പ്രാര്‍ത്ഥനയില്‍ അലിഞ്ഞ കുടല്‍ട്യൂമര്‍

ആത്മസാക്ഷ്യം

പ്രാര്‍ത്ഥനയില്‍ അലിഞ്ഞ കുടല്‍ട്യൂമര്‍

ഞാന്‍ ശോഭനാ ബ്രഹ്മദാസന്‍. മാവേലിക്കര റെയില്‍വേ സ്റ്റേഷന് സമീപം ഗിരീഷ് ഭവനത്തില്‍ ശ്രീ. ബ്രഹ്മദാസിന്‍റെ ഭാര്യ.
2014 കാലഘട്ടത്തില്‍ എനിക്ക് കലശലായ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു തുടങ്ങി. ആദ്യമാദ്യം എന്തെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരുന്നു പ്രയാസങ്ങള്‍. ക്രമേണ കൈയ്ക്കും കാലിനും കഴപ്പും വേദനയും മറ്റുമായി. ആശുപത്രി സന്ദര്‍ശനങ്ങളും മരുന്ന് സേവയും കൃത്യമായി നടക്കുന്നുണ്ട്. രോഗലക്ഷണങ്ങള്‍ മാറിയും തിരിഞ്ഞും ഏറിയും കുറഞ്ഞും അനുഭവമാകുന്നതല്ലാതെ ഒന്നിലും ശാന്തി ഉണ്ടായില്ല.
വീട്ട് ജോലികള്‍ചെയ്യാന്‍ കഴിയാത്ത സ്ഥിതിയായി. വിദഗ്ധ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി എറണാകുളം അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭയം തേടി. അവരുടെ നിര്‍ദ്ദേശാനുസരണമായി ദൈനംദിന ജീവിതവും മെഡിക്കേഷനും. മാസങ്ങള്‍ പലത് കഴിഞ്ഞു. സ്വന്തം കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയായി. വീട്ടിലെ പാചകം നിന്നു. ഹോട്ടലില്‍ നിന്നും വാങ്ങി വരുന്ന ഭക്ഷണത്തിലായി ജീവിതം. മാസം ഒന്‍പതായി. ഹോട്ടലില്‍ നിന്നും വാങ്ങിക്കൊണ്ടു വരുന്ന ഭക്ഷണം ഭര്‍ത്താവ് വാരി വായില്‍ വച്ച് തരേണ്ട സ്ഥിതിയായി. കൈയ്കളുയര്‍ത്താനോ ഇരുന്നാല്‍ എഴുന്നേല്‍ക്കാനോ ഒന്നിനും കഴിയുന്നില്ല. അത്തവണ ആശുപത്രിയില്‍ നിന്ന് പുതിയ നിര്‍ദ്ദേശം കിട്ടി. ഈ ഡോസ് കൂടി നോക്കിയിട്ട് പുതിയ ടെസ്റ്റുകളും ചികിത്സയും ആരംഭിക്കാമത്രേ! ശരീരത്തില്‍ പരീക്ഷിക്കാന്‍ ടെസ്റ്റുകള്‍ ബാക്കിയില്ലെന്നായിരുന്നു ധരിച്ചിരുന്നത്. ഇനിയും പുതിയ ടെസ്റ്റുകളെന്ന് കേട്ടപ്പോഴേ തകര്‍ന്ന് പോയി.
