുന്നു. അതാണ് ഭഗവാന് അതു പിഴുതിട്ടിരിക്കുന്നത് എന്നാണ്.
മറ്റൊരുനാള്‍ ഗുരുദേവകൃതികള്‍ വായിച്ചിരിക്കുമ്പോള്‍ ഗാഢനിദ്രയിലായി. ഉറക്കത്തില്‍ എന്റെ നട്ടെല്ലിന്റെ ഒരസ്ഥി കിടന്നു കറങ്ങുന്നതുപോലെ അനുഭവപ്പെട്ടു. വീണ്ടും ഞാന്‍ ഗാഢനിദ്രയിലാണ്ടു. ഉറക്കത്തില്‍ നിന്നുണര്‍ന്നപ്പോള്‍ കാലുകള്‍ രണ്ടും അടുപ്പിച്ചു വച്ച് നോക്കാനാണ് തോന്നിയത്. ഹൊ! എന്തൊരത്ഭുതം! എന്തൊരാശ്ചര്യം! എന്റെ രണ്ടുകാലുകളുടേയും നീളം തുല്യം! ഞാന്‍ ഏട്ടനെ വിളിച്ച് ഈ അത്ഭുതം കാട്ടിക്കൊടുത്തു. അദ്ദേഹം ശബ്ദമറ്റുനിന്നു.
41 ദിവസത്തെ ഹോം ക്വാറന്റൈന് ഭജനം പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോള്‍ പേമാരിയൊഴിഞ്ഞ പ്രകൃതി പോലെ ദുരിതങ്ങളൊഴിഞ്ഞ ശരീരവും ഭഗവാനോട് കൂടുതല്‍ അടുത്ത് നില്ക്കുന്ന മനസ്സും അതിരില്ലാത്ത ശാന്തിയും സമാധാനവും നിര്‍വൃതിയുമാണ് ബാക്കിയായത്. സേവാശ്രമത്തിലൂടെ ഭഗവാന് നിര്‍വഹിക്കുന്ന ആത്മമോചനകര്മ്മവും അതിലൂടെ ജ്ഞാനാനന്ദജി വെളിവാക്കിത്തരുന്ന ശ്രീനാരായണന്റെ സ്വത്വവും ഈ ശുശ്രൂഷയ്ക്ക് പാത്രീഭൂതരാകുന്ന ഓരോ സുകൃതിയേയും നവോേډഷത്തിന്റെ അഗ്നിച്ചിറകുകളിലേറ്റുന്നു. അവന് പിന്നെ പുതുജീവിതം. ഏകദൈവം അത് ശ്രീനാരായണന് മാത്രം. ഒരേയൊരു ഗുരു അത് ജ്ഞാനാനന്ദജി മാത്രം.
ഓം ശാന്തി.

