ജ്ഞാനാനന്ദബ്രഹ്മപ്രാപ്തി-
യനുദിനം ഭവിക്കുവാ-
നൊരുകൊച്ചു പുണ്യാശ്രമ-
മനുപമം ഹാ!
ധര്‍മ്മാനന്ദ ഗുരുഗീത-
മഖണ്ഡമായൊഴുകുന്ന
വറ്റാത്തയുറവയായി
ഗുരുക്ഷേത്രവും
നാരായണ തത്ത്വശാസ്ത്രം
നേരാംവഴിചൊല്ലിച്ചൊല്ലി
നേരേകാട്ടും ജ്ഞാനാനന്ദ
മഹാചൈതന്യന്
ആശ്രമത്തിലമരുന്നോ-
രാസ്തിക്യവിശ്വാസം നേടി
സന്തതം നമസ്കരിക്കും
സ്വാമിതൃപ്പാദം
ഏക ചൈതന്യബോധത്താല്
ധര്മ്മാനന്ദജ്ഞാനയജ്ഞ-
മനുഭവാനന്ദമാക്കി
അല്ലലൊഴിക്കാം
അക്ഷരാര്‍ത്ഥം പോലെസത്യ
നിത്യാചാരകര്മ്മങ്ങളാല്
പക്ഷാന്തരമില്ലാതാര്ക്കു
മക്ഷീണരാകാം.
സപ്താക്ഷരീജപം നമോ
നാരായണമന്ത്രശക്ത്യാ
പാപശോകരോഗാദിക-
ളാകെയൊഴിക്കാം
അര്‍ത്ഥത്തെ ഭാവനചെയ്തു
ജപിക്കുന്ന ദിവ്യനാമ-
മുരുവിട്ടുരുവിട്ടുപ-
വാസമെടുക്കാം
ജ്ഞാനാനന്ദസ്വാമിത്യാഗി
ആത്മസ്നേഹമഹാശയന്
ആത്മലോകസമ്പത്തിന്റെ
ധര്മ്മാത്മധീരന്
ജ്ഞാനാനന്ദം മുമുക്ഷുത്വ-
മുള്ളം കയ്യില്‍ നെല്ലിക്കപോ-
ലനുഭുതിമധുരമീ-
യാശ്രമധര്മ്മം.