ഈശ്വരന്‍ വസിച്ചിടുന്ന
നന്മയാര്‍ന്നൊരാശ്രമം
ശാന്തിയും പ്രശാന്തിയും
പ്രശോഭതൂകുമാശ്രമം
മൗനമാം സിംഹാസനേ
മരുവിടും മഹാഗുരോ
ത്വത്പദം നമിച്ചിടുന്നു
പരമഭക്തിയോടു നാം
ഏഴകള്‍ക്കൊരാശ്രയം
ഏകിടും പര്‍ണ്ണാശ്രമം
സാധുപരിപാലനം ശംഭോ!
ശോകനാശനം
ഭക്തിയില്ല ഭജനമില്ല.
പൂജയില്ലാതല്ലലില്‍
വല്ലഭാ വലഞ്ഞിടുന്നു
പൊലിഞ്ഞിടുന്നു ജീവിതം
ജാതിയും മതവുമില്ല
ദേശകാലലിംഗഭേദ-
മേതുമില്ലാതേവരും, ഹാ!
സോദരരായ് വാഴുവിന്‍
അസ്ഥിരയാണീധരയും
സ്വസ്ഥതയില്ലൊന്നിനും
നിത്യസത്യമോതിയോതി
സത്ഗതി ഭവിച്ചിടട്ടെ!