ശ്രീധര്‍മ്മാനന്ദം ഗീതാനന്ദം
ശാശ്വതസത്യ പ്രതീകങ്ങള്‍
ശ്രീധര്‍മ്മാനന്ദം ശോഭാനന്ദം
ശാശ്വതശാന്തി പ്രഭാതങ്ങള്‍
ദേഹംവിട്ട ധര്‍മ്മസ്വരൂപം
ദേഹിയിലാദിമ ദിനകരനുദയം
ശ്രീധര്‍മ്മാനന്ദം ജ്ഞാനാനന്ദം
ദിവ്യാനന്ദം ദീനര്ക്കെന്നും
ആര്‍ദ്രചിത്തന്‍ ധര്മ്മാനന്ദന്
അഹിംസാത്മകനമൃത പുരുഷന്
മൂകസ്ത്രീയുടെ മൗനമുണര്ത്തി
മുനിമന്നവനായ് വാഴുന്നു.
മരണമില്ലാതമൃതപുരുഷന്
മാരിവില്ലായ് വിലസുന്നു
മന്ത്രവാദി നടുങ്ങിടുന്നു
മന്ത്രതന്ത്രമൊടുങ്ങിടുന്നു
മന്ത്രപ്പൊരുളുകളെണ്ണിയെണ്ണി
പരംപൊരുളായുണരണമേവം
ജാതിചിന്തയ്ക്കന്തകനായി
വാണരുളുന്നു വാക്ദേവതയായ്
മാനവമനസ്സില്‍ പൊന്പ്രഭവിശും
ധര്മ്മാനന്ദഗീതാഗമ സൂക്തം