വിജ്ഞാനാധിഷ്ഠിത മത്സരങ്ങള്‍

ശ്രീനാരായണ ദര്‍ശനം യുവഹൃദയങ്ങളിലെത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച സേവാശ്രമത്തില്‍ വച്ച് കേരളത്തിലെ സ്കൂള്‍, കോളജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വിജ്ഞാനാധിഷ്ഠിത മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ശ്രീനാരായണ ദര്‍ശനം, ശീനാരായണധര്‍മ്മം, ഗുരുദേവകൃതികള്‍, ഗുരുദേവചരിത്രം എന്നിവ ആസ്പദമാക്കി ഉപന്യാസരചന, സ്തോത്രാലാപനം, പ്രസംഗമത്സരം, ക്വിസ്, ചിത്രരചന എന്നീ ഇനങ്ങളിലായിട്ടാണ് മത്സരങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്സൈറ്റിന്‍റെ അറിയിപ്പുകള്‍ സെക്ഷനില്‍ എല്ലാ വര്‍ഷവും ജൂലൈ ഒന്നാം തീയതി പ്രസിദ്ധീകരിക്കും.