ഏതാണ്ട് ഈ ദിവസങ്ങളിലാണ് ചേട്ടന്‍റെ സുഹൃത്തായ റിട്ട. സബ് രജിസ്ട്രാര്‍ ഗ്രീഷ്മത്തില്‍ ശ്രീ. എന്‍. ശശീന്ദ്രന്‍ എന്‍റെ രോഗവിവരമറിഞ്ഞ് ഞങ്ങളുടെ അടുത്ത് വന്നത്. ഭര്‍ത്താവിലൂടെ എന്‍റെ ശാരീരികാവസ്ഥയൊക്കെ അദ്ദേഹം മനസ്സിലാക്കിയിരുന്നു. 9 മാസത്തെ ചികിത്സ കൊണ്ടും ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ രോഗനിര്‍ണ്ണയം പോലും കൃത്യമായി നടത്താന്‍ കഴിയാത്ത സാഹചര്യത്തിന്‍റെ ദുരൂഹത മനസ്സിലാക്കിയിട്ടെന്ന വണ്ണം സേവാശ്രമത്തെ കുറിച്ചും അവിടെ നടക്കുന്ന രോഗശാന്തി ശുശ്രൂഷയെക്കുറിച്ചും സുദീര്‍ഘമായി സംസാരിച്ചു. അദ്ദേഹത്തോടൊപ്പം ആശ്രമത്തിലേക്ക് വന്നാല്‍ എല്ലാ അര്‍ത്ഥത്തിലും ശാന്തിയും സമാധാനവും സാദ്ധ്യമാകും എന്നദ്ദേഹം ഉപദേശിച്ചു.
ശ്രീനാരായണഗുരുവിനെ ഈശ്വരനായി ആരാധിക്കുന്ന ഇടമാണ്. അതില്‍ അപാകതയൊന്നുമില്ല. പ്രാര്‍ത്ഥനയിലൂടെ രോഗശാന്തി എന്ന് കേള്‍ക്കുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ സംശയമായിരുന്നു പ്രധാന തടസ്സം. ആശ്രമത്തെക്കുറിച്ച് മുമ്പും കേട്ടിട്ടുണ്ട്. ശശീന്ദ്രന്‍ സാര്‍ തന്നെയും തന്‍റെ അനുഭവങ്ങള്‍ പറഞ്ഞിട്ടുമുണ്ട്. അപ്പോഴൊന്നും അങ്ങോട്ട് പോകുവാനുള്ള ചിന്തയൊന്നും ഉണ്ടായില്ല. ഇനിയും സംശയത്തെ പിടിച്ചിരുന്നാല്‍ ആയുസ്സ് തന്നെ സംശയത്തിലാകും. എന്തായാലും പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു.
ശശീന്ദ്രന്‍ സാര്‍ രോഗവിവരങ്ങളും, ഞായറാഴ്ച ആശ്രമത്തിലേക്ക് ഞങ്ങള്‍ എത്തുന്ന വിവരവും ജ്ഞാനാനന്ദസ്വാമിജിയെ അറിയിച്ചിരുന്നു. കാലത്ത് തന്നെ ആശ്രമത്തിലെത്തി സ്വാമിജിക്ക് ദക്ഷിണ കൊടുത്ത് ദുരിതാദിദുഃഖങ്ങള്‍ വിശദമായി പറഞ്ഞുവച്ചു. ഞായറാഴ്ചയാണ്, സമൂഹപ്രാര്‍ത്ഥനയുള്ള ദിവസമാണ്. പ്രാര്‍ത്ഥനയില്‍ പങ്ക് കൊണ്ടേ പോകാവൂ എന്ന് സ്വാമിജി നിര്‍ദ്ദേശിച്ചു. വിശ്വാസം അത്ര പോരല്ലോ. മാത്രമല്ല മാവേലിക്കരയില്‍ അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള വിക്രം സാരാഭായ് കഠക ല്‍ അത്യാവശ്യം ജോലികള്‍ ഉണ്ടായിരുന്നത് കൊണ്ടും എന്നെ പ്രാര്‍ത്ഥനയ്ക്ക് നിര്‍ത്തി പ്രാര്‍ത്ഥന കഴിയുമ്പോള്‍ കൂട്ടിക്കൊണ്ട് പോകാന്‍ എത്താം എന്നു പറഞ്ഞ് ചേട്ടന്‍ മടങ്ങി.
