സ്നേഹവീട്

കുടുംബവും വീടും അഭേദ്യമായൊരു ബന്ധക്കൂട്ടാണ്‌ അതില്ലാത്ത ദുഃഖിതനൊരു സ്നേഹക്കൂട്ട്

പണം സ്വരൂപിക്കുക, കാത്തുവയ്ക്കുക ഇതൊന്നും സേവാശ്രമത്തിന്‍റെ ധര്‍മ്മമല്ല. എങ്കിലും സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാനും അശരണരെ ഉയര്‍ത്തിയെടുക്കാനും, പരിമിതികളില്‍ നിന്നുകൊണ്ട് ശ്രദ്ധ വയ്ക്കാനും പ്രോത്സാഹനമാകാനുമുള്ള ആശ്രമാചാര്യന്‍റെ ജാഗ്രത നിസ്സീമമാണ്. സ്വാനുഭവസ്ഥരായ ഭക്തരുടെ ധര്‍മ്മവാസനയും സേവനതല്പരതയും പ്രയോജനപ്പെടുത്തി നിരാലംബരായ മൂന്നു കുടുംബങ്ങള്‍ക്ക് സ്നേഹവീട് നിര്‍മ്മിച്ചു നല്‍കുന്നതില്‍ വിജയിച്ചു എന്നത് സൂചനീയമാണ്. ദൈവസ്മരണയോടെ… 

ചെങ്ങന്നൂര്‍ താലൂക്കില്‍, പുലിയൂര്‍, താമരശ്ശേരില്‍ വീട്ടില്‍ ശ്രീ ആനന്ദനും ശ്രീമതി ശാന്തക്കും സേവാശ്രമം നിര്‍മ്മിച്ചുനല്‍കിയ സ്നേഹവീട്.
ചെട്ടികുളങ്ങര പേള ഗുരുമലത്തറ ഗുരുവിലാസത്തില്‍ ശ്രീമതി ശാന്തയ്ക്ക് പണിതുനല്‍കിയ സ്നേഹവീട്
പത്തനംതിട്ട ജില്ലയില്‍ വയ്യാറ്റുപുഴ ഢഗചങഢഒടട ലെ പാര്‍വതി, ലക്ഷ്മി എന്നീ കുട്ടികളുടെ കുടുംബത്തിന് നിര്‍മ്മിച്ചുനല്‍കിയ സ്നേഹവീട് വിവിധ ദൃശ്യങ്ങള്‍, താക്കോല്‍ ദാനത്തിനായി സ്കൂളില്‍ സംഘടിപ്പിച്ച സമ്മേളനം ഉത്ഘാടനം ചെയ്യുന്ന ബഹു. മന്ത്രി ശ്രീ അടൂര്‍ പ്രകാശ്, സേവാസമിതി ജനറല്‍ സെക്രട്ടറി ശ്രീ അനില്‍ കെ ശിവരാജ്, ഹംസധ്വനി അസ്സാസേിയേറ്റ് എഡിറ്റര്‍ ശ്രീ സജീവ് കുമാര്‍ എസ്സ് എന്നിവരെയും കാണാം.