നിറയുന്നല്ലോ അന്ധകാരം
അജ്ഞാനപ്പുകമൂടി ധരി-
ത്രിയും ദുഃഖാബ്ധിയില്‍ പുള-
ച്ചുനവകീടമീ മനുഷ്യനും.
ഉയിര്‍ത്തു ധര്മ്മസംസ്ഥാപനേ…
ഗുരുദര്ശനാഗ്നിയില് ശുദ്ധ-
തപം ചെയ്യുമറിവിന് നവാ-
ക്ഷരബിംബമെന് നാഥനും.
ചിങ്ങഭരണിയിലുദിച്ചു
അറിവായ് നിറച്ചു അന്ധന്
തډിഴിയില് വെളിച്ചവും, മൂക-
ന്നുനാവില് മുളച്ചുദിവ്യാക്ഷരി.
പാപമറ്റു ബധിരകര്‍ണ്ണം
തിളച്ചു ശ്രവണാഗ്നിയില്
വാക്കാല്‍ ഹനിച്ചു നീ അഹമെ-
ന്നാത്മാവിലും, ധന്യനായ്!
സ്തുതിക്കട്ടെ! വാഴ്ക നീ
യുഗയുഗാന്തരങ്ങളായ്-
നാഥാ! നയിക്ക ജ്ഞാനാഗ്-
നിയായ്, ഗുരോ ജ്വലിക്ക
നീയറിവിന് പകാശമായീ..