


സ്വത്വസാക്ഷി
ഒരു മനുഷ്യന് അനുഭവമാണ് ഗുരുവായിത്തീരുന്നത്. അനുഭവത്തിലൂടെ അറിവും, അറിവിലൂടെ ഗുരുവും ഉയിര്‍കൊള്ളുന്നു. ഇത്രയും പഠിക്കാന്‍ ഞാന്‍ നടന്നത്, ചിലവഴിച്ചത് എത്രയോ വര്‍ഷങ്ങളാണ്. മുപ്പതില്‍പരം വര്‍ഷങ്ങള്‍. അനുഭവിച്ചറിഞ്ഞ്, ഗുരുവിലര്‍പ്പിക്കാന്‍ ഒരു പാട് കഷ്ടതകളും നഷ്ടങ്ങളും മനോവ്യഥകളും അനുഭവിക്കേണ്ടിവന്നു.
ഇറങ്ങി നടക്കുമ്പോഴാണല്ലോ കാഴ്ചകള്‍. അതു കണ്ടും ഭാഗമാക്കിയും പാഠമാക്കിയും അടുത്ത കാഴ്ച തേടി അലയും. അന്വേഷണമാണല്ലോ കണ്ടെത്തലിന്‍റെ ബീജം. സത്യം അറിയാനും അനുഭവിക്കാനും അന്വേഷണം മാത്രം പോരാ എന്നു തോന്നുന്നു. യോഗം കൂടി വേണം. അതു നാം മുജ്ജډങ്ങളിലൂടെയും ഈ ജډകര്‍മ്മങ്ങളിലൂടെയും ആര്‍ജ്ജിച്ചെടുക്കണം. അതിനു പക്ഷെ എല്ലാപേര്‍ക്കും കഴിയുന്നില്ല, കഴിയുകയുമില്ല.
അങ്ങനെ പുതിയ കാഴ്ച തേടിയാണ് ഞാന്‍ ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധര്‍മ്മാനന്ദ സേവാശ്രമത്തില്‍ എത്തിയത്. എത്തിയതല്ല; എന്‍റെ രോഗദുരിതദുഃഖങ്ങള്‍ കണ്ട്, കേട്ടറിഞ്ഞ്, എനിക്ക് ജീവനകലയുടെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു തന്ന, എന്നെ ആര്‍ട്ട് ഓഫ് ലിവിംഗിലെ ഒരു പരിശീലകനായി വളര്‍ത്തിയെടുത്ത കായംകുളം സ്വദേശി ശ്രീ. ഷാല്‍ മോഹന്‍, എത്തിക്കുകയായിരുന്നു.
സഹികെട്ടുപോയ, മനോനിയന്ത്രണം കൈമോശം വന്ന ഒരു ദിവസം ഏതാണ്ട് ആറരമണിക്കുര്‍ കൊണ്ട് എന്‍റെ രോഗദുരിതദുഃഖങ്ങള്‍ ഞാനദ്ദേഹത്തോടു വിവരിക്കുകയായിരുന്നു. തനിക്ക് രക്ഷ പ്രാപിക്കാനാകുമെങ്കില്‍ അതിനൊരിടമേഉള്ളൂ എന്നു പറഞ്ഞ് എന്നെ സേവാശ്രമത്തിലെത്തിച്ച് സ്വാമിജി ക്ക് മുമ്പില്‍ പരിചയപ്പെടുത്തിയതദ്ദേഹമാണ്. എല്ലാം കേട്ട ശേഷം സ്വാമിജി ചോദിച്ചൊരു ചോദ്യമുണ്ട്; “എത്ര വയസ്സായി; എവിടെയെങ്കിലും എത്തിച്ചേര്‍ന്നോ?” ഞാനുത്തരവും പറഞ്ഞു. ‘എങ്ങുമെത്തിയില്ല. സ്വാമിജി.’
എന്‍റുത്തരം പിഴച്ചുവെന്ന് പിന്നീടെനിക്ക്മനസ്സിലായി. കാരണം ഞാന്‍ സഞ്ചരിച്ച വഴികളൊക്കെ സേവാശ്രമത്തിലേക്കുള്ളതായിരുന്നുവല്ലോ, ആ വഴിയിലൂടെയാണല്ലോ ഞാനിവിടെത്തിയത്. മറ്റു പലരും കാണാത്തതു കണ്ടും അറിഞ്ഞും തെറ്റെന്നു കണ്ടവ പുറംതള്ളിയുമാണല്ലോ സത്യത്തിലേക്കെത്തേണ്ടത്. പല ആശ്രമങ്ങളും, പല സന്യാസിമാരെയും കണ്ടും അറിഞ്ഞും എത്തിച്ചേര്‍ന്നതുകൊണ്ടാണല്ലോ ജ്ഞാനാനന്ദ സ്വാമിജിയെ വേഗം മനസ്സിലാക്കാന്‍ കഴിഞ്ഞത്.
ഞാന്‍ മാമ്പാറയില്‍ ജനിച്ച് പെരുനാട്ടിലും മറ്റുമായി വളര്‍ന്നു. ഞാന്‍ വളര്‍ന്ന് സേവാശ്രമത്തിലെത്തിയ പാകമായപ്പോഴേക്കും എന്‍റെ അച്ഛനും അമ്മയും സഹോദരനുമടങ്ങുന്ന കുടുംബം ക്ഷയിച്ചിരുന്നു. ഒരു രൂപയെടുക്കാന്‍ കയ്യിലില്ലാത്തൊരു കാലം. ഒക്കെയും വിറ്റ് ഞങ്ങള്‍ മലയാലപ്പുഴക്കാരായി. മലയാലപ്പുഴ ശിവപുരം വീട്ടില്‍ താമസിക്കുന്നു.
ഓര്‍മ്മവെച്ച കാലം മുതല്‍ ഞാന്‍ രോഗിയാണ്. (മാതാപിതാക്കളായിരുന്നു ഇതെഴുതുന്ന തെങ്കില്‍, ജനിച്ച നാള്‍ മുതല്‍ എന്നെഴുതിയേനേ എന്നു ഞാന്‍ ശങ്കിക്കുന്നു…). ആദ്യകാല രോഗം ക്ഷയം. അതൊരിക്കലും വിട്ടുമാറിയില്ല. മരുന്നു കഴിക്കുമ്പോള്‍ അല്പം ആശ്വാസം തോന്നും. ഡോസുതീര്‍ന്നാല്‍ രോഗമുണ്ടാ കും. അലോപ്പതിയും ആയ്യുര്‍വ്വേദവും, ഹോമിയോയും ഭക്തിയും അനുഷ്ഠാനങ്ങളുമൊക്കെ പരാജയം സമ്മതിച്ചു. ടി.ബി തന്നെ വലിയവന്‍.
ക്രമേണ പല്ലുമുളക്കുന്നതുപോലെ രോഗങ്ങളും മുളച്ചു തുടങ്ങി. ഉദരരോഗങ്ങള്‍, ഗ്യാസ് ട്രബിള്‍, പിന്നെയും വയറ്റില്‍ എത്ര തരം രോഗങ്ങള്‍. സ്ഥിരതാമസക്കാരനെ പോലെയായിരുന്നു പനി. പനി വരുന്നതു നല്ലതാണെന്നു പറയും. എങ്കിലും എനിക്കുണ്ടായതുപോലെ ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ. രോഗമായാല്‍ ചികിത്സ. ഒരു ചികിത്സ കഴിഞ്ഞാല്‍ അടുത്ത ചികിത്സ. അതും കഴിഞ്ഞാല്‍ അടുത്തത്. അങ്ങനെയാണ് ഇത്രയധികം ചികിത്സാരീതികള്‍ ഉണ്ടെന്ന് ഞാന്‍ പഠിച്ചത് . വൈദ്യവും ലാഡവൈദ്യവും സിദ്ധ വൈദ്യവും പ്രകൃതിചികിത്സയും ഒക്കെ പരീക്ഷിക്കപ്പെട്ടു. അല്പനേരത്തെ ആശ്വാസം അതെല്ലായി ടത്തും കിട്ടി. പക്ഷെ ഒരു പരിഹാരം അതുമാത്രം ഉണ്ടായില്ല.
രോഗവും ദുരിതവും ദുഃഖവും സാമ്പത്തിക ക്ലേശവുമായാല്‍ പിന്നെ അമ്പലം, പള്ളി, മോസ്ക്, ധ്യാനം ഇതൊക്കെയാണാശ്വാസം എന്നാണു മനുഷ്യന്‍റെ ചിന്ത. മനുഷ്യനായിപ്പോയി. ചിന്തിക്കാതിരിക്കാനായില്ല, പോയി, പരീക്ഷിച്ചു, പരീക്ഷ ജയിച്ചു, രോഗിയപ്പോഴും രോഗിതന്നെ!
വര്‍ഷംകഴിയുന്നതനുസരിച്ച് ക്ലാസ് കയറ്റം. അങ്ങനെ അഞ്ചാം ക്ലാസിലായി. നല്ല പ്രായം, അടുത്ത രോഗം കാത്തിരിക്കുകയായിരുന്നു എന്നു തോന്നുന്നു. ജോയിന്‍റ് പെയിന്‍, സന്ധിവേദന. സമയത്തും അസമയത്തും എത്തുന്ന ‘ഞൊട്ട’. തുടര്‍ന്നുണ്ടാകുന്ന കഠിന വേദന. ഞാന്‍ പുകഞ്ഞു തുടങ്ങി.
