ജ്ഞാനാനന്ദം

ഗുരുപൂജ

ജ്ഞാനാനന്ദം

(അനില്‍ കെ. ശിവരാജ്)
ജ്ഞാന സ്വരൂപമേ, ആനന്ദ ധാമമേ, നാഥാ ഗുരുവരാ… നിത്യം ജയിക്ക നീ പഞ്ചഭൂതങ്ങളായ് വേഷപ്പകര്‍ച്ചയു- മാടീജഢാരൂപ- മോതി വേദങ്ങളും വേദപ്പൊരുളറി- ഞ്ഞോരോരോ ജീവനും അദ്വൈതതാളത്തി- ലൂനമായ് ശാന്തിയും നാരായണ ഗുരു ധര്‍മ്മാര്‍ത്ഥ സാരമേ ജ്ഞാനപ്രസാദമായ് നാവിലുണരണേ കര്‍മ്മം തിരുത്തിയും ധര്‍മ്മം പുലര്‍ത്തുവാന്‍ സ്നേഹ സ്വരൂപാ നീ ആശ്രയമാകണം ചിത്തം പവിത്രമായ് പാത്രം പുതുക്കീടും ജീവനവിടുന്നു വിദ്യാനികേതനം വിദ്യയാലേകാത്മ സത്തപകര്‍ന്നവന്‍ വേറെല്ലചൈതന്യ മെന്നറിവോതിയും ജ്ഞാനപാനത്തിന്ന- ടിയന്നുമാര്‍ഗ്ഗമാ- യുള്ളിലുദിക്കുമോ, ഗുരുദീപ കാന്തന്‍ ശരണമാണെന്നു- മാപാദാംബുജങ്ങള്‍ ജ്ഞാനസുധാരസ മേറ്റം വിളങ്ങുന്നു; ജ്ഞാനവും ജ്ഞേയവും ജ്ഞാതാവുമായി നീ ആനന്ദമാകണേ! ജ്ഞാനാനന്ദ! ഗുരോ!
(അനില്‍ കെ. ശിവരാജ്)

Sign up now & get regular updates