സേവാശ്രമത്തിലെ സമൂഹപ്രാര്‍ത്ഥനയില്‍ അങ്ങനെ ഞാന്‍ ഭാഗഭാക്കായി. പ്രാര്‍ത്ഥനയ്ക്ക് ഇങ്ങനെയും ഒരു മാനം ഉണ്ടെന്ന് അന്നാണറിഞ്ഞത്. സ്വാമിജി തന്‍റടുത്ത് വരുന്ന ദുഃഖിതരെ ഓരോരുത്തരെയായി വേദിയില്‍ വിളിച്ചിരുത്തി അവരുടെ ശിരസ്സില്‍ കൈയ്യമര്‍ത്തി നാരായണദൈവത്തോട് അവര്‍ക്ക് വേണ്ടി അപേക്ഷിച്ച് പ്രാര്‍ത്ഥന വെയ്ക്കുന്നു. അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന സദസ്സിലുള്ള ഭക്തജനങ്ങള്‍ ഏറ്റ് ചൊല്ലുന്നു. ആ നാദലയത്തില്‍ ഞാനും അലിഞ്ഞിരുന്നു പോയി. എന്‍റെ ഊഴമായി, വേദിയില്‍ വിളിച്ചിരുത്തി, തലയില്‍ കൈയമര്‍ത്തി കുടല്‍ ക്യാന്‍സറെന്ന മാറാവ്യാധിയില്‍ നിന്ന് അങ്ങയെ സമാശ്രയിക്കുന്ന ഈ ഭക്തയെ രക്ഷിക്കേണമേ എന്ന് സമര്‍പ്പിച്ചു കൊണ്ട് പ്രാര്‍ത്ഥിച്ചു. 9 മാസത്തെ ചികിത്സകൊണ്ട് ശാസ്ത്രത്തിന് കണ്ടെത്താന്‍ കഴിയാതിരുന്ന കുടല്‍ രോഗത്തേയും രോഗാണുക്കളേയും സ്വാമിജി ഒന്‍പത് സെക്കന്‍റ് കൊണ്ട് കണ്ടെത്തിയിരിക്കുന്നു. അതിനേക്കാള്‍ അത്ഭുതം പ്രാര്‍ത്ഥനാനന്തരം സ്വന്തം കൈയ്കൊണ്ട് സമൂഹസദ്യ ഉണ്ണാന്‍ എനിക്ക് കഴിഞ്ഞു എന്നുള്ളതാണ്. രോഗവിശേഷം സാധാരണഗതിയില്‍ ദുഃഖിപ്പിക്കണം, എനിക്ക് പക്ഷേ ആശ്വാസമായിരുന്നു. സ്വാമിജിയുടെ രണ്ടുവരി പ്രാര്‍ത്ഥനകൊണ്ട്, ഉയര്‍ത്താനാവാതിരുന്ന കരങ്ങള്‍ ഉയര്‍ത്തി ആഹാരം വാരി കഴിക്കാന്‍ കഴിഞ്ഞെങ്കില്‍ ആശങ്ക ആവശ്യമില്ലെന്ന് എനിക്ക് ബോധ്യമായിരുന്നു. ആ ചിന്ത എന്‍റെ ചലനങ്ങളിലും പ്രതിഫലിച്ചു. ആഹാരം കഴിച്ച് ഇറങ്ങിവരുന്ന എന്നെ കണ്ട ചേട്ടന്‍ ആ രംഗം കണ്ട് അതിശയിച്ചുപോയി എന്നാണ് എന്നോട് പറഞ്ഞത്.