അപ്പോള്‍പിന്നെ പുതിയ രോഗത്തിനൊപ്പം തിരുമ്മും കഷായവും കൂട്ടായിട്ടും ഫലം ഉണ്ടായില്ല. അലോപ്പതി മരുന്നു കഴിക്കുമ്പോള്‍ അല്പം ആശ്വാസം. അതിന്‍റെ സമയം കഴിയുമ്പോള്‍ വീണ്ടും അവശത.
പുതിയ അമ്പലങ്ങള്‍ ക്ഷേത്രങ്ങള്‍ നേര്‍ച്ചക്കാഴ്ച്ചകള്‍ പള്ളികള്‍ മോസ്ക്കുകള്‍ ആശ്രമങ്ങള്‍ ഇതൊക്കെ അന്വേഷിച്ചു കണ്ടു പിടിച്ചു. പുട്ടപര്‍ത്തി, ശാന്തിഗിരി, അമൃതപുരി, അവസാനം ആര്‍ട്ട് ഓഫ് ലിവിംഗിന്‍റെ ബാംഗ്ലൂര്‍ ആസ്ഥാനം.
ക്രമേണ ശരീരത്തെ ബാധിച്ചിരുന്ന അസ്വസ്ഥതകള്‍ മനസ്സിനെയും കാര്‍ന്നെടുക്കാന്‍ തുടങ്ങി. ചിന്തകള്‍ മിസൈലുകള്‍ പോലെ പായാന്‍ തുടങ്ങി. തലക്കുള്ളില്‍ അവ തകര്‍ന്നടിഞ്ഞുകൊണ്ടിരുന്നു. ഏതു നിമിഷവും എനിക്കു ഞാന്‍ കൈമോശം വരാം. മനസ്സമാധാനം അതുവേണം. എവിടെ കിട്ടും?
തൊള്ള പൊരിയുമ്പോള്‍ ദാഹശമനിയെന്ന പോലെ രോഗ, ദുരിത, ദുഃഖ ശമനത്തിനായി ഒരു പാരസെറ്റാമോള്‍ കഴിക്കും. അതിന്‍റെ വീര്യം അടങ്ങുമ്പോള്‍ ദുരിതദുഃഖങ്ങള്‍ തലപൊന്തും. വീണ്ടും കയ്യില്‍ കരുതിയിട്ടുള്ള ഗുളിക കഴിക്കും. കാലാകാലം ഉണര്‍ന്നുവരുന്ന രോഗങ്ങള്‍ക്ക് അപ്പപ്പോള്‍ ഡോക്ടറെ കണ്ട് മരുന്നു വാങ്ങും. അങ്ങനെ ഗുളികയായി എന്‍റെ സമാധാനത്തിന്‍റെ താക്കോല്‍. കയ്യില്‍ സൂക്ഷിച്ചിട്ടുള്ള ഗുളിക തീര്‍ന്നാല്‍ മനസമാധാനം ദേ.. പോയി എന്ന അവസ്ഥയിലുമാകും.
എന്തു ചെയ്താലും ആരംഭിക്കുന്നതൊന്നും പൂര്‍ണ്ണമാക്കാന്‍ കഴിയാറില്ല. എങ്കിലും ചെറുപ്പം മുതല്‍ സ്വഭാവത്തിന്‍റെ ഭാഗമായി നിഴല്‍പോലെ ഒപ്പമുണ്ടായിരുന്ന ഭക്തിയുടെ ഫലമാകാം കുറെയൊക്കെ.. എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പറ്റിയിരുന്നു. അതില്‍ നിന്നൊക്കെ ദൈവം അഥവാ ഒരദൃശ്യശക്തിയാണ് നമ്മെ നയിക്കുന്നത്, അഥവാ അങ്ങനെയൊന്നുണ്ട് എന്നു ചിന്തിക്കാനും ആ സത്യത്തെ അന്വേഷിക്കാനും മനസ്സാ നമിക്കാനുമുള്ള ചോദത എന്നുമുണ്ടായിരുന്നു. അങ്ങനെയുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് അയല്‍വാസിയായ ഒരു ചേച്ചി വഴി അമൃതപുരിയിലെത്തിയത്. മെഡിറ്റേഷനില്‍ പങ്കെടുത്തു പ്രത്യേക ഫലമൊന്നും കണ്ടില്ല. പക്ഷെ ആ സന്ദര്‍ശനങ്ങള്‍ എന്നെ എറണാകുളം അമൃത ആശുപത്രിയിലെ സ്ഥിരം സന്ദര്‍ശകനാക്കി. കുറെ ചികിത്സ തേടിയിട്ടും ഫലം കണ്ടില്ല എന്നു മാത്രം. ഒരു വെടിക്ക് രണ്ടു പക്ഷി; ആയുര്‍വ്വേദവും ഭക്തിയും ഒരേ സമയം കാംക്ഷിച്ചാണ് ശാന്തിഗിരി ആശ്രമത്തിലെത്തിയത്. എത്രയോ മാസങ്ങള്‍ കടന്നു, രോഗശാന്തിയും മനശാന്തിയും പക്ഷേ അപ്പോഴും കടന്നുവന്നില്ല.
അങ്ങനെ പുതിയ തന്ത്രങ്ങള്‍അന്വേഷിക്കുമ്പോഴാണ് തിരുവനന്ദപുരത്ത് ഒരു ഡോക്ടര്‍ റെയ്കി ചികിത്സാ സമ്പ്രദായം ഉപയോഗിച്ച് ആളുകള്‍ക്ക് ശാന്തിപകരുന്നു എന്നു കേട്ടത്. റെയ്കി ജപ്പാന്‍ കാരുടെ കണ്ടെത്തലായിട്ടാണ് അറിയപ്പെടുന്നത്. അദൃശ്യമായ ഒരു ജീവശക്തി ഊര്‍ജ്ജം (ഘശളല ളീൃരല ലിലൃഴ്യ) മനുഷ്യശരീരത്തിലൂടെ പ്രവഹിക്കുന്നു, ഒഴുകുന്നു എന്നും അതിന്‍റെ കുറവുണ്ടാകുമ്പോള്‍ രോഗവും, ദുഃഖങ്ങളും ഉണ്ടാകുന്നുവെന്നും പ്രത്യേക മെഡിറ്റേഷന്‍ മുഖാന്തിരം അത് ഉണര്‍ത്തി ഊര്‍ജ്ജപ്രവാഹം വര്‍ദ്ധിപ്പിച്ച് രോഗം ഫലപ്രദമായി ഇല്ലായ്മ ചെയ്യാമെന്നുമാണ് ഞഋകഗക മതം. ഇതൊരുതരം സ്പിരിച്വല്‍ ഹീലിംഗ് ശാസ്ത്രമാണ്. പ്രത്യേകമായ ആചാരങ്ങളോ ജീവിതനിയന്ത്രണങ്ങളോ പ്രായമോ ലിംഗഭേദമോ കല്പിക്കാത്ത ഒരു രീതി. ശരീരത്തിലൂടെ പ്രവഹിക്കുന്ന ഊര്‍ജ്ജം ടാപ് ചെയ്യുന്ന രീതി, അഥവാ പുറത്തേക്കു നഷ്ടപ്പെടാതെ ഉള്ളില്‍ തന്നെ പ്രയോജനപ്പെടുത്തുന്ന തന്ത്രം. അതഭ്യസിച്ചു. ക, കക, കകക ഡിഗ്രി വരെ എടുത്തു. പക്ഷേ, എന്തോ അവിടെയും രോഗങ്ങളില്‍ നിന്നു മോചനമോ മനസ്സമാധാനമോ എനിക്കുണ്ടായില്ല. മനസ്സമാധാനത്തിന്‍റെ താക്കോല്‍ ഇതുമല്ലെന്നു ബോധ്യമായി. രണ്ടു വര്‍ഷത്തോളമായി രുന്നു പഠനവും സ്വയം ചികിത്സയും. വര്‍ഷങ്ങള്‍ പോയി, രോഗങ്ങള്‍ നില്‍ക്കുന്നു!
ഞഋകഗക യുടെ ഉപാസകരില്‍ നിന്നാണ് ക്രിസ്റ്റല്‍ ഹീലിംഗിനെക്കുറിച്ചറിഞ്ഞത്. ശ്രദ്ധയും പഠനവും അതില്‍ കേന്ദ്രീകരിച്ചു. മനുഷ്യശരീരത്തില്‍ സങ്കീര്‍ണ്ണമായിട്ടുള്ള കാന്തികപ്രഭാവം ഉണ്ടെന്നും അത് നിയന്ത്രിച്ചും ക്രമപ്പെടുത്തിയും രോഗചികിത്സ, ശാന്തിചികിത്സ നടത്തുന്ന രീതിയാണ് ക്രിസ്റ്റല്‍ ഹീലിംഗ്. ശരീരത്തിലും അല്ലെങ്കില്‍ ശരീരത്തിനു ചുറ്റിലും ക്രിസ്റ്റലുകള്‍ വിന്യസിച്ചു നടത്തുന്ന ചികിത്സാരീതിയാണിത്. ഉപാസന ആരംഭിച്ചു. തുടര്‍ന്നു, ഒടുവില്‍ അതും അവസാനിപ്പിച്ചു. കാരണം,. എനിക്കു വേണ്ട രോഗശാന്തിയോ, മനശാന്തിയോ അവിടെയും ലഭിക്കുന്നില്ല. മനസ്സമാധാനത്തിന്‍റെ താക്കോല്‍ ഇതുമല്ല!
