സര്‍വ്വവ്യാപിയായ മനസ്സ് ശരീരങ്ങളില്‍ വ്യാപിച്ചുകിടക്കുന്നു. ലഹരിയാല്‍ ഇന്ദ്രിയങ്ങളില്‍ നിന്നും പിന്തിരിയുന്ന മനസ്സ് മസ്തിഷ്ക്കത്തില്‍ പോയൊളിക്കുന്നു. ലഹരി മസ്തിഷ്ക്കത്തെ നിര്‍ജ്ജീവമാക്കുന്നു. ബുദ്ധി മന്ദീഭവിക്കുന്നു. ഓര്‍മ്മ നശിക്കുന്നു. കുഴിയില്‍ വീണാലും ഉടുതുണിപോയാലും പാമ്പുകടിയേറ്റാലും ഈ ഖലന്‍ അറിയുന്നില്ല.
ജീവന്‍റെ രൂപത്തില്‍ സ്പന്ദിക്കുന്ന ആത്മജ്യോതിസ്സില്‍ കളങ്കം ഉണ്ടാകും എന്നതുകൊണ്ടാണ് മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന് ഭഗവാന്‍ ശ്രീനാരായണന്‍ അരുളിച്ചെയ്തത്.
ശ്രീനാരായണഗുരുവിന്‍റെ പഞ്ചധര്‍മ്മങ്ങളില്‍ അതിപ്രധാനമാണ് മദ്യവര്‍ജ്ജനം. ലഹരിക്കുവേണ്ടി ഏതുവിഷവും ഉപയോഗിക്കാന്‍ തയ്യാറുള്ള അജ്ഞരാണധികവും. ബോധവല്‍ക്കരണത്തിന്‍റെ അഭാവവും ലഹരിനിയന്ത്രണ സംവിധാനങ്ങള്‍ ഫലപ്രദമല്ലാത്തതും പണം മാത്രം ലക്ഷ്യം വയ്ക്കുന്ന ഭരണകൂടങ്ങളുമാണ് ഇതിനു പ്രധാന കാരണം. മദ്യപാനം പ്രോത്സാഹിപ്പിക്കപ്പെടുന്നത് മനുഷ്യനോടു ചെയ്യുന്ന കൊടുംക്രൂരതയാണ്; അക്ഷന്തവ്യമായ തെറ്റും. സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തുക, ബോധവല്‍ക്കരണം സാമൂഹിക പ്രതിബദ്ധതയാക്കിമാറ്റുക, പാഠ്യവിഷയത്തിലുള്‍പ്പെടുത്തി കുട്ടിക്കാലത്തുതന്നെ ലഹരിയുടെ ദൂഷ്യഫലങ്ങള്‍ മനസ്സിലാക്കാന്‍ അവസരം ക്കൊടുക്കുക, മദ്യവര്‍ജ്ജനം മനുഷ്യാവകാശമാക്കി നിയമപരിരക്ഷ നല്‍കുക- ഇങ്ങനെ ഏകോപിതമായ ചതുര്‍മുഖപദ്ധതി അവലംബിച്ചാല്‍ മാത്രമേ മദ്യവര്‍ജ്ജനം എന്ന ധര്‍മ്മം സാക്ഷാല്‍ക്കരിക്കാന്‍ സാധിക്കൂ.
കൂടുതല്‍ അറിയാന്‍,
മദ്യവും മനഃശാസ്ത്രവും
മദ്യവും മഹത്വവും – കവിത