നാമരൂപങ്ങള്ക്കതീതനാണ് ദൈവം. സര്വ്വപ്രപഞ്ചങ്ങള്ക്കും ആധാരമായി നില്ക്കുന്ന ആ ആഖണ്ഡശക്തിയെ മഹത്വപ്പെടുത്തുന്നതാകണം പ്രാര്‍ത്ഥന. നിഷ്കാമകര്‍മ്മികളായി ഇച്ഛകളില്ലാത്തവരായി മോക്ഷകുതുകികളായി വേണം പ്രാര്‍ത്ഥന സമര്‍പ്പിക്കാന്‍. മാനവരാശിയെ അദ്വൈതത്തിന്റെ മൂര്‍ത്ത ബിന്ദുവില്‍ പ്രതിഷ്ഠിക്കുന്ന ഗുരുവിന്റെ ദശപ്രാര്ത്ഥനയാണ് ദൈവദശകം. ജാതിമതവര്‍ഗ്ഗവര്‍ണ്ണ വ്യത്യാസങ്ങളില്ലാത്ത ഒരു ലോകം, ഇതേറ്റുചൊല്ലുന്ന കാലം വിദൂരമല്ല. നമുക്കും ആ അണികളിലെ മുറിയാത്ത കണ്ണികളാകാം….