ആധുനിക ലോകം, ഭ്രമത്തിന്റെ മായികപ്രപഞ്ചത്തില്‍ രുദ്രതാളം തീര്‍ത്ത് മുന്നേറുകയാണ്. മുന്നേറ്റം നന്മയിലേക്കല്ല, വിനാശത്തിലേക്കാണെന്നത് അനുഭവമായിക്കൊണ്ടിരിക്കുന്നു. ദുരന്തങ്ങള്‍ വിട്ടൊഴിയാതാകുമ്പോഴെങ്കിലും അല്ലയോ, മനുഷ്യാ, നീ നിന്നിലേക്ക് മടങ്ങണം. സ്വയം അറിയാന്‍ പഠിക്കണം. ആ പാഠം നിന്നില്‍ സത്ത്യത്തിന്റെയും ധര്‍മ്മത്തിന്റെയും അനുകമ്പയുടെയും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ബീജാംഗുരമാകും. ആ മുളയില്‍ തന്റെ സ്വത്വവും, ഈ പ്രപഞ്ചം തന്നെയും വളര്‍ന്ന് വികസിക്കും. ആ വികാസ പരിണാമത്തിലേക്ക് നടക്കുമ്പോള്‍ സന്ദേഹങ്ങള്‍ സ്വാഭാവികമായുയരും. അവയുടെ നിവര്‍ത്തീകരണത്തിന് ഈ താളുകള്‍ ഉപകരിക്കുന്നതായെങ്കില്…