എല്ലാവരിലുമുണ്ടോരോ കണ്ണാടികള്‍
കാഴ്ച കിട്ടാത്ത കൊച്ചു കണ്ണാടികള്‍
കളങ്കാവൃതമായ നിന്‍ കണ്ണാടി
ഏവം
തേച്ചുമിനുക്കുവിനേവരും.
നിര്‍മ്മലമായ നിന്‍റെ കണ്ണാടിയില്‍
നിന്നെത്തന്നെ നീ കണ്ടു പൂജിക്കുവാന്‍
കണ്ണാടിയില്‍ ‘പ്രണവം’ പ്രതിഷ്ഠിച്ച
ഭഗവാനേ പ്രണമിപ്പിനേവരും.
കണ്ണുകള്‍ക്കു കണ്ണായി തെളിയുന്ന
ത്രിലോകങ്ങള്‍ തെളിയുന്ന കണ്ണാടി
അന്തമില്ലാത്ത ജന്മാന്തരങ്ങളും
അമ്മയുമച്ഛനാദി പിതൃക്കളും.
പ്രേത, ഭൂത, വേതാള നഗരവും
നാഗലോകവും നാകനരകവും
അശ്വാരൂഢനായ് ചക്രായുധമേന്തി
വിശ്വപാലനം ചെയ്യുന്ന വിഷ്ണുവും.
വാണിയും നാലുവേദശാസ്ത്രങ്ങളും
സൂത്ര, രൂപ, ലിംഗാദിവിശേഷവും
ഭൂതവും ഭാവി വര്‍ത്തമാനങ്ങളും
നിന്നെത്തന്നെയും കാണുന്ന കണ്ണാടി.
ഈശ്വരനും ഗുരുവും പ്രപഞ്ചവും
നീയുമൊന്നായി വിളങ്ങുന്ന കണ്ണാടി
നിന്‍റെ ‘ഛായയെ’ നീ തന്നെ പൂജിക്കൂ
ജډമറ്റു സുകൃതം ഭവിക്കട്ടെ
‘തത്വമസിയഹം ബ്രഹ്മ’മിത്യാദി
തത്വചിന്തകള്‍ കൈവല്യദായകം
ശ്രീനാരായണ ദര്‍പ്പണ ദര്‍ശനം
ഹാ! രണ്ടായിരാമാണ്ടിന്‍റെ ദര്‍ശനം