മഹാസമാധിദിനാഘോഷം

ചെട്ടികുളങ്ങര, 15/09/2020: ശ്രീനാരായണഗുരുവിന്‍റെ 93-ാമത് മഹാസമാധിദിനം 2020 സെപ്തംബര്‍ 21 ന് ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധര്‍മ്മാനന്ദ സേവാശ്രമത്തില്‍ വച്ച് അനാര്‍ഭാടമായും കോവിഡ്-19 പ്രോട്ടോക്കോളനുസരിച്ചും ആഘോഷിക്കുന്നു.

കാര്യപരിപാടികള്‍
ഹവനം, ഗുരുപൂജ, പ്രാര്‍ത്ഥനായജ്ഞം, സമൂഹപ്രാര്‍ത്ഥന, കഞ്ഞിവീഴ്ത്തല്‍, പൊതുസമ്മേളനം, മഹാസമാധി പ്രാര്‍ത്ഥന, വസ്ത്രദാനം, ദീപാരാധന. 

വസ്ത്രദാനം
രജിസ്ട്രേഷന്‍ സെപ്തംബര്‍ 18, 19 തീയതികളില്‍ കാലത്തു 9 മുതല്‍ വൈകിട്ട് 5 വരെ ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുകുലത്തില്‍, രജിസ്ട്രേഷന് ڊ റേഷന്‍ കാര്‍ഡ് ഹാജരാക്കേണ്ടതാണ്.

ആദ്യത്തെ 50 വരെയുള്ള ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് മഹാസമാധി ദിവസം വൈകിട്ട് 4 മുതല്‍ 6 വരെയും ബാക്കിയുള്ളവര്‍ക്ക് 22/09/2020 ചൊവ്വാഴ്ച കാലത്ത് 8 മണി മുതല്‍ വൈകിട്ട് 5 മണി വരെയും ആയിരിക്കും വസ്ത്രദാനം നിര്‍വ്വഹിക്കപ്പെടുക.