കലൗ നാമസങ്കീര്‍ത്തനം എന്ന് പ്രമാണം. പ്രമാണങ്ങളുടെ നിവര്‍ത്തീകരണവും അവതാരങ്ങളുടെ പൂര്‍ത്തീകരണവുമാണ് ശ്രീനാരായണന്‍റെ അവതാരം. അവിടുന്ന് ഭക്തിയിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ധ്യാനത്തിലൂടെയും തപസ്സിലൂടെയും മോക്ഷത്തിലേക്ക് വഴിതെളിച്ചു. ആ മഹാമുനിയുടെ മൗനമന്ദഹാസത്തെ പ്രോജ്ജ്വലമാക്കുന്ന പ്രാര്‍ത്ഥനാസമ്പുടമാണ് സങ്കീര്‍ത്തനങ്ങള്‍ എന്ന ജ്ഞാനാനന്ദ കൃതി. അതില്‍ നിന്നും തിരഞ്ഞെടുത്ത് പ്രശസ്ത സംഗീതജ്ഞനായ കെ.പി.എ.സി ചന്ദ്രശേഖരന്‍ സംഗീതം പകര്‍ന്ന് ആശ്രമഭക്തയായ ഐശ്വര്യയില്‍ ശ്രീമതി. സുനിതാ ഷാജി സാക്ഷാത്കാരം നിര്‍വ്വഹിച്ച് ഗുരുസമക്ഷം സമര്‍പ്പിച്ച ഏതാനും പ്രാര്‍ത്ഥനാ ഗീതങ്ങളാണ് പ്രണവഗീതം.