ഇതിനൊക്കെയിടയിലാണ് മൂക്കിലൂടെ രക്തപ്രവാഹം ഉണ്ടാകുന്ന പുതിയരോഗം അഥിതിയായെത്തി വാസം ആരംഭിച്ചു. ചെയ്തു, പ്രയോഗിച്ചു. ഫലമെന്നവണ്ണം ദുരിത മേറി, മനോവേദന അതികഠിനമായി. ഇനി കളം മാറ്റാം എന്നുറച്ചു. മാനസ്സിക സമ്മര്‍ദം അപ്പോഴേക്കും വളര്‍ന്നിരിക്കുന്നു. ഒന്നു ശാന്തമാകാന്‍, അതിനുള്ള വഴി തേടിക്കൊണ്ടാണ് ആര്‍ട്ട് ഓഫ് ലിവിംഗിന്‍റെ പാഠശാലയിലെത്തിയത്. അവര്‍ നടത്തിപ്പോ രുന്ന കോഴ്സുകളൊക്കെ പൂര്‍ത്തീകരിച്ചു. പേഴ്സണാലിറ്റി ഡെവലപ്മെന്‍റ് (വ്യക്തിത്വ വികസനം), യോഗ പരിശീലിച്ചു. പിന്നതു പഠിപ്പിക്കുന്ന അദ്ധ്യാപകനാകാനുള്ള പഠനം പൂര്‍ത്തീകരിച്ചു. റ്റ്യൂട്ടറായി. കേരള ത്തിലുടനീളം പഠിതാക്കളെ സംഘടിപ്പിച്ചു. യോഗപരിശീലന ക്ലാസ്സുകള്‍ നടത്തി. ഏകാഗ്രതയിലൂടെ പലര്‍ക്കും ആശ്വാസം ലഭിക്കുന്നതു കണ്ടു. അതെന്നില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. പൊതുജന സേവനം എന്ന തലത്തിലേക്കിറങ്ങി. കേരളത്തിന്‍റെ നാനാഭാഗത്തും മെഡിക്കള്‍ ക്യാമ്പുകള്‍ സംഘടി പ്പിച്ചു. കെ. എസ്സ്. ആര്‍. ടി.സി സ്റ്റേഷന്‍ ശുചീകരണം, ഗവ. ആശുപ്രതി ശുചീകരണം, നിര്‍ദ്ധനരുടെ വീടുകളില്‍ പച്ചക്കറി തോട്ട നിര്‍മ്മാണം, കുട്ടികള്‍ക്ക് കിഡ്സ് ക്ലബ്ബ് ക്ലാസ്സുകള്‍, പച്ചക്കറികളുടെ തൈ വിതരണം ഇവ സൗജന്യമായി സന്നദ്ധരായ മറ്റ് അഞ്ച് യുവാക്കളുടെ സഹായത്തോടും സഹകര ണത്തോടും നിര്‍വ്വഹിക്കുവാന്‍ കഴിഞ്ഞു. വീടുവിട്ടിറങ്ങി അങ്ങനെ പല കാര്യങ്ങളും പഠിക്കുവാന്‍ കഴിഞ്ഞു. അതില്‍ പ്രധാനം എന്ത് ചെയ്യുന്നതും 100 ശതമാനം ആത്മാര്‍ത്ഥതയോടും 100 ശതമാനം സമര്‍പ്പണത്തോടും 100 ശതമാനം വിശ്വാസത്തോടും 100 ശതമാനം ചിട്ടയോടും ആയിരിക്കണം എന്നതാണ്.
വര്‍ഷങ്ങളിലൂടെ ഇത്രയൊക്കെ പഠിച്ചെങ്കിലും രോഗങ്ങള്‍ അപ്പോഴും എന്നില്‍ ബാക്കിയാണ്. മൂക്കിലെ രക്തസ്രാവം യോഗപഠനത്തിലും സാധനയിലും മുഴുകിയതോടെ ഒഴിഞ്ഞതൊഴിച്ചാല്‍ മറ്റിതര രോഗങ്ങള്‍ക്കൊന്നും ഒരു ശമനവും ലഭിച്ചില്ല. തേടിയിറങ്ങിയത് രോഗവിമുക്തിയും ദുഃഖപരിഹാരവുമായിരുന്നു. ലഭിച്ചതോ യോഗപഠിപ്പിക്കാനുള്ള സര്‍ട്ടിഫിക്കറ്റും. ക്ലാസ്സുകളിലേക്കും ക്യാമ്പുകളിലേക്കും ആളെ സംഘടിപ്പിക്കാനുള്ള ചുമതലയും. വീടുകള്‍ കയറി 1011 ആള്‍ക്കാരെ പറഞ്ഞു പഠിപ്പിച്ച് ക്ലാസ്സുകളിലെത്തിച്ചു.
കൂടുതല്‍ അറിയണമെന്നു തോന്നി. കുറേ ബുക്കുകള്‍ വായിക്കാന്‍ ശ്രമിച്ചു. സപ്താഹങ്ങളില്‍ സ്ഥിര ക്കാരനായി, ഗീതാക്ലാസ്സുകള്‍ കേട്ടു, ബൈബിള്‍/ഖുറാന്‍ പഠന ക്ലാസ്സുകള്‍ക്കു പോയി നോക്കി. കുറേ പഠിച്ചും കുറേ പഠിക്കാതെയും കുറേ നാളുകള്‍. ആയിടക്ക് എല്ലുകളുടെ ജോയിന്‍റുകളില്‍ ഉണ്ടാകുന്ന ഞൊട്ടയും തുടര്‍ന്നുണ്ടാകുന്ന വേദനയും അതികഠിനമായി. മനോനിയന്ത്രണങ്ങളൊക്കെ നഷ്ടമായി തുടങ്ങി. ജീവിതത്തിനുണ്ടായിട്ടുള്ള തടസം ആത്മാവിനെ കളങ്കപ്പെടുത്തുന്നതാണെന്ന് മനസ്സിലായി. അവയെ പുറത്താക്കിയാലേ രക്ഷയുണ്ടാകൂ. അപ്പോഴേ ആത്മശാന്തിയുണ്ടാകൂ. അതാണ് മനസ്സമാധാനത്തിന്‍റെ താക്കോല്‍. ആത്മശാന്തി. അതുണ്ടാവണം. അതെവിടെക്കിട്ടും?
ജീവിതം ദുര്‍ഘടപാതയില്‍. ശാന്തി പാഠങ്ങള്‍ അന്വേഷിച്ചുള്ള യാത്ര ചിലപ്പോ അനുഭവവും അറിവും, ചിലപ്പോ കയ്പ്പും, ചിലപ്പോ അപകടവും സമ്മാനിച്ചുകൊണ്ടിരുന്നു. സംസാരസാഗരം അലറിവിളിച്ചു കൊണ്ടിരിക്കുന്നു. ആ തിരമാലകളില്‍ ഞാനിങ്ങനെ ആടിയും ഉലഞ്ഞും കടപുഴകിവീണും സഹിച്ചും ക്ഷമിച്ചും പഠിച്ചും മുന്നേറാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
ശുദ്ധശ്രമം, അത് വിജയത്തിലേക്കുള്ള, നډയി ലേക്കുള്ള വഴി തുറക്കുമെന്ന് പ്രത്യാശിച്ചു. അവസാനം സേവാശ്രമത്തിന്‍റെ വാതായനം എനിക്ക് മുന്‍പില്‍ തുറക്കപ്പെട്ടു. അതിന്‍റന്തര്‍ദ്ധാര ചിന്തിപ്പിക്കുന്നതും പഠിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമാണെന്ന് ഞാന്‍ അറിഞ്ഞു. സത്യം നമ്മെ ഞെട്ടിപ്പിക്കുന്നതെന്നും ഞാനറിഞ്ഞു. നാം നിസാരമെന്ന് തള്ളുന്നതൊക്കെ നിറ സാരങ്ങളാകുന്നത് കണ്ടു. നിസാരരെന്ന് ചിരിച്ചു തള്ളിയവരില്‍ സത്യം ജ്വലിക്കുന്നത് കണ്ടു. ഞാനും സ്വാമിജി ചൊല്ലിത്തന്ന പ്രാര്‍ത്ഥന ഏറ്റുചൊല്ലി;
ഒന്നുമേയറിവില്ല ഭഗവാനേ നിത്യമെന്നെ നീ പാലിക്കേണം വിഭോ
കൊതിയും വെറിയും അഹംഭാവവും മൂത്ത ഹിംസ്രജന്തുക്കളായി മേയുന്ന മനുഷ്യന്‍ എന്തറിയുന്നു. അതെ, ഞാനും ഒന്നും അറിഞ്ഞിരുന്നില്ല. പോയിടങ്ങളിലൊന്നും സത്യത്തിന്‍റെ നിറം കണ്ടിരുന്നില്ല. ആ സുഗന്ധം ശ്വസിച്ചിരുന്നില്ല. ഗുണം അനുഭവിക്കാനായിരുന്നില്ല. സേവാശ്രമം എന്നെ വല്ലാതെ അത്ഭുതപ്പെ ടുത്തി. വെള്ളവസ്ത്രം മാത്രം ധരിച്ച് സാധാരണ മനുഷ്യനെപ്പോലെ ഒരു സ്വാമിജി. കൂടുതല്‍ പറയുന്നില്ല. കേള്‍പ്പിക്കുന്നില്ല. പഠിപ്പിക്കുന്നില്ല. പക്ഷേ പറയുന്നതത്രയും വ്യക്തം, സ്പഷ്ടം. ജീവിതം മാറണം. മാറ്റണം. ദിനചര്യ മാറ്റണം. ആഹാരരീതി മാറ്റണം. സ്വാമിജി പറയും ‘എരിവും പുളിയും ഉപ്പും കുറയ്ക്കണം നിന്‍റെ ദിനചര്യതന്നെ മാറുമെന്ന്, ജീവിതം തന്നെ മാറുമെന്ന്. ശരിയാണെന്ന് അനുഭവം പഠിപ്പിച്ചു. ആശ്രമം എന്തെന്ന് സേവാശ്രമമാണ് പഠിപ്പിച്ചത്. ഗുരുവിന്‍റെ സിംഹാസനമാണ് ആശ്രമം. ആചാര്യനോ? ആചാരങ്ങളെ അനുഷ്ഠിച്ച് കാട്ടിത്തരുന്ന മുനിയും.
