ഈ ധര്‍മ്മാനന്ദ തിരുമൊഴി അടിസ്ഥാനശിലയായി സൂക്ഷിച്ചുകൊണ്ട് ദൈവീകഗുണസമ്പത്താര്‍ജിക്കാന്‍ മനുഷ്യനെ സ്വയം പര്യാപ്തനാക്കുന്ന ആദ്ധ്യാത്മിക പദ്ധതികള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്നതാണ് സേവാശ്രമത്തിന്‍റെ മുഖമുദ്ര. ഭക്തരില്‍ നിന്ന് പ്രത്യേക ഫീസോ ദ്രവ്യങ്ങളോ സ്വീകരിക്കുന്നില്ല. പൊതു പിരിവുകളില്ല. സ്വാനുഭവസ്ഥരാകുന്ന ഗുരുഭക്തര്‍ ആചാര്യന് സമര്‍പ്പിക്കുന്ന ദക്ഷിണയാണ്, സ്വരൂപിച്ച് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നത്. പ്രത്യേകമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങളോ, സ്നേഹവീടുപോലെ ധാര്‍മ്മിക വൃത്തികളിലോ ഏര്‍പ്പെടേണ്ടി വരുമ്പോള്‍ അധ്വാനശീലരായ ഭക്തരുടെ ധര്‍മ്മവാസന പ്രയോജനപ്പെടുത്തി സാമൂഹികസേവനത്തിന് മാര്‍ഗ്ഗം കണ്ടെത്തുകയുമാണ് സേവാശ്രമത്തിന്‍റെ രീതി.