അവനവനെ കണ്ടൊത്താന്‍ സഹായിക്കുന്നതെന്തോ അതാണ് വിദ്യ. അത് പുസ്തകത്തില്‍ നിന്നും കിട്ടുന്ന അറിവല്ല. പ്രകൃതിയില്‍ നിന്നും സ്വാനുഭവസ്ഥരായ സദ്ഗുരുക്കന്മാരില്‍ നിന്നുമാണ് വിദ്യാമൃതം ലഭിക്കുക. സാമ്പ്രദായിക വിദ്യാഭ്യാസത്തോടൊപ്പം ആത്മവിദ്യയും സാധാരണക്കാര്‍ക്കും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സേവാശ്രമം എല്ലാ ഞായറാഴ്ചകളിലും കാലത്ത് 9 മണിക്ക് സേവാശ്രമത്തിന്‍റെ തന്നെ ഭാഗമായ ശ്രീനാരായണഗുരുകുലത്തില്‍ വേദാന്തപഠനത്തിന് വേദി ഒരുക്കിയിരിക്കുന്നത്. പ്രമുഖ സംസ്കൃത പണ്ഡിതയും പ്രഭാഷകയും ഗ്രന്ഥകാരിയും കവയത്രിയും ശ്രീനാരായണഗുരുകുലം ആചാര്യയുമായ ശ്രീമതി. ചെപ്പള്ളില്‍ ലേഖാബാബുചന്ദ്രന്‍ ആണ് വിദ്യാപീഠത്തിന് നേതൃത്വം വഹിക്കുന്നത്.
ഒപ്പം കുട്ടികളില്‍ ഏകീകരണവും സമീകരണവും ഏകാഗ്രതയും ഉണ്ടാക്കിയെടുക്കാനും പ്രതിഭ വളര്‍ത്താനുമായി പ്രശസ്ത സംഗീതജ്ഞന്‍ ശ്രീമാന്‍ ഗംഗാധരന്‍ മാസ്റ്റര്‍ നയിക്കുന്ന സംഗീതപഠനകളരിയും സജ്ജമാക്കിയിരിക്കുന്നു.
അക്ഷരാഭ്യാസമില്ലാത്ത ആര്‍ക്കും അക്ഷരമാധുര്യം പകര്‍ന്നു നല്‍കുന്ന സാക്ഷരതാ ക്ലാസ്സും ശ്രീമതി ബേബി ഹരിദാസിന്‍റെ നേതൃത്വത്തില്‍ നടന്നു വരുന്നു.
ആത്യന്തികമായി, മനുഷ്യനെ ആത്മബോധികളാക്കി, ആത്മശുശ്രൂഷയുള്ളവരാക്കി, സ്വയം രക്ഷയായി, വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരുമൊഴിയുടെ സാക്ഷാത്ക്കാരം സാധ്യമാക്കുന്ന വിദ്യാനികേതനമായി, ജ്ഞാനപീഠമാക്കി, ഉയര്‍ത്തുന്നതാകും സേവാശ്രമത്തിന്‍റെ വിദ്യാപീഠം പദ്ധതി.