അടുത്ത ഞായറാഴ്ച്ച. മാതാപിതാക്കളേയും കൂട്ടി വ്രതാനുഷ്ഠാനത്തോടെ വരണം. പ്രാര്‍ത്ഥിക്കാം. ജ്ഞാനാനന്ദജി എന്‍റെ വേവലാതികള്‍ക്ക് ഷാല്‍മോഹന്‍റെ സാന്നിദ്ധ്യത്തില്‍ മറുപടി പറഞ്ഞുതുടങ്ങുകയാ ണ്. പഞ്ചപാപങ്ങള്‍ വെടിഞ്ഞ് പഞ്ചശുദ്ധി പാലിക്കണം. മദ്യപാനം, വ്യഭിചാരം, ഹിംസ, പരദ്രോഹം, ബഹുദൈവാരാധന ഇവ ഉപേക്ഷിച്ചാല്‍ മാത്രം പോരാ, വച്ചൊഴിയണം. ശരീരശുദ്ധി, ഗൃഹശുദ്ധി, ഇന്ദ്രിയ ശുദ്ധി, വാക്ശുദ്ധി, മനഃശുദ്ധി ഇവ ശീലിക്കുകയും പാലിക്കുകയും വേണം. കാലത്ത് സൂര്യനുദിക്കും മുന്‍പും വൈകിട്ട് സൂര്യന്‍ അസ്തമിക്കും മുന്‍പും കുളിച്ച് ശുദ്ധിവരുത്തി പുരയും മുറ്റവും തൂത്തു വാരി പുണ്യാഹം തളിച്ച് നിലവിളക്ക് വെടിപ്പാക്കി കിഴക്കോട്ടും പടിഞ്ഞാറോട്ടും വടക്കോട്ടും ദീപനാളം തെളിച്ച് സകുടുംബം പ്രാര്‍ത്ഥിക്കണം. ഇങ്ങനെ ഓരോ ദിവസവും പരിപാലിച്ചിട്ട് വേണം ഞായറാഴ്ച വരാന്‍. അതില്‍ നിര്‍ദ്ദേശമുണ്ട്. താക്കീതും. നിനക്ക് രക്ഷപെടണമെങ്കില്‍ നീ അനുസരിക്കുക. ശീലിക്കുക. ദൈവത്തിന് വഴിപ്പെടുക. അനുസരിക്കാനും സഹിക്കാനും മനസ്സില്ലാത്തവനെങ്കില്‍ നീ ഇതൊന്നും പാലിക്കില്ല, ഇതിലെ വീണ്ടും വരുകയുമില്ല, എന്ന താക്കീത്.
മറ്റെങ്ങും ആവശ്യപ്പെടാത്ത കാര്യങ്ങളാണ് സ്വാമിജി ആവശ്യപ്പെട്ടിരിക്കുന്നത്. രക്ഷതേടി വന്നതാണ്. പരീക്ഷിക്കാം എന്നുതന്നെ തീരുമാനിച്ചു. വീട്ടിലെത്തി വിവരം ധരിപ്പിച്ചു. എവിടെ പോയപ്പോഴും ഒപ്പം നില്‍ക്കുകയും സഹിക്കുകയും സഹായിക്കുകയും ചെയ്ത മാതാപിതാക്കള്‍ ഇവിടെയും ഒപ്പം നില്‍ക്കാ മെന്നുറച്ചു. ഇതിന്‍റെ ശക്തി പില്‍ക്കാലത്ത് ഞാനറിഞ്ഞു, അനുഭവിച്ചു, അനുഭവിക്കുന്നു. ഞായറാഴ്ചയായി. ഞങ്ങള്‍ സകുടുംബം ആശ്രമത്തിലെത്തി. വെറ്റിലയില്‍ പാക്കും നാണയത്തുട്ടും. വച്ച് ഗുരുദക്ഷിണ നല്‍കി, ഒതുങ്ങി നിന്നു. സ്വാമിജി നല്‍കിയ ഭസ്മം ഉച്ചിയിലും നെറ്റിയിലും നാവിലും തൊട്ടു. പ്രാര്‍ത്ഥനാഹാളില്‍ കയറിയിരുന്ന് പ്രാര്‍ത്ഥിക്കുവാന്‍ നിര്‍ദ്ദേശം തന്നു. ഞങ്ങള്‍ കടന്നിരുന്നു. അല്പസമയത്തിനുള്ളില്‍ സ്വാമിജി ശ്രീകോവിലില്‍ ഗുരുപൂജയര്‍പ്പിച്ച് സമൂഹപ്രാര്‍ത്ഥനയ്ക്ക് സന്നിഹിതനായി. പ്രാര്‍ത്ഥനയാരംഭിച്ചു. സ്വാമിജി പ്രാര്‍ത്ഥന ചൊല്ലിത്തരുന്നു. ദുഃഖിതരായും രോഗിക ളായും എത്തിയിട്ടുള്ള ഭക്തജനങ്ങള്‍ അതേറ്റുചൊല്ലുന്നു. പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീക്ഷം .
സ്വര്‍ഗ്ഗനായകാ വാഴുക! വാഴുക!!
ഭൂമിപാലകാ വാഴുക! വാഴുക!!
സ്വര്‍ഗ്ഗത്തില്‍ നായകനും ഭൂമിയ്ക്ക് പാലകനുമായിരിക്കുന്ന ദൈവത്തെ വാഴ്ത്തുന്നു. സ്തുതിക്കുന്നു. മഹത്വപ്പെടുത്തുന്നു. പ്രാര്‍ത്ഥനകളിലൊന്നും ആവശ്യങ്ങളില്ല, പ്രാരാബ്ധങ്ങളില്ല, മഹത്വപ്പെടുത്തല്‍ മാത്രം.
