പുസ്തകപ്പുര

അറിവില്‍ പ്രതീതമാകുന്ന ഓരോ മനുഷ്യനും ഓരോ ഗ്രന്ഥപ്പുരയാണ്.

സേവാശ്രമാചാര്യന്‍ സ്വാമി ഗുരു ജ്ഞാനാന്ദജിയുടെ മിഴിവുള്ള വാക്കുകള്‍ ഉദ്ധരിച്ചാല്‍ അറിവില്‍ പ്രതീതമാകുന്ന ഓരോ മനുഷ്യനും ഓരോ ഗ്രന്ഥപ്പുരയാണ്. നീ സത്യം ജ്ഞാനമാനന്ദം എന്ന ഗുരുവരുള്‍ തലനാരിഴകീറി പകുത്താല്‍ സ്വത്വം വടിവാര്‍ന്നു ശോഭയരളുന്നതവനു കാണാനാകും. സ്വത്വാനുഭവമാണ് സാക്ഷാത്കാരം. സാക്ഷാത്ക്കാരത്തിന്റെ നിറവില്‍ തുളുമ്പുന്നതാണ് ജ്ഞാനം. ആ ജ്ഞാനാനുഭൂതിയില്‍ ലയിച്ചു ഏകാഗ്രതയുടെ മണിമന്ദിരത്തില്‍ വസിച്ചുകൊണ്ടു ജ്ഞാനി ചമയ്ക്കുന്ന അക്ഷരബ്രഹ്മമാണ് പ്രമാണം. നാരായണം ധര്‍മ്മതീര്‍ത്ഥവും കടന്നു ജ്ഞാനാനന്ദത്തിലെത്തി നില്‍ക്കുന്ന അസുലഭ വിദ്യാവിഹായസ്സിലേക്കാണ് ഈ പുസ്തകപ്പുരയുടെ വാതായനം സേവാശ്രമം മലര്‍ക്കെ തുറക്കുന്നത്.