ഏകലോകസംഗ്രഹമാണ് ശ്രീനാരായണപരമഹംസരുടെ അവതാരോദ്ദേശ്യം. ആ സങ്കല്പസാക്ഷാത്ക്കാരത്തിലേക്ക് ലോകത്തെ നയിക്കുകയാണ് സേവാശ്രമത്തിന്റെ ആത്യന്തികമായ ലക്ഷ്യം/ധര്‍മ്മം.
“ഒരുഭൂമി, ഒരാകാശം, ഒരൊറ്റജനത, അവര്‍ക്കൊരു ദൈവം” എന്ന മഹിതബിന്ദുവില്‍ ജീവരാശിയെ എത്തിക്കുവാന്‍ മനുഷ്യനില്‍ തന്റെ സവിശേഷതയായ വിവേകബുദ്ധി വിടര്‍ന്നു വിലസണം. അതിന് അവന്‍ സ്വയം അറിയണം.
അറിയുക
തന്നെത്താനറിഞ്ഞാല്‍, തന്റെ സ്വത്വം തിരിച്ചരിഞ്ഞാല്‍, ഒരുവന്‍ ദൈവത്തെ അറിഞ്ഞു.
അറിയിക്കുക
ആ തിരിച്ചറിവ്-ജ്ഞാനം-മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കി അവരെയും സ്വയം തിരിച്ചറിയാന്‍ പ്രാപ്തരാക്കുക.
ആനന്ദിക്കുക
ഈ തിരിച്ചറിവിലൂടെ ഏവരും ആത്മസഹോദരരെന്ന അദ്വൈതബോധത്തില്‍ ആനന്ദിക്കുക.
അവിടെ ജാതിയില്ല, മതമില്ല, വര്‍ണ്ണങ്ങളില്ല, മതില്‍ക്കെട്ടുകളില്ല, സ്വദേശിയും വിദേശിയുമില്ല, ഭാഷാഭേദങ്ങളില്ല, വേര്‍തിരിവുകളില്ല, ‘നമ്മള്‍’ മാത്രം. എല്ലാം ദൈവമയം.