ക്രമേണ ഓരോ ഭക്തനെയും വേദിയില്‍ വിളിച്ചിരുത്തി പ്രത്യേകം പ്രാര്‍ത്ഥന. അപ്പോഴും മറ്റുള്ള ഭക്തജനങ്ങള്‍ ഉച്ചത്തില്‍ ഏറ്റുചൊല്ലുന്നു. അന്യരെന്ന് നാം ധരിച്ചു പോരുന്ന ആത്മസഹോദരങ്ങള്‍ക്ക് വേണ്ടി കണ്ഠമിടറി മറ്റുള്ളവരും പ്രാര്‍ത്ഥിക്കുന്നു. അപ്പോഴാണ് അടുത്ത അത്ഭുതം. ആത്മമോചന കര്‍മ്മം. ഇങ്ങനെയൊന്ന് ഭൂമിയില്‍!! ഞാനത്ഭുതപ്പെട്ടു. റെയ്കിയില്‍ ഡ്യൂവല്‍ പേഴ്സണാലിറ്റിയെക്കുറിച്ചും പരേതാത്മാക്കളുടെ ആധിപത്യത്തില്‍ സ്വബോധം നഷ്ടമായ, കിമിനലുകളായ, രോഗികളായ വ്യക്തികളെ ശുശ്രൂഷിക്കുന്നതും ഹിപ്നോട്ടൈസ് ചെയ്യും പോലെ പരേതാത്മാവിനോടു സംസാരിക്കുന്നതും ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
പരേതദേഹികളെ മറ്റൊരു കര്‍മ്മശരീരത്തില്‍ വരുത്തി അരൂപികളായ ശക്തിക്ക് രൂപം നല്‍കി, ശബ്ദം നല്‍കി, കടന്നുവന്ന ജډങ്ങളൊക്കെ കാട്ടിക്കൊടുത്ത്, പിന്നെ പ്രാര്‍ത്ഥനയില്‍ വച്ച് ശുദ്ധിവരുത്തി അതിനെ മോചിപ്പിക്കുന്നു. പിന്നെ ആ ആത്മാവില്ല! അതിന്‍റെ ശല്യവും! അഥവാ ആ കാരണമില്ല, പിന്നെ അതു മൂലം ഉണ്ടായിരുന്ന രോഗവും ഇല്ല!! ചിലയവസരത്തില്‍ കാരണം പരേതദേഹികള്‍ ആവില്ല, രോഗാണുക്കള്‍ തന്നെയാവും, രോഗാണുക്കളെയും ഹനിപ്പിച്ച് രോഗനിവൃത്തി വരുത്തുന്നു. ഇതു കൊള്ളാം! പ്രാര്‍ത്ഥന കഴിഞ്ഞു. ആഹാരവും കഴിച്ച് സ്വാമിജിയെ കണ്ടു, യാത്രപറയാന്‍. അപ്പോഴാണ് അടുത്ത നിര്‍ദ്ദേശം. പാപം മുറ്റി നില്‍ക്കുകയാണ് കുറച്ചു ദിവസം ഇവിടെ വന്നുനിന്ന് ഭജിച്ചെങ്കിലേ പെട്ടെന്ന് ആശ്വാസം ഉണ്ടാകുകയുള്ളൂ’. ആദ്യം വന്ന് മടങ്ങിയ നാള്‍ മുതല്‍ ഒരു വ്യത്യാസം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ഒരാശ്വാസം തോന്നിത്തുടങ്ങിയിരുന്നു. പരീക്ഷിക്കാനിറങ്ങിയതാണ്. ശ്രമി ക്കുക തന്നെ. ഏതൊന്നു ചെയ്യുമ്പോഴും, ഏതൊന്നു സ്വീകരിക്കുമ്പോഴും പൂര്‍ണ്ണമായ സമര്‍പ്പണത്തോടെ, പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണവിശ്വാസത്തോടുമായിരിക്കണം എന്നൊരൗചിത്യം എനിക്ക് സ്വഭാവമായിരുന്നു. അതുകൊണ്ടുതന്നെ സേവാശ്രമത്തിലെത്തിയപ്പോഴും ഗുരുവിനെ കേള്‍ക്കാനും അനുസരിക്കാനും തുടങ്ങിയപ്പോഴും അര്‍പ്പണ മനോഭാവത്തോടെയാകാന്‍ എനിക്കു പ്രയാസം ഉണ്ടായില്ല. കുറച്ചു ദിവസത്തെ ഭജനം എന്നാണു സ്വാമിജി പറഞ്ഞത്. എത്ര ദിവസം എന്നു പറഞ്ഞില്ല. ആരും വ്യക്തമാക്കിയതുമില്ല. ചിലര്‍ 11 ദിവസം, ചിലര്‍ 41 നാള്‍ ചിലര്‍ 3 മാസം ചിലര്‍ ഒരു വര്‍ഷം എന്നൊക്കെയാണറിയാന്‍ കഴിഞ്ഞത്. സ്വാമിജിയുടെ നിര്‍ദ്ദേശങ്ങള്‍ യഥാവിധി നിര്‍വ്വഹിച്ച്, പാലിച്ച്, കുറച്ചു ദിവസത്തേക്കാവശ്യമായ വസ്ത്രങ്ങളും കരുതിയാണ് അടുത്ത ഞായറാഴ്ച പ്രാര്‍ത്ഥനക്കെത്തിയത്. ഭജനം പാര്‍ക്കാനാരംഭിച്ചു.
വയറിളക്കണം; ഒരായുര്‍വേദ ഗുളിക വാങ്ങിക്കഴിക്കുവാന്‍ ആവശ്യപ്പെട്ടു. കുടല്‍ ശുദ്ധമാക്കണം. ആ കടമ്പയും കടന്നു. പിന്നെ 11 കദളിപ്പഴം വരുത്തി. സ്വാമി അതില്‍ അല്പം ജലം തളിച്ചു, ഒന്നു തൊട്ടു. കാലത്ത് പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞ് ഒരു പഴം കഴിക്കണം. അരമണിക്കൂര്‍ കഴിഞ്ഞേ മറ്റെന്തെങ്കിലും ആഹാരം കഴിക്കാവൂ. വൈകിട്ട് കുളിച്ച് പ്രാര്‍ത്ഥനക്കിരിക്കും മുന്‍പ് ഒരെണ്ണം. പ്രാര്‍ത്ഥന കഴിഞ്ഞേ ആഹാരം തൊടാവൂ. ഭജനമിരിക്കുന്നവര്‍ ശ്രീനാരായണ ഗുരു കുലത്തിലാണ് താമസം. സ്വാമിജിയും അവിടെ തന്നെ. കാലത്ത് നാലരക്കുണര്‍ന്ന് എല്ലാവരും കൂടിയിരുന്ന് പ്രാര്‍ത്ഥിക്കുന്നു. കാലത്ത് കൃത്യം 7 മണിക്ക് ശ്രീകോവിലില്‍ അര്‍ച്ചനയും പ്രാര്‍ത്ഥനയും. ചൊവ്വാ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ 10 മണിക്ക് സമൂഹപ്രാര്‍ത്ഥന പ്രത്യേകമായുണ്ട്. വൈകിട്ട് അടിച്ചു നനച്ചുകുളിച്ച് അഞ്ചരമണിക്ക് പാര്‍ത്ഥന. വീണ്ടും രാത്രി കിടക്കാന്‍ പോകും മുന്‍പ് കൂട്ടപ്രാര്‍ത്ഥന. പകല്‍ ഉറക്കം പാടില്ല. ലൈബ്രറിയുണ്ട്. വേദങ്ങളും ഉപനിഷത്തുക്കളും ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ ഇവ ധാരാളം. സ്വാമിജി തന്നെ രചിച്ച ബൃഹത്തായ പത്തിലധികം ബുക്കുകള്‍ വായിക്കാം. സംശയം സ്വാമിജിയോടു ചോദിച്ചു മനസ്സിലാക്കാം.
പഴകിയ ആഹാരമില്ല. മൂന്നു നേരം കൃത്യമായ ആഹാരം. കാലത്ത് ഉടുക്കുന്നവ കഴുകി വെടിപ്പാക്കിയി ട്ടാണ് അടുത്ത പ്രഭാതത്തില്‍ ശരീരശുദ്ധിവരുത്തുക. പൂജക്കാവശ്യമായ പൂവ് പറിക്കുക, മാല കെട്ടുക. പരിസരം ശുദ്ധമാക്കുക. ആഹാരം പാകം ചെയ്യുക. വിളമ്പിക്കൊടുക്കുക. ഇതെല്ലാം എല്ലാവരും കൂടി ചെയ്യുന്നു. ഒരു കൂട്ടപ്രാര്‍ത്ഥന പോലെ, ഇതു വെറും ആശ്രമമല്ല, ഗുരുകുലം കൂടിയാണ്. ഒരു പാഠശാല. ദിനചര്യ മുതല്‍ ആഹാരക്രമം, വായനാശീലം, പെരുമാറ്റശീലം, പാചകകല, സമയം ഉപയോഗപ്പെ ടുത്താന്‍ വരെ എല്ലാം നാം സ്വയം പഠിക്കുന്ന പാഠശാല. ഭക്തിയും വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും നമ്മില്‍ പതിയുന്നു. നാമറിയാതെ നാം പരിവര്‍ത്തനത്തിന് വിധേയമാകുന്നു. സത്യവും മിഥ്യയും, സത്യവും അസത്യവും, ധര്‍മ്മവും അധര്‍മ്മവും ഒക്കെ ഇഴപിരിച്ച്, വേര്‍തിരിച്ച് നാം പഠിക്കുന്നു. തെറ്റുകള്‍ അറിഞ്ഞ് വെച്ചൊഴിയാനും അതാവര്‍ത്തിക്കാതിരിക്കാനും നാം പഠിക്കുന്നു.
പാഠങ്ങളാണ് അറിവിലേക്കുള്ള പടവുകള്‍. ആ പടവുകള്‍ കടക്കുമ്പോഴാണ് നാം അറിഞ്ഞതൊന്നും പൂര്‍ണ്ണമായിരുന്നില്ലായെന്ന്, സത്യമായിരുന്നില്ലായെന്ന്, കണ്ടത് മൂടുപടങ്ങള്‍ മാത്രമായിരുന്നുവെന്ന് മന സ്സിലാവുക. ജിജ്ഞാസയുണരും. കേട്ടും വായിച്ചും അനുഭവിച്ചും പഠിക്കാന്‍ കഴിയും. അതാണ് സേവാ ശ്രമത്തിന്‍റെ സവിശേഷത.
