ജ്ഞാനപ്രകാശമായ് പാരില്‍ വിളങ്ങുന്ന
ജ്ഞാനോദയത്തിന് പുണ്യപ്രഭാവമേ!
അങ്ങേയ്ക്ക് ഞങ്ങള്‍ നേരുന്നു നിത്യവും
ആയുരാരോഗ്യാദി നډകള്‍ മേല്ക്കുമേല്
ആശ്രമദീപമായെങ്ങും വിളങ്ങണം
ആശ്രിതരില്‍ ഭക്തിവിശ്വാസമുദിക്കണം
ആലംബഹീനരായെത്തുന്ന ഞങ്ങള്‍ക്ക്
ജീവനും ജീവിതഗന്ധവുമാകണം
സര്‍വ്വലോകത്തിനും തത്വപ്പൊരുളായ്
ദീപനാളം പോലെ നിന്നെരിഞ്ഞീടണം
ഹാ! ദീപനാളമണയാതിരിക്കണം
ഞങ്ങള്‍ക്ക് ജീവിതത്തോണിയായ് വാഴണം
കണ്‍കണ്ട ഗുരുവിന്റെ ജډനക്ഷത്രത്തില്‍
മംഗളം നേരുന്നു ഞാന്‍ പരിശുദ്ധയാകട്ടെ
മംഗളാത്മാവേ മംഗളം നേരുന്നു
മംഗളം മംഗളം സദ്ഗുരോ മംഗളം!!