ജ്ഞാനപ്രഭു

ഗുരുപൂജ

ജ്ഞാനപ്രഭു

(സൂര്യ സുരേന്ദ്രന്‍)
സത്യദയാദി സഹനഭാനങ്ങളില്‍ ധര്‍മ്മസ്വരൂപനാം ഈശ്വരനെ, കാണുക, കാണുക, കൈവണങ്ങാം കാരുണ്യരൂപത്തിന്‍ പൊന്‍വദനം. നിത്യനാം നിര്‍ഗുണ മന്നവ നീ സത്യമാം തേജസ്സിന്‍ ജ്ഞാനോദയം ശുദ്ധിതന്‍ പൗര്‍ണ്ണമി തന്‍മലരാം വിശുദ്ധിതന്‍ കാന്തിയില്‍ കീര്‍ത്തിരാഗം തത്ത്വമസിതന്‍ പൊരുളില്‍ വിടരുന്ന വേദസാരത്തിന്‍റെ വില്ലില്‍ മെല്ലെ.. മനസ്സും വചനവും കര്‍മ്മവുമേവം, നാരായണന്‍ തന്‍ സ്വരൂപഭംഗി. പഞ്ചപാപങ്ങളാം മായാവിനോദങ്ങള്‍ അധര്‍മ്മത്തിന്‍ വീഥിയില്‍ കാത്തുനില്‍ക്കെ പഞ്ചശുദ്ധിയതിന്‍ പാഠങ്ങള്‍ ഓതിനീ… അഗ്നിയില്‍ പാപത്തെ ഹോമിച്ചല്ലോ! ബ്രഹ്മനു നല്‍കുന്ന പ്രാര്‍ത്ഥനയില്‍ സത്യപ്രണവം നമിച്ചു വാഴാന്‍ വിശ്വം നിറയുന്ന ശക്തിപ്രളയത്തില്‍ ജ്ഞാനപ്രഭോ ഹരി! ധര്‍മ്മാര്‍ത്ഥസാരമേ! വാസനാരൂപത്തില്‍ പാപക്കറയാല്‍ രോഗദുരിതങ്ങളേന്തുന്ന ഭക്തര്‍ ദേഹിതന്‍ ശക്തിയാല്‍ ദേഹവിഷയത്തെ ഏറ്റുവഹിക്കുന്ന കാരുണ്യവാന്‍. കാലം കലിയുഗമാണെന്നിരിക്കിലും മാനവ സേവതന്‍ മന്ത്രരൂപം ഓം നമോ നാരായണായ മന്ത്രം നാദാത്മകമാക്കും നാദരൂപന്‍ ബ്രഹ്മസ്വരൂപത്തിന്‍ നാദപ്രപഞ്ചമേ കര്‍മ്മത്തില്‍ ധര്‍മ്മത്തിന്‍ സൃഷ്ടിതാവേ ജ്ഞാനത്താല്‍ ബ്രഹ്മത്തെ വാഴ്ത്തിടാനായ് രൂപം ധരിച്ചു നീ ജ്ഞാനാനന്ദം! മംഗളം മംഗളം ജ്ഞാനവിഭോ ഹരീ മംഗളം നാരായണാദിവ്യ പാദത്തില്‍ മംഗളം മംഗളം ധര്‍മ്മവിഭോ ശിവ! മംഗളം മംഗളം ആനന്ദദായകാ.
(സൂര്യ സുരേന്ദ്രന്‍)

Sign up now & get regular updates