ഭജനത്തിന്‍റെ ഏതാനും നാളുകള്‍ കടന്നുപോയി. 11 നേരം കദളിപ്പഴം കഴിച്ചു. രണ്ടു ദിവസം കഴിഞ്ഞ പ്പോള്‍ മഹാ പഞ്ചഗവ്യഘൃതം നെയ്യ് പ്രാര്‍ത്ഥിച്ചു തന്നു. പഴം കഴിച്ചതുപോലെ കൃത്യതയോടെ കഴി ക്കാന്‍ നിര്‍ദ്ദേശം ലഭിച്ചു. ഞാനാകുപ്പിയില്‍ നോക്കി, അത് നിര്‍മ്മിച്ചിരിക്കുന്ന ഘടകങ്ങള്‍ കണ്ടു, ഗോമൂ തം, ഗോമലം, പശുവിന്‍പാല്‍, തൈര്, നെയ്യ്, പിന്നെ കേട്ടു… ഇതെന്താ…. ഇതെന്തിനാ? ഇത് സമ്പൂര്‍ണ്ണമായി ശരീരം ശുദ്ധീകരിക്കും. ശരീരം പേറുന്ന രക്തം, ആമാശയം, ഉള്‍പ്പെടെ കഴുകി ശുദ്ധമാക്കുന്നു, 11 നാള്‍.
ഇവിടാകപ്പാടെ ശുദ്ധിമാത്രമേയുള്ളൂ. ആദ്യം വീടും പരിസരവും വെടിപ്പാക്കി, കാലത്തും വൈകിട്ടും തൂത്തുവാരി ചാണകപ്പാല്‍ തളിച്ച് നാം വസിക്കുന്ന വീടും വീടുനില്‍ക്കുന്ന പരിസരങ്ങളും ശുദ്ധമാക്കി. അടുത്തതായി കാലത്തും വൈകിട്ടും ശരീരശുദ്ധിവരുത്താന്‍ പഠിപ്പിക്കുന്നു. പിന്നെ ആഹാരശുദ്ധി, മൂന്നുനേരം ഹിതമായത് മിതമായ രീതിയില്‍. ഇറച്ചിയില്ല, മത്സ്യമില്ല, മുട്ടയില്ല. ഇവചേരുന്ന ഒരാഹാരവുമില്ല. കാലത്തുണ്ടാകുന്നത് കാലത്ത്, ഉച്ചക്കുണ്ടാക്കുന്നത് വേറെ. വൈകിട്ടു വയ്ക്കുന്നത് വൈകിട്ടത്തേക്ക്. പഴങ്കഞ്ഞിയില്ല. ഫ്രിഡ്ജില്‍ വച്ച ആഹാരവും കഴിക്കുന്നില്ല. ചീത്തവാക്ക് പറയുന്നില്ല. ആരും ദ്വേഷിക്കുന്നില്ല. ആവശ്യമുള്ളതു മാത്രം സംസാരിക്കുന്നു. അന്യന് ദോഷവും വേദനയുമുണ്ടാക്കാത്ത വാക്കുകള്‍ മാത്രം ഉപയോഗിക്കുക. വാക്ക്ശുദ്ധിയുമായി. ഗൃഹശുദ്ധിയായി, ശരീരശുദ്ധിയായി, ഇന്ദ്രിയശുദ്ധിയായി, വാക്ശുദ്ധിയായി. ഇനിയാണ് പ്രാര്‍ത്ഥന. നിസ്വാര്‍ത്ഥമായി, നിഷ്കാമമായി. ഇത്രയുമായാല്‍ നിന്‍റെ മനസ്സ് ശുദ്ധമാകാന്‍ തുടങ്ങും. അതിലെ കലിമലം ഇളകിമാറാന്‍ തുടങ്ങും. മൂട പ്പെട്ടുകിടന്ന നിന്‍റെ മനസ്സ് പ്രകാശിക്കാന്‍ തുടങ്ങും. നിന്‍റെ രോഗദുരിതങ്ങള്‍ അകന്നു തുടങ്ങുന്നു. അതായിരുന്നു അടുത്ത പാഠം. അതെ നല്ലപാഠം.
അപ്പോ സ്വാമി പറയും… ഇതൊക്കെ ഒത്തുകൂടുമ്പോള്‍ ഈ രോഗത്തിനും ദുരിതത്തിനും ദുഃഖത്തിനും കാരണമായിട്ടുള്ള വസ്തുക്കള്‍ ഇളകാന്‍ തുടങ്ങും, ചലിക്കാന്‍ തുടങ്ങും. രോഗാവസ്ഥയില്‍ അനുഭവിച്ച എല്ലാ പ്രയാസങ്ങളും ഒന്നൊന്നായി തലയെടുക്കും, വിഷമിക്കാനില്ല. വന്നു പറയുക. നമുക്കു പ്രാര്‍ത്ഥി ക്കാം. അതു ശമിച്ചുകൊള്ളും. അത്ഭുതം. എനിക്ക് സന്ധികളിലൊക്കെ വേദന ഇളകാന്‍ തുടങ്ങി. കുറച്ചു ദിവസത്തെ ആശ്വാസം…ഇപ്പോ അസഹ്യമായ വേദന. അദ്ദേഹത്തോടു പറയും. തലയില്‍ കൈതൊട്ടു പ്രാര്‍ത്ഥിക്കും. വേദന ഞാന്‍ മറന്നു. രാത്രിയാകും ദുരിതങ്ങളേറും. പിന്നെയുമെങ്ങനെ സ്വാമിയോടു പറയും. ഇതു ശരിയാവില്ല. വീട്ടില്‍ പോകണം. അമ്മയേ വിളിക്കും. പെട്ടെന്നു പറയും ഞാനങ്ങു വരികയാ. നേരം വെളുക്കുമ്പം മുന്നില്‍ അച്ഛനും അമ്മയും. അവരും എന്‍റൊപ്പം നില്‍ക്കും. ഒരു ദിവസം… രണ്ടു ദിവസം.. എല്ലാം ശാന്തമാകും. അവരു പോകും. ഞാനപ്പോഴും ആശ്രമത്തില്‍ തന്നെ. ഇങ്ങനെ എത്ര തവണ.. അപ്പോഴൊക്കെ എന്നെ ആശ്വസിപ്പിച്ചും ഒപ്പം സഹിച്ചും നിന്ന മാതാപിതാക്കളെ ഇന്നു വണ ങ്ങുന്നു. കാരണം അവരുടെ സമയോചിതമായ ഇടപെടലാണ് എന്നെ നിലനിര്‍ത്തിയത്.. സഹിക്കാന്‍ ശക്തിയായത്. അനുസരിക്കാന്‍ പ്രേരണയായത്. അനുഷ്ഠിക്കാന്‍ പ്രാപ്തമാക്കിയത്.
സേവാശ്രമം അത്രമാത്രമേ ആവശ്യപ്പെടുന്നുള്ളൂ. അനുസരിക്കുക… അനുഷ്ഠിക്കുക… യാതൊന്നിലും സത്യം മാത്രം കാണുക, കേള്‍ക്കുക, പറയുക, പ്രവര്‍ത്തിക്കുക.
സമൂഹപ്രാര്‍ത്ഥനയില്‍ അറിവിന്‍റെ നൂതന അദ്ധ്യായങ്ങള്‍ എനിക്ക് മുന്നില്‍ തുറക്കപ്പെട്ടു. സൃഷ്ടി, സ്ഥിതി, സംഹാരം. ദൈവം, ആത്മാവ്, ജീവന്‍. പുനര്‍ജ്ജډം, ജീവചക്രങ്ങള്‍, പരിണാമം. സ്ഥൂല, സൂക്ഷ്മ, കാരണ ശരീരങ്ങള്‍. ബുദ്ധി, മനസ്സ്, ചിത്തം, അഹങ്കാരം ഇങ്ങനെ എന്നെ സംബന്ധിച്ച് അപ്രതീക്ഷിതങ്ങളായ പുതിയ അറിവുകള്‍.
സ്വാമിജിയുടെ പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും വായിച്ചും കേട്ടുമറിഞ്ഞു. ഇനിയാണതിന്‍റെ അനുഭവതലം. തിരിച്ചറിയിച്ചു തരുന്ന ഗുരുവേദി. ഓരോരോ കൊച്ചുകൊച്ചനുഭവങ്ങളിലൂടെ നാം പഠിച്ചു മുന്നേറുന്നു. കൊച്ചു കൊച്ചുവാക്കുകളിലൂടെ നാം പഠിച്ചുതുടങ്ങുന്നു. അറിഞ്ഞ്, തിരുത്തി മുന്നേറാന്‍ ശ്രമിക്കും. താങ്ങും തണലുമാകുന്ന, ശക്തിയാകുന്ന, സ്വാമിജി ജാഗ്രതയോടെ ഓരോ ഭക്തനെയും ഉയിര്‍പ്പിക്കാന്‍ ശ്രമിക്കുന്നു. അതു തിരിച്ചറി യാന്‍ കഴിഞ്ഞാല്‍ നാം രക്ഷപെട്ടു.
