മംഗളാര്‍ച്ചന

ഗുരുപൂജ

മംഗളാര്‍ച്ചന

(അനില്‍ കെ. ശിവരാജ്)
മംഗളം മംഗളം സ്നേഹ മനസ്സേ… മംഗളം മംഗളം ത്യാഗബുദ്ധി മംഗളം മംഗളം ജ്ഞാനമൂര്‍ത്തേ… മംഗളം മംഗളം ഗുരുമഹിമേ മംഗളം മംഗളം പരംപൊരുളേ… മംഗളം മംഗളം ദൈവസ്വരൂപാ മംഗളം മംഗളം ശ്രീപുരുഷാ… മംഗളം മംഗളം ശ്രീമഹിമേ… മനമന്ദിരം വാഴും മനദേവോ, മതവേദമോതും ബോധപകാശമേ… മംഗളം മംഗളം ശുഭമംഗളം മംഗളം മംഗളം ശുഭമംഗളം അറിവായുറയുമറിവിന്‍ അറിവേ… ജ്ഞാനജ്വാലയാം പൊന്‍നിറവേ മംഗളം മംഗളം ശിവമംഗളം മംഗളം മംഗളം ശിവമംഗളം സ്നേഹമായ്പൊഴിയും കനിവേ… ത്യാഗമായെരിയുമമൃതേ മംഗളം മംഗളം ഗുരുമംഗളം മംഗളം മംഗളം ഗുരുമംഗളം ധ്യാനമായുറയും താപസ്സാ… തപസ്സിലുയിര്‍ത്ത മന്നവനീശാ മംഗളം മംഗളം പൂജാമംഗളം മംഗളം മംഗളം പൂജാമംഗളം കരുണചൂടിയാടും അരുമയേ… ഹൃദയവീണമീട്ടും നാദബ്രഹ്മമേ മംഗളം മംഗളം ഹൃദയമംഗളം മംഗളം മംഗളം ഹൃദയമംഗളം ആനന്ദദായകാ ജ്ഞാനഗുരുവരാ… മൂര്‍ത്തം ഗുരുത്വം ശിവമഹിമേ മംഗളം മംഗളം ദേവാദിമംഗളം മംഗളം മംഗളം ഓങ്കാരമംഗളം
(അനില്‍ കെ. ശിവരാജ്)

Sign up now & get regular updates