പ്രഥമ (2020) ‘ആചാര്യപുരസ്ക്കാരം’ മുനി നാരായണ പ്രസാദിന് സമര്‍പ്പിച്ചു
പ്രഥമ ‘ആചാര്യപുരസ്ക്കാരം’ സത്യം മനനം ചെയ്തറിയുകയും അറിയിക്കുകയും ചെയ്യുന്ന പണ്ഡിതശ്രേഷ്ഠനും വര്‍ക്കല നാരായണഗുരുകുലത്തിന്‍റെ ആരാധ്യനായ ആചാര്യനും ശ്രീനാരായണ ഗുരുവിന്‍റെ വാത്സല്യശിഷ്യനായിരുന്ന നടരാജഗുരുവിന്‍റെ ശിഷ്യനും നൂറില്‍പ്പരം ആധ്യാത്മിക ഗ്രന്ഥങ്ങളുടെ രചയിതാവും ശ്രീനാരായണ ധര്‍മ്മ പ്രചാരണവേലയില്‍ വ്യാപൃതനുമായ ശ്രീമത് ഗുരു മുനി നാരായണ പ്രസാദിന് സമര്‍പ്പിച്ചു.