ഓരോ നിമിഷവും നീ നിന്നിലെ നിന്നെ അറിയുന്നു. നീ എന്തുകൊണ്ടാണ് ജനിക്കേണ്ടി വന്നത് ? നിയോ ഗമാണോ? കര്‍മ്മഫലമാണോ? എന്തുകൊണ്ടാണ് നീ രോഗിയായത്? ദുഃഖമായത്? കാര്യകാരണങ്ങള്‍ കണ്ടെത്തി, കാട്ടി, ബോദ്ധ്യപ്പെടുത്തി കാര്യകാരണങ്ങളെ അദ്ദേഹം ജ്ഞാനാഗ്നിയില്‍ ഹനിപ്പിക്കുന്നു. പിന്നെ ആ രോഗമില്ല, ദുഃഖമില്ല. അത്ഭുതം കൂറി നിന്നു പോകും. ഓരോ അറിവും പ്രപഞ്ചരഹസ്യ ങ്ങളാകുന്നു. ജീവരഹസ്യങ്ങളാകുന്നു. അതു മനസ്സിലാക്കി, തിരിച്ചറിഞ്ഞ്, ഹിതവും അഹിതവും ഇഴപിരിച്ച് അഹിതമായതുപേക്ഷിച്ച് നډയുടെ വേഷ്ടി നെയ്യാം .
അങ്ങനെ ഞാനറിഞ്ഞു. എന്‍റെ കഴിഞ്ഞ മനുഷ്യജډം! അന്നു ഞാന്‍ സര്‍ക്കസ് കൂടാരത്തിലെ ഒരു ജോക്കര്‍! കാഴ്ചക്കാരെ കുടുകുടെ ചിരിപ്പിക്കാന്‍, പണംകൊയ്യാന്‍, എന്‍റെ ശരീരം ദൈവത്തിന് അപ്രിയമാകും വിധം ഉപയോഗിച്ചിരുന്നു. ശരീരഭാഗങ്ങള്‍ പ്രത്യേകരീതിയില്‍ ചലിപ്പിച്ചും കുത്തിയൊടിച്ചും ഞൊട്ട വിടുവിക്കുന്നതായിരുന്നു ജാലവിദ്യ. അങ്ങനെ ശരീരം വിറ്റ് കാഴ്ചവസ്തുവാക്കി, ജډം അവസാനിച്ചു. അതിനടുത്ത ജډം ഇത്. ദാ… അന്നു ചെയ്ത ദൈവനിന്ദയ്ക്ക് കിട്ടിയ ശിക്ഷ… അന്നു പണമുണ്ടാക്കാന്‍ വിദ്യകാട്ടിയ ശരീരഭാഗങ്ങളില്‍ ഇന്നും ഞൊട്ട കേള്‍ക്കുന്നു. ഞാനാഗ്രഹിക്കാതെ, ശ്രമിക്കാതെ, ഞൊട്ടയുണ്ടായിക്കഴിഞ്ഞാല്‍ അസഹ്യമായ വേദന! ഞൊട്ട ഉണ്ടാക്കാതെയും ഉണ്ടാകാതെയും ഇരിക്കാന്‍ ശ്രമിച്ചിട്ടും നടക്കുന്നില്ല. ചികിത്സകള്‍ ഫലിച്ചില്ല. മന്ത്രങ്ങള്‍ ഫലിക്കുന്നില്ല. തന്ത്രങ്ങള്‍ വഴിയായില്ല.
പക്ഷേ, സ്വാമി ജ്ഞാനാനന്ദജി… അതിന്‍റെ കാരണം കണ്ടെത്തി പറഞ്ഞുതന്നു. ആത്മാവ് ഖനീഭവിച്ചു രൂപം കൊള്ളുന്നതാണ് ശരീരം. ആത്മാവെന്നാല്‍ ദൈവം. ശരീരം പണത്തിനായുപയോഗിക്കുമ്പോള്‍ നീ ദൈവത്തെ വില്ക്കുന്നു. നിന്ദിക്കുന്നു. മനുഷ്യജډം ദൈവത്തെ അറിയാനുള്ള അവസരമാണ്. അതു വിനിയോഗിക്കാന്‍ പഠിക്കണം.
ഉപദേശം മാത്രമല്ല, ഗുരു ദുഃഖകാരണമായി നിന്ന ആ മുജ്ജډ പാപഭാരം എന്‍റെ ജീവാത്മാവില്‍ നിന്നു വേര്‍തിരിച്ച് അതിനെ ഹനിപ്പിച്ചുമാറ്റി. എന്‍റെ രോഗം അകന്നു! ഇത് ഒരറിവുമാത്രം. ഇങ്ങനെ എത്രയോ അറിവുകള്‍ ആ ദിവസങ്ങള്‍ എനിക്ക് സമ്മാനിച്ചു.
ഇതിനിടയില്‍ സ്വാമിജി 41 ദിവസം ഭജനം പാര്‍ക്കണം എന്നു നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ രോഗകാരണ ങ്ങള്‍ വെളിപ്പെട്ടപ്പോള്‍ അത് ഒരു വര്‍ഷം നീട്ടണമെന്നും ഈശ്വരസേവ ചെയ്ത് ഈശ്വരനിന്ദകൊ ണ്ടുണ്ടായ പാപം കഴുകിക്കളയണമെന്നും ഗുരു നിര്‍ദ്ദേശിച്ചു. ആദ്യം വയ്യ എന്നായിരുന്നു എന്‍റെ പ്രതി കരണം. അപ്പോള്‍ മറഞ്ഞു എന്നു കരുതിയ പ്രയാസങ്ങള്‍ അവിടവിടെ തലനീട്ടും. സ്വാമിജി പ്രാര്‍ത്ഥിക്കും. തലവലിക്കും.. തലനീട്ടും.. പ്രാര്‍ത്ഥിക്കും… തല വലിക്കും… ഇത് കൊടുംപാപമാണ്. പാപ പരിഹാരത്തിന് ധര്‍മ്മവും സേവനവുമല്ലാതെ മറ്റു വഴികളില്ല എന്നു ഗുരു ക്രമേണ എനിക്ക് പറഞ്ഞു തന്നു. കാര്യം ബോധ്യമായി, ഗുരുവില്‍ വിശ്വാസമായി, പ്രതീക്ഷയായി. ഞാനുറച്ചു. ഒരു വര്‍ഷം എന്നല്ല… ഇനി സ്വാമിജി പറഞ്ഞാലേ ഞാന്‍ വീട്ടിലേക്കുള്ളൂ എന്ന്. എന്‍റെ അറിവില്ലായ്മയില്‍ ഉയിര്‍ത്ത ആദ്യ പ്രതി കരണം ഖേദപൂര്‍വ്വം ഞാന്‍ പിന്‍വലിച്ചു. ഉള്ളില്‍ പ്രാര്‍ത്ഥിച്ചു:
ഒന്നുമേയറിവില്ലഭഗവാനേ നിത്യമെന്നെ നീ പാലിക്കണം വിഭോ.ആ ധര്‍മ്മാനന്ദ ഗുരുദേവ ഈരടികള്‍ ഉള്ളില്‍ നിറക്കുന്ന ആത്മവിശ്വാസം ചെറുതല്ല. ഒന്നും അറിയാത്തവന് വഴിയും വിളക്കും വിദ്യയുമായി ഗുരു-ദൈവം എപ്പോഴും നമ്മോടൊപ്പം ഉണ്ടെന്ന അറിവിലേക്ക് ഞാനുറകൊണ്ടു.
ഞാന്‍ പഠിക്കാനാരംഭിച്ചു. പുതിയ വഴി. പുതിയ ആകാശം. പുതിയ സൂര്യന്‍. എല്ലാം പുതിയത്. പഴയ തെല്ലാം ഞാന്‍ വച്ചൊഴിഞ്ഞു. ദ്വൈതത്തിന്‍റെ കരിക്കലം ഞാനുടച്ചു. അദ്വൈതത്തിന്‍റെ പുതിയ പാത്രം ഞാന്‍ ശിരസിലേറ്റാനുറച്ചു.
