“ദേശങ്ങള്‍ തോറും ആശ്രമങ്ങള്‍ ഉണ്ടാകണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ആശ്രമങ്ങള്‍ ഉണ്ടാകണം” എന്ന ശ്രീനാരായണഗുരുവിന്റെ സങ്കല്പസാക്ഷാത്ക്കാരമാണ് ശാരദാമഠം. അവിടുത്തെ സത്യസങ്കല്പത്തിലുള്ള ആശ്രമങ്ങളെ സംബന്ധിച്ച് മാര്‍ഗ്ഗരേഖ ആശ്രമം എന്ന കൃതയില്‍ ആലേഖനം ചെയ്തു കാണാം. അഞ്ചലില്‍ കൊച്ചുകുരുവിക്കോണം എന്ന പ്രകൃതിരമണീയമായ ഗ്രാമം, അതിന്റെ മനോഹാരിത എത്രയും മുന്തിനില്ക്കുന്ന കുന്നിന്‍ചെരിവ്, ധര്മ്മാനന്ദഗിരി, അവിടെയാണ് സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായി ശാരദാമഠം ആശ്രമം സ്ഥാപിക്കപ്പെട്ടത്. ഇതൊരു ആശ്രയകേന്ദ്രം മാത്രമല്ല, മതേതര മൂല്യമുള്‍ക്കൊള്ളുന്ന അറിവിന്റെയും ആരാധനയുടെയും കേന്ദ്രം കൂടിയാണ്. ശാരദ അറിവിന്റെ അദിദേവതയാണ്. എങ്കിലും ആധുനിക ജനതയ്ക്ക് അറിവ് പരിമിതമാണ്. ശരീരം ദുഃഖസ്വരൂപവും ദൈവശക്തിയായ ആത്മാവ് സുഖസ്വരൂപവും, ഒപ്പം ജ്ഞാനസ്വരൂപവുമാകുന്നു. ശരീരം ആര്‍ക്കും സുഖം നല്‍കുന്നില്ല. ആത്മാവില്‍ നിന്നാണ് മനുഷ്യന് അറിവും അതിലൂടെ സുഖവും ലഭിക്കേണ്ടത്. ഈശ്വരാരാധനയുടെ അപചയംകൊണ്ടും ആധുനിക വിദ്യാഭ്യാസത്തിന്റെ പരിമിതികൊണ്ടും മനുഷ്യജീവിതം ഇന്ന് ഏറെ ദുഃസ്സഹവും ദുരിതപൂര്‍ണ്ണവുമാണ്. ഭാവിയില്‍ വരാന്‍ പോകുന്ന ദുഃഖങ്ങളില്‍ നിന്നും ദുരന്തങ്ങളില്‍ നിന്നും മഹാരോഗങ്ങളില്‍ നിന്നും എങ്ങനെ രക്ഷപ്രാപിക്കാം? മനുഷ്യദൗത്യം മനസ്സിലാക്കാനും മനോനിയന്ത്രണം ഉള്ളവരായി വളരാനും സുവര്‍ണ്ണാവസരമാണ് ശാരദാമഠം ഒരുക്കിയിരിക്കുന്നത്.
അനില്‍ കെ. ശിവരാജ് (24x7) : 9447955551
സജീവ്കുമാര്‍ എസ്. (24x7) : 9061063749
ബേബി ഹരിദാസ് (24x7) : 9995332063