സ്വാമിജി നിര്‍ദ്ദേശിച്ച പ്രകാരം ദൈനംദിന ജീവിതത്തെ ചിട്ടപ്പെടുത്തി. പ്രഭാതപ്രദോഷങ്ങളില്‍ പരിസരശുദ്ധിയും ഗൃഹശുദ്ധിയും ശരീരശുദ്ധിയും വരുത്തി, മൂന്ന് തിരിയിട്ട് വിളക്ക് തെളിച്ച്, ഞങ്ങളൊന്നിച്ചിരുന്ന് പ്രാര്‍ത്ഥിച്ചു. അടുത്ത ഞായറാഴ്ച വീണ്ടും പ്രാര്‍ത്ഥനയില്‍ ഞങ്ങള്‍ ഒന്നിച്ച് പങ്കെടുത്തു. അടുത്ത ദിവസമായപ്പോഴേക്കും സാധാരണ ജീവിതം തിരിച്ച് കിട്ടിയപോലെയായി. സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വീട്ടുജോലികള്‍ ചെയ്യുന്നതിനും എനിക്ക് സാധിച്ചു. ശാസ്ത്രം എത്രയോ തുച്ഛമെന്ന് അന്ന് മനസ്സിലായി. സര്‍വ്വ ശാസ്ത്രത്തിനും അതീതനും ഹേതുവുമായിരിക്കുന്നത് ദൈവം മാത്രമെന്ന് ബോധ്യമായി. അമൃത ഹോസ്പിറ്റലിന് 9 മാസം കൊണ്ട് തരാന്‍ കഴിയാതിരുന്നത് സേവാശ്രമത്തിന് 9 ദിവസങ്ങള്‍ കൊണ്ട് തരാന്‍ കഴിഞ്ഞു എന്നാണ് ഈ അനുഭവത്തെക്കുറിച്ച് എന്‍റെ ഭര്‍ത്താവ് സേവാശ്രമവേദിയില്‍ സാക്ഷീകരിച്ചത്.
ശ്രീനാരായണന്‍ സാക്ഷാല്‍ ഈശ്വരനാണെന്ന് ജ്ഞാനാനന്ദഗുരു പറയുന്നതിന്‍റെ പൊരുള്‍ അന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. ഒരു ദിവസം മൂന്നും നാലും ക്ഷേത്രങ്ങള്‍ വരെ ഞങ്ങള്‍ ദര്‍ശിക്കുമായിരുന്നു. നള്‍കാത്ത നേര്‍ച്ച കാഴ്ചകളില്ല. വിളിക്കാത്ത ദൈവങ്ങളുണ്ടായിരുന്നില്ല. ആപത്തില്‍, മരണക്കയത്തില്‍ ആ ദൈവങ്ങളൊന്നും രക്ഷിക്കാന്‍ വന്നില്ല. ഒരു നേര്‍ച്ചകാഴ്ചയും ഉതകിയില്ല. ഒരു ക്ഷേത്രവും അത്താണിയായില്ല. അന്ന് ഉപേക്ഷിച്ചു മറ്റെല്ലാം. ക്ഷേത്രങ്ങളും സങ്കല്പദൈവങ്ങളും നേര്‍ച്ചകാഴ്ചകളും മനസ്സില്‍ നിന്ന് പടിയിറങ്ങി. ശ്രീനാരായണനെന്ന څഒരുദൈവംڅ ഹൃദയദേവനായി, നിഷ്ക്കാമ പ്രാര്‍ത്ഥന തീര്‍ത്ഥമായി. ഗാത്രക്ഷേത്രം ദേവാലയമായി.
സ്വാമി ഗുരു ജ്ഞാനാനന്ദജി ഒരു മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാനെന്ന് മനസ്സ് പറഞ്ഞ് തുടങ്ങി, മനുഷ്യനെ പുനഃര്‍സൃഷ്ടിക്കുന്ന ദൈവത്തിന്‍റെ കലവറയാണ് സ്വാമിയെന്ന് ഞാനറിഞ്ഞു. അദ്ദേഹത്തെ څഗുരുസാക്ഷാത്ക്കാരത്തിന്‍റെ പ്രവാചകന്‍څ എന്ന് വാഴ്ത്തപ്പെടുന്നതിന്‍റെ രഹസ്യം എനിക്ക് മുന്നില്‍ പരസ്യമായി.

ശോഭനാ ബ്രഹ്മദാസന്‍