ഏതാണ്ട് പതിനഞ്ച് വര്‍ഷത്തിലധികമായി ഞാന്‍ സസ്യഭൂക്കാണ് . അതിന്‍റെ നډയാകണം സ്വാമിജി യജ്ഞകര്‍മ്മചാരിയായി എന്നെയും പ്രാര്‍ത്ഥനായജ്ഞത്തില്‍ പങ്കെടുപ്പിച്ചു. പതിനൊന്ന് ദിവസത്തെ ബ്രഹ്മ ചര്യാവതം നോറ്റാണ് യജ്ഞത്തില്‍ പങ്കെടുക്കേണ്ടത്. നാളെ യജ്ഞം എങ്കില്‍ ഇന്നു വൈകിട്ടു മുതല്‍ മനസ്സും ശരീരവും പ്രാര്‍ത്ഥനാനിര്‍ഭരമായി സൂക്ഷിക്കണം. അതിലൂടെയുണ്ടാകുന്ന ആത്മശുദ്ധി പകര്‍ന്നുതരുന്ന അനുഭൂതി അവാച്യമാണ്. ക്രമേണ സ്വാമിജി യാത്രക്കായി ഉപയോഗിക്കുന്ന വാഹനം ഓടിക്കുന്നതിനുള്ള ഭാഗ്യം എന്നില്‍ നിക്ഷിപ്തമായി. വിതുര ജ്ഞാനനികേതന്‍ ആശ്രമം വരെയുള്ള മൂന്ന രനാല് മണിക്കൂര്‍ യാത്ര. പലപ്പോഴും അദ്ദേഹത്തോടൊപ്പം ഞാന്‍ തനിച്ചാവും. ഏറെ നേരം സംസാരിക്കാനും അദ്ദേഹം പറയുന്നത് കേള്‍ക്കാനുമുള്ള ഭാഗ്യമുണ്ടായി. അദ്ദേഹം പറയുന്നതൊക്കെ അനുഭവങ്ങളായി മുന്നില്‍ നൃത്തം വയ്ക്കുമ്പോള്‍ നാം സ്തബ്ധരായി നിന്നു പോകും. സ്നേഹസംഗമങ്ങ ള്‍ക്ക് ഭക്തരുടെ കുടുംബങ്ങള്‍ സന്ദര്‍ശിക്കുന്നതും പ്രാര്‍ത്ഥന നടത്തുന്നതും അതോടുകൂടി ആ കുടുംബത്തും വ്യക്തികള്‍ക്കും ഉണ്ടാകുന്ന മാറ്റവും ഉയര്‍ച്ചയും ഞാന്‍ സാകൂതം നോക്കി നിന്നു, അത്ഭു തത്തോടെ, അതിലേറെ അമ്പരപ്പോടെ. ഇങ്ങനെ ഒരു മനുഷ്യന്‍. ഞാന്‍ മുന്‍പ് കേട്ടിട്ടില്ല, കണ്ടിട്ടുമില്ല. ഭൂമിയില്‍ മറ്റൊരാള്‍ ഇങ്ങനെ ഉണ്ടായിരിക്കാനും വഴിയില്ല. ശ്രീനാരായണ ഗുരുവിന്‍റെ സങ്കല്പ സാക്ഷാത്ക്കാരം മാത്രം വ്രതമാക്കിയ കര്‍മ്മയോഗി. അലിവില്ലാത്ത കണിശത. ഉറപ്പുള്ള കൃത്യത. അതിരുകളില്ലാത്ത ജ്ഞാനം ആയുധമാണെന്ന് ഞാനറിഞ്ഞത് സ്വാമി ഗുരു ജ്ഞാനാനന്ദജിയില്‍ നിന്നാണ്. ജ്ഞാനം പേരില്‍ മാത്രമല്ല. ഓരോ അണുവിലുമുണ്ട്. അതൊരു ശരീരമല്ല, ജ്ഞാനഗോപുരമാണെന്ന് ഞാന്‍ മനസ്സിലാക്കി. ഏതുവിധ ദുഃഖമായാലും നിവര്‍ത്തിക്കാനായി അദ്ദേഹം പകര്‍ന്നുകൊടുക്കുന്നത് ജ്ഞാനം മാത്രം. ജ്ഞാനം അഗ്നിയും ആയുധവും ഔഷധവും പുതുജീവനുമായി നാം അനുഭവിക്കുന്നു.
ഏകാശ്രയമായ സത്യത്തില്‍ സമര്‍പ്പിതരായി ജീവിതം നയിക്കുന്ന ഒരു ഭക്തനും നിരാശയില്ല, ഉത്കണ്ഠയില്ല. ശാന്തി മാത്രം! അല്ലാതുള്ളവരെ സേവാശ്രമത്തില്‍ കാണുന്നുവെങ്കില്‍ ഊഹിച്ചു കൊള്ളണം… അയാള്‍ ഗുരു കാട്ടിത്തരുന്ന മാര്‍ഗ്ഗത്തില്‍ ഇനിയും ഉറച്ചിട്ടില്ലായെന്ന്. അതായത് ഉറപ്പ് പരമപ്രധാനമാണ്. ഉറപ്പുള്ള അസ്ഥിവാരത്തിലല്ലേ മനോഹര സൗധങ്ങള്‍ പണിയുവാന്‍ കഴിയൂ. അതുപോലെ ഉറപ്പുള്ള വിശ്വാസത്തിലാണ് ദൈവവിലാസം ഉണ്ടാകുക. നډയുടെ വൃക്ഷം വളര്‍ന്ന് ഫലദായകമാകുക. അതന്യനും തണലായി ഭവിക്കുക.
അന്യജീവനുതകിയെന്‍ ജീവിതം ധന്യമാക്കാനനുഗ്രഹിക്കേണമേ എന്ന ജ്ഞാനാനന്ദഗീതം എന്നില്‍ പെരുമഴയായി പെയ്തിറങ്ങിയെങ്കില്‍. ജ്ഞാനാശയം പകരുന്ന നിര്‍മ്മല ലാവണ്യത്തില്‍ എന്‍റെ മനം പവി ത്രീകരിക്കപ്പെട്ടെങ്കില്‍ എന്നാഗ്രഹിച്ചുപൊകുന്നു.
സേവാശ്രമത്തിലെത്തിയനാള്‍ മുതല്‍ എന്നിലുണ്ടായ അളവറ്റ മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്. പാര്‍ത്ഥനകൊണ്ട് സ്വാമിജി അന്യന് സാധ്യമാക്കിക്കൊടുക്കുന്ന ശാന്തിയും സമാധാനവും എങ്ങനെ കണ്ടില്ലെന്ന് നടിക്കും. അവിടെ പഠിക്കുന്ന സേവനോډുഖ ജീവിതവും ധര്‍മ്മാനുഷ്ഠാനത്തിന്‍റെ വിവിധ തലങ്ങളും നമ്മെ പരിഷ്ക്കരിക്കുന്നു. ഒരു വര്‍ഷവും ഏതാനും മാസങ്ങളും ആശ്രമത്തില്‍ കടന്നുപോയത റിഞ്ഞില്ല. വേദനകളില്‍ നിന്നും ദുരന്തങ്ങളില്‍ നിന്നും അസ്വാരസ്യങ്ങളില്‍ നിന്നും ഞാന്‍ വിടുവിക്കപ്പെട്ടു. കുടുംബം ഏകാദിശമായ വൃത്തിയിലൂടെ ആശ്രമ ധര്‍മ്മാനുഷ്ഠാനത്തിന് സദാപി ശ്രദ്ധാലുക്കളായിരിക്കുന്നു.
എത്രയോ വര്‍ഷങ്ങളായി വിദേശത്തൊരു ജോലിക്കായി ഞങ്ങള്‍ ശ്രമിക്കുന്നു. ബന്ധുമിത്രാദികള്‍ വിസയും ജോലിയുമന്വേഷിച്ച് മടുത്തിട്ടുണ്ടാകും. അവരൊക്കെയും മുഖം തിരിച്ച് നടക്കുവാന്‍ തുടങ്ങി യിരുന്നു. ഭജനം പൂര്‍ത്തിയാക്കിയപ്പോഴേക്കും ദൈവകൃപയില്‍ ബഹറിനിലേക്കുള്ള ജോബ് വിസ തയ്യാറായി. ഞാനിവിടെ എത്തി. അന്യദേശത്തും സേവാശ്രമം പകര്‍ന്നു തന്ന തനതു ജീവിതം. ശുദ്ധിയുടെയും ആത്മസമര്‍പ്പണത്തിന്‍റെയും വഴിയില്‍ കൃത്യതയോടെ പരിപാലിച്ച് മുന്നേറാന്‍ ശ്രമിക്കുന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് അവധിക്ക് നാട്ടിലെത്തി മഞ്ചുവിനെ വിവാഹം കഴിച്ചു.
രണ്ടു വര്‍ഷംകഴിഞ്ഞിട്ടും കുട്ടികളായില്ല. പരിശോധനയില്‍ എനിക്ക് കുട്ടികളുണ്ടാകാനുള്ള സാധ്യത അഞ്ചു ശതമാനം പോലും ഇല്ല എന്നായിരുന്നു റിപ്പോര്‍ട്ട്. ഈ ദുഃഖവും സ്വാമി ജ്ഞാനാനന്ദ സമക്ഷം സമര്‍പ്പിച്ചു. അടുത്ത അവധിക്ക് നേരിട്ട് ആശ്രമത്തിലെത്താനും ഭാര്യാസമേതനായി 41 ദിവസം ഭജനം പാര്‍ക്കാനും സ്വാമിജി നിര്‍ദ്ദേശിച്ചു. ഞങ്ങള്‍ അതനുസരിച്ചു. 41 ദിവസം പൂര്‍ത്തിയാക്കി വീട്ടിലെത്തി. രണ്ടു മാസം കഴിഞ്ഞ് ഭാര്യ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്തയും അറിഞ്ഞാണ് ഞാന്‍ ബഹറിനിലേക്ക് മടങ്ങിയത്. മുത്തുപോലൊരു ആണ്‍കുഞ്ഞിനെ ദൈവം ഞങ്ങള്‍ക്ക് തന്നു. അഞ്ച് ശതമാനം പോലും സാദ്ധ്യതയില്ലെന്ന ശാസ്ത്രവിധിയെ 41 ദിവസം കൊണ്ട് 100 ശതമാനം സ്ദ്ധ്യമാക്കിത്തന്ന ജ്ഞാനാനന്ദഗുരുദേവന്‍ ഭഗവാന്‍ ശ്രീനാരായണന്‍ സക്ഷാല്‍ ഈശ്വരന്‍ എന്ന് പറയുമ്പോള്‍ നെറ്റി ചുളിക്കുകയല്ല, അതേറ്റു ചൊല്ലുകയാണ് എന്‍റെ ധര്‍മ്മം.
ശ്രീനാരായണ ധര്‍മ്മം ജയിക്കട്ടെ!

