ആചാര്യപുരസ്ക്കാരം

പ്രസിദ്ധ ആധ്യാത്മിക ചിന്തകനും കറകളഞ്ഞ ജീവകാരുണ്യപ്രവര്‍ത്തകനും ശ്രീ നാരായണഗുരുവിന്‍റെ അദ്വൈതമത ആചാര്യനും പ്രചാരകനും താപ സനും ജ്ഞാനിയും ലോകപ്രേയസിനും ശ്രേയസിനും വേണ്ടി സ്വജീവിതം ബലി ദാനം ചെയ്ത കര്‍മ്മയോഗിയും ചെറുകോല്‍ ശ്രീനാരായണ ധര്‍മ്മാശ്രമ സ്ഥാപകനും മഠാധിപതിയും സേവാശ്രമാചാര്യന്‍ സ്വാമി ഗുരുജ്ഞാനാനന്ദന്‍റെ ദീക്ഷാഗുരുവുമായിരുന്ന ബ്രഹ്മശ്രീ സ്വാമി ഗുരു ധര്‍മ്മാനന്ദന്‍റെ തിരുനാമത്തില്‍ സ്വാമി ഗുരു ജ്ഞാനാനന്ദന്‍ ഏര്‍പ്പെടുത്തുന്ന പുരസ്ക്കാരം ആചാര്യപുരസ്ക്കാരം എന്നറിയപ്പെടും.

പുരസ്ക്കാരം

ഒരു ലക്ഷം രൂപയും അമൂല്യഗ്രന്ഥവും അടങ്ങുന്നതായിരിക്കും ആചാര്യപുരസ്ക്കാരം.

പുരസ്ക്കാരം നല്‍കുന്ന ദിവസം

2020 മുതല്‍ വര്‍ഷംതോറും സ്വാമി ഗുരു ധര്‍മ്മാനന്ദന്‍റെ ദിവ്യസമാധി ആഘോഷത്തോടനുബന്ധിച്ചു ചെട്ടികുളങ്ങര സേവാശ്രമത്തില്‍ വൃശ്ചികം ഏഴാം (7) തീയതി നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വച്ചായിരിക്കും ആചാര്യപുരസ്ക്കാരം നല്‍കുക.

ആചാര്യപുരസ്ക്കാരം

പ്രഥമ (2020) ‘ആചാര്യപുരസ്ക്കാരം’ മുനി നാരായണ പ്രസാദിന് സമര്‍പ്പിച്ചു