നന്മലരുകള്‍

ഗുരുകവനം

നന്മലരുകള്‍ (കവിത)

പുലരുംമുന്‍പുണരേണം
പല്ലുരച്ചു കുളിക്കേണം
മാതൃപാദം നമിക്കേണം
ദിനചര്യ തുടങ്ങേണംമാറ്റുള്ള രത്നങ്ങളായി
മക്കള്‍ക്ക് മാതൃകയായി
അകളങ്കരായി ഭാര്യ-
ഭര്‍ത്താക്കډാര്‍ ജീവിക്കണം

അടിച്ചുതളിച്ചു ചെമ്മേ
ഗൃഹശുദ്ധി വരുത്തണം
ശുദ്ധവസ്ത്രം ധരിക്കേണം
നിറദീപം തെളിക്കേണം

പ്രഭാതപ്രദോഷങ്ങളില്‍
ഏകദൈവസങ്കല്പത്തില്‍
സകുടുംബം പ്രാര്‍ത്ഥിക്കുവിന്‍
കലിബാധയകന്നുപോകും

സൃഷ്ടി-സ്ഥിതി-ലയാദികള്‍-
ക്കാശ്രയമായ് വര്‍ത്തിക്കുന്ന
സ്രഷ്ടാവിനെ സ്മരിക്കുക
ഭജിക്കുക ജീവിക്കുക

ചീഞ്ഞവാക്കുച്ചരിക്കാതെ
ചിത്തവൃത്തി വെടിപ്പാക്കി
ചിډയനെ ഭജിക്കുവിന്‍
ചിന്താദീപം തെളിഞ്ഞിടും.

Sign up now & get regular updates